ഞെട്ടിത്തരിച്ച് അഭിരാമിയും സുജോയും! ഇതൊരിക്കലും പ്രതീക്ഷിച്ചില്ല! ബിഗ് ബോസിലെ ആ വലിയ ട്വിസ്റ്റ്!

പതിവില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. 50 ദിനം പിന്നിട്ടതോടെ മത്സരത്തിന്റെ ഗതിയും ടാസ്‌ക്കുകളുടെ കാഠിന്യവുമൊക്കെ കൂടിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും അരങ്ങേറുന്നുണ്ട്. മത്സരങ്ങളിലെ വ്യക്തിഗത പോയിന്റുകള്‍ പരിഗണിച്ച് ഒരാള്‍ക്ക് നേരിട്ട് ഫിനാലെയിലേക്ക് എത്താമെന്ന ഓഫറും അടുത്തിടെ ബിഗ് ബോസ് നല്‍കിയിരുന്നു. സൗഹൃദമൊക്കെ മാറ്റിവെച്ച് കടുത്ത പോരാട്ടത്തിലാണ് മത്സരാര്‍ത്ഥികള്‍. ആരായിരിക്കും ഫിനാലെയിലേക്ക് നേരിട്ട് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശാരീരികമായി മാത്രമല്ല ബുദ്ധിയും തന്ത്രങ്ങളുമൊക്കെ പയറ്റിയാലേ ഇനി നിലനില്‍പ്പുള്ളൂവെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ അടക്കം പറയുന്നുമുണ്ടായിരുന്നു.

മത്സരങ്ങളില്‍ ഒറ്റയ്ക്കാണ് മത്സരിക്കുന്നതെങ്കിലും ബിഗ് ബോസില്‍ നിരവധി ഗ്രൂപ്പുകളും ഉടലെടുത്തിട്ടുണ്ട്. സുജോ മാത്യു, രഘു, രജിത് കുമാര്‍, അഭിരാമി-അമൃത ഇവരൊക്കെ മത്സരങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഇവര്‍ ഒരു ഗ്രൂപ്പാണെന്നും എപ്പോഴും ഒരുമിച്ചാണെന്നും മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലും വരാറില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. എലിമിനേഷന് മുന്നോടിയായുള്ള എപ്പിസോഡിലേക്ക് എത്തിയപ്പോഴായിരുന്നു മോഹന്‍ലാലും പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. അതിനിടയിലായിരുന്നു അഭിരാമിയേയും സുജോ മാത്യുവിനേയും ഞെട്ടിച്ച സംഭവവും ഉണ്ടായത്.

Recommended Video

Bigg Boss Malayalam Season2 Day 57 Review | FIlmiBeat Malayalam
ഇതെങ്ങനെ സംഭവിച്ചു

ഇതെങ്ങനെ സംഭവിച്ചു

ഇനിയങ്ങോട്ട് ബിഗ് ബോസ് ഹൗസില്‍ സ്‌കോര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. രാവിലെ ഇത് കാണുമ്പോള്‍ നിങ്ങള്‍ക്ക് എനര്‍ജിയാവുമെന്നും തങ്ങളുടെ നില എന്താണെന്ന് മനസ്സിലാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പറഞ്ഞത് പോലെ തന്നെ ഒരു ബോര്‍ഡില്‍ മത്സരാര്‍ത്ഥികളുടെ പോയിന്റ് നിലയും സ്ഥാനവും പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് നോക്കുകയായിരുന്നു സപജോ മാത്യുവും അഭിരാമിയും. ഇതെങ്ങനെ സംഭവിച്ചുവെന്നുള്ള അത്ഭുതമായിരുന്നു ഇരുവര്‍ക്കും.

 അഭിരാമിയുടെ ചോദ്യം

അഭിരാമിയുടെ ചോദ്യം

ഇതെങ്ങനെ എത്തി, രഘുവിനേയും രജിത്തേട്ടനും ഫോര്‍ത്തും ഫിഫ്ത്തുമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു സുജോ പറഞ്ഞത്. ഇതെങ്ങനെയന്നായിരുന്നു ഇരുവരും ചോദിച്ചത്. സന്തോഷത്തോടെയായിരുന്നു ഇരുവരും സംസാരിച്ചത്. ഒന്നാം സ്ഥാനത്ത് സുജോയും രണ്ടാമതായി ഫുക്രുവും മൂന്നാമതായി അമൃത-അഭിരാമി സഹോദരിമാരുമാണുണ്ടായിരുന്നത്. നാലാംസ്ഥാനത്ത് രജിത്തും അഞ്ചാമതായി രഘുവിനേയും കണ്ടതിന്റെ സന്തോഷമാണ് ഇരുവരും പ്രകടിപ്പിച്ചത്.

രഘുവും രജിത്തും

രഘുവും രജിത്തും

ഇത് ശരിക്കും സര്‍പ്രൈസായെന്നും ഇരുവരും പറഞ്ഞിരുന്നു. രജിത്തും രഘുവും സുജോയും അഭിരാമിയുമെല്ലാം അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ടാസ്‌ക്കുകളെക്കുറിച്ചായാലും മറ്റ് വിഷയങ്ങളെക്കുറിച്ചായാലും ഇവരെല്ലാം തുറന്ന് സംസാരിക്കാറുമുണ്ട്. ശാരീരിക വിഷമതകളെത്തുടര്‍ന്ന് കഴിഞ്ഞ ടാസ്‌ക്കില്‍ ബുദ്ധിപരമായി നീങ്ങുകയായിരുന്നു രജിത്ത്. സുജോ കൊണ്ടുവരുന്ന സ്വര്‍ണ്ണങ്ങളും രത്‌നങ്ങളുമൊക്കെ സൂക്ഷിക്കുകയായിരുന്നു അദ്ദേഹം. മല്ലന്‍മാര്‍ക്കൊപ്പം ഗുസ്തി പിടിച്ച് തനിക്കും പണി കിട്ടിയെന്ന് പറഞ്ഞ് രഘുവും അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു. സുജോയ്ക്ക് ശക്തമായ പിന്തുണയാണ് ഇവര്‍ നല്‍കിയത്.

മോഹന്‍ലാലിന്റെ അഭിനന്ദനം

മോഹന്‍ലാലിന്റെ അഭിനന്ദനം

അടുത്തിടെയായിരുന്നു ബിഗ് ബോസിലേക്ക് അമൃത സുരേഷും അഭിരാമി സുരേഷും എത്തിയത്. നേരത്തെ തന്നെ അറിയാവുന്നവരില്‍ പലരും ബിഗ് ബോസിലുണ്ടായിട്ടും ഇവരെ പലരും അവഗണിക്കുകയായിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ച തരത്തിലുള്ള സ്വീകരണമായിരുന്നില്ല അവരില്‍ നിന്നും ലഭിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. ആദ്യയാഴ്ച തന്നെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനും മൂന്നാം സ്ഥാനത്ത് എത്താനും കഴിഞ്ഞ ഇവരെ മോഹന്‍ലാലും അഭിനന്ദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X