വേറെ ലെവല്‍ കളിയില്‍ നോമിനേഷനിലും ട്വിസ്റ്റ്! പ്രിയപ്പെട്ടവര്‍ മുഖാമുഖം! ഒരാളെ തീരുമാനിച്ചോളൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം. 62 ലേക്ക് എത്തിയ പരിപാടിയിലെ മത്സരങ്ങളും കടുത്ത് വരികയാണ്. ടാസ്‌ക്കിനിടയില്‍ സംഘര്‍ഷവും കൈയ്യാങ്കളിയും പതിവായതോടെയായിരുന്നു മോഹന്‍ലാലും ബിഗ് ബോസും മത്സരാര്‍ത്ഥികളെ ശാസിച്ചത്. ടാസ്‌ക്കില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നതും ബിഗ് ബോസിനെ വെല്ലുവിളിക്കുന്നതുമായ കാര്യങ്ങളും ഇതിനിടയില്‍ അരങ്ങേറിയിരുന്നു. പരിപാടിയുടെ നിയമം തന്നെ തിരുത്തുന്ന തരത്തിലേക്കാണ് കളി പോവുന്നതെന്ന് അണിയറപ്രവര്‍ത്തകരും മനസ്സിലാക്കിയിരുന്നു. വാരാന്ത്യത്തില്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്കെത്തിയ മോഹന്‍ലാല്‍ കര്‍ശന നിര്‍ദേശമായിരുന്നു നല്‍കിയത്.

ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പിസമുണ്ടെന്നും അത് ശരിയായ കാര്യമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ശത്രുതയോടെ പെരുമാറുന്നവരും കാണുമ്പോഴെല്ലാം വഴക്കിടുന്നവരും നിങ്ങള്‍ക്കിടയിലുണ്ടെന്നും അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോവണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അദ്ദേഹം മറ്റുള്ളവരോട് ഇതേക്കുറിച്ച് ചോദിച്ചത്. തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം എല്ലാവരും സ്വീകരിച്ചിരുന്നു. വേറെ ലെവല്‍ കളിയുടെ ലെവലും മാറുകയാണെന്ന് ബിഗ് ബോസും പറഞ്ഞിരുന്നു. കടുത്ത വെല്ലുവിളികളും മത്സരങ്ങളുമാണ് ഇനി താരങ്ങളെ കാത്തിരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കി ഞെട്ടിക്കുന്ന ബിഗ് ബോസ് ഇത്തവണത്തെ നോമിനേഷനിടയിലും അത്തരത്തിലൊരു കാര്യം ചെയ്തിരുന്നു.

നോമിനേഷനിലും വ്യത്യസ്തത

നോമിനേഷനിലും വ്യത്യസ്തത

ഇത്തവണത്തെ നോമിനേഷന്‍ വ്യത്യസ്തമാണെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഇത് കേട്ടപ്പോള്‍ത്തന്നെ മത്സരാര്‍ത്ഥികള്‍ ഞെട്ടിയിരുന്നു. ടാസ്‌ക്കിലും മറ്റ് കാര്യങ്ങളിലും മാത്രമല്ല നോമിനേഷനിലും ട്വിസ്റ്റുമായെത്തുകയാണ് ബിഗ് ബോസ്. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ മുഖാമുഖം ഏറ്റുമുട്ടുന്നതായിരുന്നു നേരത്തെ കണ്ടതെങ്കില്‍ ഇത്തവണ നോമിനേഷനിടയില്‍ മുഖാമുഖം ഇരിക്കുന്ന കാഴ്ചയാണ് കാണുന്നത്. രണ്ടിലൊരാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനായാണ് ബിഗ് ബോസ് നിര്‍ദേശിച്ചിട്ടുള്ളത്. ഏറെ പ്രയാസമേറിയ കാര്യമാണ് ഇത്തവണ നോമിനേഷനിലും സംഭവിക്കുന്നത്.

Recommended Video

Bigg Boss Malayalam Season 2 Day 62&63 Review | Filmibeat Malayalam
ആര്യയും ഷാജിയും

ആര്യയും ഷാജിയും

ആര്യയേയും ഷാജിയും ഒരുമിച്ചാണ് ബിഗ് ബോസ് നോമിനേഷനായി വിളിപ്പിച്ചിട്ടുള്ളത്. നിങ്ങളില്‍ ഒരാളെ നോമിനേറ്റ് ചെയ്യുകയെന്നായിരുന്നു ബിഗ് ബോസ് ഇവരോട് പറഞ്ഞത്. തന്നെ നോമിനേറ്റ് ചെയ്യാനായി പറയുന്ന ഷാജിയെ ആണ് പ്രമോ വീഡിയോയില്‍ കാണുന്നത്. കണ്ണീരുമായാണ് ആര്യ കണ്‍ഫഷന്‍ റൂമില്‍ നിന്നും ഇറങ്ങുന്നത്. അച്ഛായി എന്നാണ് ആര്യ ഷാജിയെ വിളിക്കുന്നത്. ബിഗ് ബോസിലേക്കെത്തുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ പരിചയക്കാരാണെന്നും ഇവിടെയെത്തിയപ്പോള്‍ ആ ബന്ധം ദൃഢമാവുകയും ചെയ്തുവെന്നും ഇരുവരും പറഞ്ഞിരുന്നു. അച്ഛായിക്കായി ഹൃദയസ്പര്‍ശിയായ കുറിപ്പുമായും ആര്യ എത്തിയിരുന്നു.

