ആര്യ, രജിത്, ഫുക്രു! മത്സരം മുറുകുന്നതിനിടയില്‍ കാലിടറുന്നത് ആര്‍ക്ക്? നോമിനേഷന്‍ ലിസ്റ്റ് പുറത്ത്!
വാരാന്ത്യത്തില്‍ നടക്കുന്ന എലിമിനേഷന്റെ നോമിനേഷനുള്ള അവസരമായിരുന്നു ബിഗ് ബോസ് കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവര്‍ തിരിച്ചുവന്നതോടെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ സന്തോഷത്തിലാണ്. മത്സരത്തിന്റെ ഗതി ഇനി മാറുമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടയിലായിരുന്നു എലിമിനേഷനുള്ള നോമിനേഷനും വന്നത്. ക്യാപ്റ്റനായ ഷാജിയേയും ഓപ്പണ്‍ നോമിനേഷനില്‍ വന്ന സൂരജിനേയും നാമനിര്‍ദേശം ചെയ്യരുതെന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു.
Recommended Video
രജിത്, ആര്യ, വീണ നായര്‍, ഫുക്രു, ജസ്ല, സൂരജ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത് ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകളും സജീവമാണ്. നോമിനേഷനിടയില്‍ രൂക്ഷവിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്. വോട്ടിംഗും പ്രേക്ഷകരുടെ അഭിപ്രായങ്ങളുമൊക്കെ പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ ബിഗ് ഹൗസിലുള്ളവരെല്ലാം ഇത്തവണത്തെ നോമിനേഷനിലുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ടാസ്ക്കിനിടയില്‍ ലഭിച്ച അവസരം ഉപയോഗിക്കാതെ എവിക്ഷനുമായി മുന്നോട്ട് പോവാനാണ് തന്‍റെ തീരുമാനമെന്ന് ആര്യ പറഞ്ഞിരുന്നു.

ബിഗ് ബോസ് നോമിനേഷന്‍
രജിത് കുമാറിനായിരുന്നു എലിമിനേഷന്‍ നോമിനേഷന് ആദ്യം അവസരം ലഭിച്ചത്. ഫുക്രുവിനേയും ജസ്ലയേയുമാണ് അദ്ദേഹം നോമിനേറ്റ് ചെയ്തത്. അതിനുള്ള കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗെയിം ഉള്ളപ്പോള്‍ മാത്രമാണ് ഫുക്രു ആക്ടീവ് ആകുന്നത് . തന്നെ താറടിച്ചു കാണിക്കാൻ വേണ്ടി മാത്രമാണ് ജസ്‍ല പ്രവര്‍ത്തിക്കുന്നതെന്നും രജിത് കുമാര്‍ പറഞ്ഞിരുന്നു.

രണ്ടാമതായെത്തിയത്
സൂരജായിരുന്നു പിന്നീട് എത്തിയത്. വീണയെയും രജിത് കുമാറിനെയുമാണ് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്‍തത്. വീണ ഫെയ്‍ക്ക് ആണെന്നും രജിത് കുമാര്‍ മറ്റുള്ളവരെ കേള്‍ക്കാൻ തയ്യാറാവുന്നില്ലെന്നും സൂരജ് പറഞ്ഞു. പിന്നീട് ആര്യയായിരുന്നു എത്തിയത്. രജിത് കുമാറിനെയും ജസ്‍ലയെയുമാണ് ആര്യ നാമനിര്‍ദ്ദേശം ചെയ്‍തത്. അതിനുള്ള കാരണങ്ങളും താരം വിശദീകരിച്ചിരുന്നു. വയ്യാതിരിക്കുന്നതിനിടയിലും രജിത് ജോലി ചെയ്യുന്നത് എല്ലാവരേയും കാണിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹത്തിനേക്കാളും മികച്ച ആള്‍ക്കാര്‍ ബിഗ് ബോസിലുണ്ട്. ഫിസിക്കല്‍ ടാസ്ക്കില്‍ ദുര്‍ബലയാണ് ജസ്ലയെന്നും ആര്യ പറഞ്ഞിരുന്നു.

ഫുക്രുവിനെക്കുറിച്ച് വീണ
ഫുക്രുവിനേയും രജിത് കുമാറിനേയുമായിരുന്നു വീണ നായര്‍ നോമിനേറ്റ് ചെയ്തത്. രജിത് എപ്പോഴും ഗെയിമിലുള്ളത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസിലെ മികച്ച പോരാളികളിലൊരാളാണ് ഫുക്രു. ഫുക്രു വളരെയധികം ഇമോഷണലാണ്. തന്‍റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാവാതിരിക്കാനായാണ് താന്‍ ഫുക്രുവിനെ നോമിനേറ്റ് ചെയ്യുന്നതെന്നും വീണ പറഞ്ഞിരുന്നു.

സഹതാപം കിട്ടാന്‍
രജിത് കുമാറിനേയും വീണയേയുമായിരുന്നു ഫുക്രു നോമിനേറ്റ് ചെയ്തത്. രജിത് കുമാര്‍ സഹതാപം കിട്ടുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. വീണ നായര്‍ ഇമോഷണലാണെന്നുമായിരുന്നു ഫുക്രു പറഞ്ഞത്. ജസ്ലയേയും ഫുക്രുവിനേയുമായിരുന്നു ക്യാപ്റ്റനായ പാഷാണം ഷാജി നോമിനേറ്റ് ചെയ്തത്. ലക്ഷ്വറി ടാസ്ക്കിനിടയിലെ ഫുക്രുവിന്‍റെ പ്രവര്‍ത്തികളെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്. മാഷിനെ മാത്രം ലക്ഷ്യം വെക്കുന്നയാളാണ് ജസ്ല. ആര്യയേയും വീണയേയുമായിരുന്നു ജസ്ല നോമിനേറ്റ് ചെയ്തത്. വീണ ഫേക്ക് ഗെയിം നടത്തുന്നു, ആര്യയ്ക്ക് പലപ്പോഴും പല അഭിപ്രായമാണെന്നും താരം പറഞ്ഞിരുന്നു


Click it and Unblock the Notifications