ബിഗ് ഹൗസിലേക്ക് ആദ്യത്തെ അതിഥിയെത്തി! മുഖംമൂടിയുമായെത്തിയ ആ താരം ആരാണ്! പ്രമോ വൈറല്‍!

ബിഗ് ബോസ് സീസണ്‍ രണ്ട് തുടങ്ങിയതോടെ പ്രേക്ഷകരും ആവേശത്തിലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായവരുള്‍പ്പടെ 17 പേരാണ് ബിഗ് ബോസില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത്. ആദ്യവാരത്തിലെ ക്യാപ്റ്റായി രാജിനി ചാണ്ടിയെ തിരഞ്ഞെടുത്തിരുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാളായതിനാല്‍ പക്വതയോടെ എല്ലാ കാര്യങ്ങളും ചെയ്യാനും ചെയ്യിപ്പിക്കാനും ആന്റിക്ക് കഴിയുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കുള്ള ജോലി വീതിച്ചുകൊടുത്തിരുന്നു ക്യാപ്റ്റന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പറയാനായുള്ള നിര്‍ദേശമായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ബിഗ് ഹൗസിനെ മാത്രമല്ല പ്രേക്ഷകരേയും ഒരുപോലെ കരയിപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായാണ് മത്സരാര്‍ത്ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇതുവരെ എവിടേയും പറയാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു മത്സരാര്‍ത്ഥികളെല്ലാം പറഞ്ഞത്. ഇടയ്ക്കിടയ്ക്ക് വാക്ക് തര്‍ക്കങ്ങളും ബിഗ് ഹൗസില്‍ നടന്നിരുന്നു. ചില ടാസ്‌ക്കുകളും ബിഗ് ബോസ് നല്‍കിയിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളും രസകരമായ ടാസ്‌ക്കുകളും ബിഗ് ബോസിന്റെ പ്രധാന പ്രത്യേകതയാണ്. അത്തരത്തിലുള്ള ട്വിസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടയിലാണ് ബിഗ് ബോസിലേക്ക് പുതിയ അതിഥി എത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ആരാണ് ആ അതിഥിയെന്നും അതിനിടയിലെ വിശേഷങ്ങളെക്കുറിച്ച് അറിയാനായും കാത്തിരിക്കുകയാണ് ആരാധകര്‍.

മുഖംമൂടിയണിഞ്ഞ് ആളെത്തി

മുഖംമൂടിയണിഞ്ഞ് ആളെത്തി

ബിഗ് ഹൗസിലേക്ക് ഇടയ്ക്ക് അതിഥികള്‍ എത്താറുണ്ട്. പ്രിയപ്പെട്ട താരത്തെ കാണാനുള്ള അവസരമാണ് മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് നല്‍കാറുള്ളത്. അതിനിടയില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരവും നല്‍കാറുണ്ട്. ഉലകനായകനായ കമല്‍ഹാസന്‍ കഴിഞ്ഞ തവണ പരിപാടിയിലേക്ക് എത്തിയിരുന്നു. പരിപാടി തുടങ്ങി ആദ്യവാരം പൂര്‍ത്തിയാവുന്നതിനിടയിലാണ് അതിഥി എത്തുന്നത്. മുഖംമൂടിയണിഞ്ഞാണ് അതിഥി ബുഗ് ഹൗസിലേക്ക് പ്രവേശിച്ചത്. മത്സരാര്‍ത്ഥികളും പ്രവേശിച്ചത് മുഖംമൂടിയുമായാണ്. അകത്തേക്ക് കയറുന്നതിന് മുന്‍പായാണ് അവര്‍ മുഖംമൂടി മാറ്റിയത്. അതിഥി അകത്തെത്തിയതിന് ശേഷമാണ് മുഖമൂടി മാറ്റിയത്.

അമ്പരന്ന് മത്സരാര്‍ത്ഥികള്‍

അമ്പരന്ന് മത്സരാര്‍ത്ഥികള്‍

പുറത്തിരുന്ന മഞ്ജുവും സുജോയുമായിരുന്നു ആദ്യം മുഖംമൂടിധാരിയെ കണ്ടത്. കറുത്ത ഡ്രസ്സും മുഖംമൂടിയുമായി മൂന്ന് പേരാണ് ബിഗ് ഹൗസിലേക്ക് എത്തിയത്. ഇവരെക്കണ്ട വീണയും നിലവിളിച്ച് ഓടുകയായിരുന്നു. ഇവരുടെ അലര്‍ച്ചയും ഓടലും കണ്ട് അടുക്കളയിലുണ്ടായിരുന്നവരും ഞെട്ടിയിരുന്നു. ജിമ്മിന് സമീപമായി സംസാരിച്ചിരുന്ന ഷാജിയും അതിഥിയെ നോക്കുന്നുണ്ടായിരുന്നു.

മുഖംമൂടി മാറ്റിയപ്പോള്‍

മുഖംമൂടി മാറ്റിയപ്പോള്‍

ഫുക്രുവിന് മുന്നില്‍ വെച്ചായിരുന്നു അതിഥി മുഖംമൂടി മാറ്റിയത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു ബിഗ് ഹൗസിലേക്ക് എത്തിയത്. ആളെ തിരിച്ചറിഞ്ഞതും അദ്ദേഹത്തെ എടുത്ത് ഉയര്‍ത്തുകയായിരുന്നു ഫുക്രു. അരികിലുണ്ടായിരുന്ന സുജോയും സന്തോഷത്തോടെ ചിരിക്കുകയായിരുന്നു.

Recommended Video

രജിത് കുമാര്‍ ക്യാമറയ്ക്കു വേണ്ടി കളിക്കുന്ന ചൊറിയന്‍
ഗംഭീര സ്വീകരണം

ഗംഭീര സ്വീകരണം

ആര്‍പ്പുവിളിയും പൊട്ടിച്ചിരിയുമൊക്കെയായി സന്തോഷത്തോടെയാണ് ധര്‍മ്മജനെ മത്സരാര്‍ത്ഥികള്‍ സ്വാഗതം ചെയ്തത്. മത്സരാര്‍ത്ഥികളുടെ ഒപ്പം ഇരിക്കുന്നതിനിടയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തതായുള്ള സന്ദേശവുമായി ബിഗ് ബോസും എത്തിയിരുന്നു. ധര്‍മ്മജന്റെ വരവിന് പിന്നിലെ ട്വിസ്റ്റുകളെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് പ്രേക്ഷകര്‍. അദ്ദേഹത്തിന്റെ വരവിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X