 രഘുവും സുജോയും

രഘുവും സുജോയും

ബിഗ് ബോസിലെ ഉറ്റസുഹൃത്തുക്കളാണ് സുജോയും രഘുവും. പ്രിയപ്പെട്ടവരെക്കുറിച്ച് ചോദിച്ചപ്പോള്‍ രഘു പറഞ്ഞ പേര്് സുജോയുടേതായിരുന്നു. സുജോ സംസാരിച്ചത് രഘുവിനെക്കുറിച്ചായിരുന്നു. പെട്ടെന്ന് ചൂടാവുന്ന പ്രകൃതക്കാരനാണെങ്കിലും താന്‍ പറഞ്ഞാല്‍ സുജോ കേള്‍ക്കുമെന്ന് രഘു പറഞ്ഞിരുന്നു. 100 ദിവസമെന്ന ലക്ഷ്യത്തിലേക്ക് വേണ്ടിയാണ് താനും പോയിക്കൊണ്ടിരിക്കുന്നതെന്ന് രഘു സുജോയോട് പറയുന്നുണ്ട്. ഇവരിലാരാണ് ഇത്തവണ നോമിനേഷനിലുള്ളതെന്ന കാര്യം അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും.

ഫുക്രുവും രേഷ്മയും

ഫുക്രുവും രേഷ്മയും

ഫുക്രുവും രേഷ്മയും ഒരുമിച്ചാണ് നോമിനേഷനായി എത്തിയത്. ഫുക്രുവിനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കഴിഞ്ഞ ദിവസം രേഷ്മ എത്തിയത്. പരാതിപ്പെട്ടിയിലായിരുന്നു ഇതേക്കുറിച്ച് എഴുതിയത്. ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും ഫുക്രു ഇടപെട്ടിരുന്നുവെന്നും തുരുക്കം ചില സന്ദര്‍ഭങ്ങള്‍ മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ നല്ല രീതിയിലാണ് കാര്യങ്ങള്‍ ചെയ്തതെന്നുമായിരുന്നു രേഷ്മ ഫുക്രുവിനെക്കുറിച്ച് പറഞ്ഞത്. നോമിനേഷനില്‍ നിന്നാല്‍ തിരിച്ച് കയറുമെന്ന് നിനക്കുറപ്പുണ്ടോയെന്ന് ഫുക്രു രേഷ്മയോട് ചോദിക്കുന്നുണ്ടായിരുന്നു. തനിക്ക് ഉറപ്പില്ലെന്ന മറുപടിയാണ് രേഷ്മ നല്‍കുന്നത്. നിങ്ങള്‍ കാണിക്കുന്നത് അമിത ആത്മവിശ്വാസമല്ലേയെന്ന് ഇതിനിടയില്‍ ബിഗ് ബോസും ഇവരോട് ചോദിക്കുന്നുണ്ട്.

സാന്‍ഡ്രയും അഭി-അമൃതയും

സാന്‍ഡ്രയും അഭി-അമൃതയും

സാന്‍ഡ്രയ്‌ക്കൊപ്പമായാണ് അഭിയും അമൃതയും നോമിനേഷനായി എത്തിയത്. സാന്‍ഡ്രയെ നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും വന്ന അന്ന് മുതല്‍ ഇന്ന് വരെ ഒരേ പോലെയാണ് താരം പെരുമാറുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസില്‍ കൂടുതല്‍ സമയം സ്‌പെന്‍ഡ് ചെയ്തിട്ടുള്ളത് സാന്‍ഡ്രയാണ്. ആ ഒരു കാരണം വെച്ചുകൊണ്ട് എന്ന് പറഞ്ഞ് സംസാരിക്കുന്ന അഭിരാമി സുരേഷിനെയാണ് പുതിയ പ്രമോയില്‍ കാണുന്നത്.

 എലീനയും ദയയും

എലീനയും ദയയും

എലീനയും ദയയുമായിരുന്നു അവസാനമായി ശേഷിച്ചിരുന്നത്. തന്റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായി ദയയെ നോക്കുന്നഎലീനയെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. നിസാര കാര്യങ്ങള്‍ക്ക് പോലും വഴക്കിടുകയും മാഷിനെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടുകയും ചെയ്യുന്ന ദയയെ ആശ്വസിപ്പിക്കാനായി എലീന എത്താറുണ്ട്. ഇവര്‍ ആരെയാണ് നോമിനേറ്റ് ചെയ്തതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X