ബിഗ് ബോസ് ഹൗസില്‍ നിന്നും രജിത് കുമാര്‍ പുറത്തേക്കോ? വീഡിയോ കണ്ട് ഞെട്ടി ആരാധകര്‍! കാരണം?
Recommended Video
ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് രജിത് കുമാര്‍. അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. വോട്ടിംഗില്‍ ഏറെ മുന്നിലാണ് അദ്ദേഹമെന്നും പ്രേക്ഷകര്‍ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കുന്നതെന്നും പറഞ്ഞപ്പോള്‍ ബിഗ് ഹൗസിലുള്ളവര്‍ ഞെട്ടിയിരുന്നു. പ്രായത്തിനെ മാനിക്കാമെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാനാവില്ലെന്നാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. പവനൊഴികെ മറ്റുള്ളവരെല്ലാം അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങുകയാണ്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലും മറ്റ് കാര്യങ്ങളിലുമൊക്കെ അദ്ദേഹം സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്നു. റേഡിയോ പോലെയാണ് അദ്ദേഹമെന്നും തങ്ങള്‍ക്ക് പറയാനുള്ളതൊന്നും കേള്‍ക്കില്ലെന്നും മത്സരാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു. എല്ലാവരേയും സഹോദരി സഹോദരന്‍മാരായാണ് കാണുന്നതെന്നും ഗെയിം പ്ലാനൊന്നുമില്ലാതെയാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ ടാസ്‌ക്കിനിടയില്‍ എല്ലാവരും അദ്ദേഹത്തോട് വഴക്കിട്ടിരുന്നു. വാതിലില്‍ നിന്ന് അദ്ദേഹത്തെ ഫുക്രു തടഞ്ഞിരുന്നു. ഇതിനിടയിലാണ് ഉന്തും തള്ളുമായി അദ്ദേഹത്തിന് പരിക്കേറ്റത്. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രജിത് കുമാര്‍ പുറത്തേക്ക് പോവുകയാണോയെന്നുള്ള ചോദ്യവുമായെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

രജിത് കുമാര്‍ പുറത്തേക്കോ?
ബിഗ് ബോസില്‍ നിന്നും രജിത് കുമാറും പുറത്തേക്ക് പോവുകയാണോയെന്നുള്ള ആശങ്കയിലാണ് പ്രേക്ഷകര്‍. മത്സരത്തിന്റെ ലെവല്‍ മാറി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ബിഗ് ബോസ് മാറ്റി നിര്‍ത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പുതിയ പ്രമോ പുറത്തുവന്നതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്. പുറത്തേക്ക് പോയവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൂടി പുറത്തേക്ക് പോയത്.

മാറി നില്‍ക്കുന്നു
വാലന്റൈന്‍സ് ദിനത്തില്‍ ആശംസ നേര്‍ന്ന് താരങ്ങള്‍ എത്തുന്നുണ്ട്. ജസ്ലയായിരുന്നു പ്രണയത്തെക്കുറിച്ച് ആദ്യം സംസാരിച്ചത്. ഇതിനിടയിലാണ് മഞ്ജുവും ആര്യയും വീണയും പാട്ടുപാടിയത്. ഫുക്രുവിനെ ഇതാദ്യമായാണ് ഇങ്ങനെ കാണുന്നതെന്നും കാമുകിയെ മിസ്സ് ചെയ്യുന്നത് മുകത്തുണ്ടെന്നും ജസ്ല പറഞ്ഞിരുന്നു. വാലന്റൈന്‍സ് ദിനത്തിലാണ് താന്‍ പ്രൊപ്പോസ് ചെയ്തതെന്ന് സൂരജ് പറഞ്ഞിരുന്നു. തനിക്കുമൊരു പ്രണയമുണ്ടായിരുന്നുവെന്നായിരുന്നു രജിത് പറഞ്ഞത്.

കണ്ണിന് അസുഖം?
വീര്‍ത്തുകെട്ടിയ കണ്ണുകളുമായാണ് രജിത് സംസാരിച്ചത്. ഇതോടെയാണ് അദ്ദേഹത്തിനും കണ്ണിന് അസുഖം വന്നോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. രഘുവിനായിരുന്നു പിന്നീട് ഈ അസുഖം ബാധിച്ചത്. രഘുവിന് പിന്നാലെയായി അലക്‌സാന്‍ഡ്ര, രേഷ്മ, സുജോ മാത്യു , പവന്‍ ന്നെിവരും പുറത്തേക്ക് പോയിരുന്നു. ഇതില്‍ പവന്‍ മാത്രമാണ് തിരിച്ചെത്തിയത്.

രണ്ടുപേര്‍ പോയത്
കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ദയ അശ്വതിയും എലീന പടിക്കലും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയായി മറ്റുള്ളവരുടെ കണ്ണും പരിശോധിച്ചിരുന്നു. മത്സരാര്‍ത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പകരാന്‍ സാധ്യതയുള്ള അസുഖമാണെന്നും വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കണമെന്നും ബിഗ് ബോസ് തുടക്കത്തില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.


Click it and Unblock the Notifications