പാഷണം ഷാജിയെ പറ്റിച്ച് വീണ! ഗ്രൂപ്പ് കളിയാണ്! ആദ്യം കൊല്ലപ്പെട്ടതും ഷാജി, ഇത്തവണ ടാസ്‌ക് പൊളിച്ചു
കഴിഞ്ഞ തവണത്തേതിനൊക്കാള്‍ എല്ലാ കാര്യത്തിലും പുതിയ ബിഗ് ബോസ് വേറിട്ട് നിര്‍ത്തുന്നുണ്ട്. ആദ്യ ആഴ്ച എല്ലാവരും സുഖമായി കഴിഞ്ഞു. കാര്യമായ ടാസ്‌കുകളൊന്നും കൊടുത്തിരുന്നില്ല. എന്നാല്‍ ഒന്‍പതാം ദിവസമാണ് ബിഗ് ബോസ് കാര്യമായൊരു ടാസ്‌ക് മത്സരാര്‍ഥികള്‍ക്കായി കൊടുത്തത്. വീട്ടില്‍ ഒരു കൊലപാതകം എപ്പോഴും നടക്കാമെന്ന പറഞ്ഞാണ് ടാസ്‌ക് തുടങ്ങിയത്.
ടാസ്‌കിന് മുന്നോടിയായി വീടിന്റെ മുന്നില്‍ ഒരു സ്മശാനം ഒരുക്കിയിരുന്നു. ശവകല്ലറയും മറ്റ് പേടിപ്പെടുത്തുന്ന ഘടകങ്ങളെല്ലാം ഇതിനായി ഒരുക്കിയിരുന്നു. മാത്രമല്ല ഒന്നും രണ്ടും പേരെ ഗ്രൂപ്പായി തിരിച്ച് ഓരോ കഥാപാത്രം ഏല്‍പ്പിച്ചിരിക്കുകയാണ്. തങ്ങളെ ഏല്‍പ്പിച്ച ദൗത്യം മറ്റുള്ളവരെ അറിയിക്കരുതെന്ന് മുന്നറിയിപ്പും ബിഗ് ബോസ് കൊടുത്തിരുന്നു.

ബിഗ് ബോസില്‍ വീണ്ടും ടാസ്‌കുകള്‍ ആരംഭിച്ചിരിക്കുകയാണ്. രാജിനി, സോമദാസ്, രേഷ്മ എന്നിവരെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ബിഗ് ബോസിന്റെ നിര്‍ദ്ദേശാനുസരണം ചില കഥാപാത്രങ്ങള്‍ ആവാന്‍ നിര്‍ദ്ദേശിച്ചു. അതിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കാന്‍ നല്‍കി. പിന്നീട് രജിത്ത് കുമാര്‍, രഘു എന്നിവരെ ബിഗ് ബോസ് വിളിപ്പിച്ചു. അവര്‍ക്കും ഒരോ കഥാപാത്രങ്ങള്‍ നല്‍കി. നമ്പൂതിരിമാരായിരുന്നു രഘുവും രജിത്തും.
Recommended Video

മഞ്ജുവും പരീക്കുട്ടിയെയും ഒന്നിച്ച് വിളിപ്പിച്ചു. ഇവര്‍ പോലീസില്‍ നിന്നും രക്ഷപ്പെട്ട് പോവുന്ന രണ്ട് കുറ്റവാളികളാണ്. തെസ്‌നിയെ ഒറ്റയ്ക്കാണ് വിളിപ്പിച്ചത്. ശ്മശാനത്തില്‍ തമാസിക്കുന്ന ഒരു മന്ത്രവാദിനിയുടെ കഥാപാത്രമാണ് തെസ്‌നിയ്ക്ക് കൊടുത്തത്. സുജോയും സാന്ദ്രയും വീട്ടുകാര്‍ അറിയാതെ ഒളിച്ചോടിയ കമിതാക്കളാണ്. സുരേഷ് സംവിധായകനും ഫുക്രു സഹസംവിധായകനുമാണ്. ഇവരാണ് കൊലപാതകികള്‍. പ്രധാന കൊലയാളി സുരേഷാണ്. ഇവര്‍ക്ക് സംസാരിക്കാന്‍ ഫോണ്‍ കൊടുത്തിരുന്നു. ഫോണ്‍ കൊടുത്തതിന് ശേഷം ഒത്തിരി കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇരുവര്‍ക്കുമായി ബിഗ് ബോസ് കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ ഉദ്ദേശം ആരും അറിയരുത്. ഫോണ്‍ ആരെയും കാണിക്കരുത്. ആരെയാണ് കൊല്ലണ്ടേതെന്ന് ഫോണിലൂടെ അറിയിക്കുമെന്നും പറഞ്ഞു. ഈ ദൗത്യം ആരും അറിയാതെ അതീവ രഹസ്യമാക്കി വെക്കണം. ഏത് നിമിഷവും വിളിയുണ്ടാവും. രാഷ്ട്രീയക്കാരനായിട്ടാണ് പ്രദീപ അഭിനയിക്കേണ്ടത്. അദ്ദേഹത്തിന്റെ പൊങ്ങച്ചക്കാരിയായ ഭാര്യയാണ് ആര്യ. പ്രദീപിന്റെ കാമുകിയാണ് എലീന. പാഷണം ഷാജി സിനിമയില്‍ അഭിനയിക്കാന്‍ നടക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ഭാര്യയായി വീണ എത്തി.

ആദ്യം ടാസ്‌കില്‍ കൊല്ലാന്‍ ബിഗ് ബോസ് ഏല്‍പ്പിച്ചത് പാഷണം ഷാജിയെയാണ്. ആരും കാണാതെ ബാത്ത്‌റൂമില്‍ കയറിയാണ് ഫുക്രു ഫോണില്‍ സംസാരിച്ചത്. ഒരു സിനിമ എടുക്കാനെന്ന തരത്തില്‍ ഷാജിയെയും ഭാര്യയെയും കൂടെ കൂട്ടി കൊല്ലനായിരുന്നു സുരേഷിന്റെയും ഫുക്രുവിന്റെയും തീരുമാനം. ഒടുവില്‍ അതിവിദഗ്ദമായി ഷാജിയെ കൊന്നു. മൃതദേഹത്തിനെ വസ്ത്രം ധരിച്ചിപ്പിച്ച് ശവസംസ്‌കാരവും നടത്തി. ശേഷം മരിച്ച ഭര്‍ത്താവിനോട് തന്റെ അവിഹിത ബന്ധങ്ങളെ കുറിച്ച് വീണ തുറന്ന് സംസാരിച്ചിരുന്നു. സമയം രാത്രിയായതിനാല്‍ ഇന്നത്തെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ബാക്കി അടുത്ത ദിവസം തുടരുമെന്നും ബിഗ് ബോസ് അറിയിച്ചു.


Click it and Unblock the Notifications