ബിഗ് ബോസ് രണ്ടാം സീസണ്‍ എത്താന്‍ ഇനി മൂന്ന് നാളുകള്‍ മാത്രം! പുതിയ പ്രൊമോ പുറത്ത്
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ പതിപ്പ് ഹിറ്റായതിന് പിന്നാലെയാണ് ബിഗ് ബോസ് വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ഇത്തവണയും മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്.
മല്‍സരാര്‍ത്ഥികളായി നിരവധി സെലിബ്രിറ്റികളുടെ പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. കഴിഞ്ഞ തവണ എത്തിയവരില്‍ അധികപേരും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സാബുമോന്‍ അബ്ദുസമദ് വിജയി ആയ ഷോയില്‍ പേളി മാണി, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരാണ് അവസാന ഘട്ടത്തിലെത്തിയത്.

പുതുവര്‍ഷത്തില്‍ ജനുവരി അഞ്ചിനാണ് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം സീസണ് ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളില്‍ തിളങ്ങിനില്‍ക്കുന്ന 16പേരാണ് ബിഗ് ബോസില്‍ മല്‍സരാര്‍ത്ഥികളായി എത്തുക. 100 ദിവസമാണ് ഇവര്‍ ബിഗ് ബോസ് ഹൗസില്‍ കഴിയേണ്ടി വരിക.

ഈ കാലയളവില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് അനുസരിക്കേണ്ടി വരും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ നൂറ് ദിവസം ബിഗ് ബോസ് ഹൌസില്‍ കഴിയേണ്ടി വരും. ഒരു വര്‍ഷത്തിന് ശേഷമാണ് ബിഗ് ബോസ് വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമെല്ലാം വലിയ ഹിറ്റായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്.

റിയാലിറ്റി ഷോ എത്താന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ മലയാളികള്‍ക്ക് ഒന്നടങ്കം പുതുവത്സരാശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോയിലാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ പതിപ്പ് സംപ്രേക്ഷണം ചെയ്യുക.

പേളിയും ശ്രീനിഷും തമ്മിലുളള പ്രണയം ബിഗ് ബോസ് ആദ്യ സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു. ബിഗ് ബോസിന് ശേഷമുളള ഇവരുടെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇത്തവണത്തെ ബിഗ് ബോസിലെ സംഭവ വികാസങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഇത്തവണയും മലയാളികള്‍ക്ക് സുപരിചിതരായ സെലിബ്രിറ്റികള്‍ തന്നെയാകും ഷോയിലേക്ക് എത്തുക.


Click it and Unblock the Notifications