ആര്യയ്ക്ക് എങ്ങനെ നോമിനേഷന്‍ വന്നു? 7 വോട്ടുമായി മുന്നിലുള്ള രജിത് കുമാറിന് സംശയം തീരുന്നില്ല!

വാരാന്ത്യത്തിലെ എലിമിനേഷന് വേണ്ടിയുള്ള നോമിനേഷനുള്ള അവസരമായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്‍കിയത്. കണ്ണിന് അസുഖം ബാധിച്ച് കഴിയുന്നവരേയും ക്യാപ്റ്റനായ ഷാജിയേയും നോമിനേറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. നോമിനേഷനൊടുവിലായി ഇത്തവണ ലിസ്റ്റിലുള്ളവരെക്കുറിച്ച് ബിഗ് ബോസ് പ്രഖ്യാപിച്ചിരുന്നു. സ്വയം സ്ഥാനം നിര്‍ണ്ണയിക്കാനുള്ള ടാസ്‌കില്‍ ആദ്യസ്ഥാനം ലഭിച്ചവര്‍ക്ക് നോമിനേഷന്‍ ഫ്രീ കാര്‍ഡ് ബിഗ് ബോസ് നല്‍കിയിരുന്നു. ആര്യയ്ക്കും ജസ്ലയ്ക്കുമായിരുന്നു ഇത്തരത്തിലുള്ള അവസരം നല്‍കിയത്. ജസ്ല കാര്‍ഡ് ഉപയോഗിച്ച് എലിമിനേഷനില്‍ നിന്നും പുറത്ത് കടക്കുകയായിരുന്നു.

അത് വേണ്ടെന്ന് പറഞ്ഞതോടെ ആര്യയും നോമിനേഷന്‍ ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു. ആര്യയെങ്ങനെ ലിസ്റ്റില്‍ വന്നുവെന്ന് തനിക്ക് സംശയം തോന്നിയെന്ന് രജിത്ത് പ്രദീപിനോട് പറഞ്ഞിരുന്നു. ആരെങ്കിലും അവളെ നോമിനേറ്റ് ചെയ്തുകാണുമെന്നും സേഫാണെന്ന് ഉറപ്പായതിനാലുമാവും അവള്‍ കാര്‍ഡ് ഉപയോഗിച്ച് പുറത്തേക്ക് പോവേണ്ടെന്ന് കരുതിയതെന്നുമായിരുന്നു പ്രദീപ് പറഞ്ഞത്.

Rajith Kumar

Recommended Video

Bigg Boss Malayalam : Crooked Plan Against Rajith Kumar ? | FilmiBeat Malayalam

രജിത്ത് കുമാറിനും ദയ അശ്വതിക്കുമായിരുന്നു കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്.പ്രദീപ്, മഞ്ജു, എലീന, ആര്യ, പാഷാണം ഷാജി, ജസ്ല ഇവര്‍ നോമിനേറ്റ് ചെയ്തത് ഇവരെയായിരുന്നു. 7 നോമിനേഷനാണ് രജിത്തിന് ലഭിച്ചത്. ദയയ്ക്ക് 6. ഓരോ നോമിനേഷന്‍ ലഭിച്ചവരും ഇത്തവണ എലിമിനേഷനിലുണ്ട്. പ്രദീപ്, ആര്യ, സൂരജ് ഇവര്‍ക്ക് ഒരു നോമിനേഷനാണ് ലഭിച്ചത്. മഞ്ജു, വീണ എന്നിവര്‍ക്ക് രണ്ട് നോമിനേഷനും ലഭിച്ചിട്ടുണ്ട്. താനും ദയയുമായിരിക്കും എലിമിനേഷനിലുണ്ടാവുകയെന്നായിരുന്നു താന്‍ കരുതിയതെന്നും ഇത്രയുമധികം പേര്‍ ലിസ്റ്റിലുണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും രജിത്ത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X