ഈ ആഴ്ച ആര് പുറത്ത് പോകും! 6 പേരെ നോമിനേറ്റ് ചെയ്തു, കണ്‍ഫെഷന്‍ റൂമില്‍ കുറ്റങ്ങളുടെ മേളം
ബിഗ് ബോസില്‍ ആദ്യ എലിമിനേഷനിലുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. ബിഗ് ബോസില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നോമിനേഷന്‍ പരിപാടി എട്ടാം ദിവസമാണ് നടത്തിയത്. പ്രതീക്ഷയ്ക്ക് ഒത്ത് പ്രവര്‍ത്തിക്കാത്തവരെയും ഈ വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാത്ത രണ്ട് പേരെ നിര്‍ദ്ദേശിക്കാനായിരുന്നു ബിഗ് ബോസ് പറഞ്ഞത്.
നോമിനേഷന്‍ ചെയ്യുന്നതിനൊപ്പം എന്ത് കൊണ്ട് പേര് നിര്‍ദ്ദേശിച്ചു എന്ന കാര്യം വ്യക്തമാക്കണമെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ശേഷം ഓരോ മത്സരാര്‍ഥികളെയായി ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഏറ്റവും കൂടുതല്‍ നോമിനേഷന്‍ നേടിയ ആറ് പേരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്.

നോമിനേഷന്‍ ചെയ്യാന്‍ ആദ്യം വിളിച്ചത് രജനി ചാണ്ടിയായിരുന്നു. സ്വന്തം പേര് തന്നെയായിരുന്നു രജനി ആദ്യം നിര്‍ദ്ദേശിച്ചത്. മറ്റുള്ളവര്‍ പോകണമെന്ന് പറയാന്‍ പറ്റില്ലെന്നും നടി പറഞ്ഞെങ്കിലും രജിത്തിന്റെ പേരായിരുന്നു നോമിനേഷന്‍ ചെയ്തത്. അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് വളരെ മോശമായിട്ടാണ്. രജിത്തിനെ കുറിച്ച് തനിക്ക് തോന്നിയതൊക്കെ രജനി പറഞ്ഞു. അയാളുടെ പ്രവര്‍ത്തികള്‍ ഉള്‍കൊള്ളാന്‍ എനിക്ക് പറ്റുന്നില്ല. പിന്നെയുള്ളത് സോമദാസ് ആണ്. പാട്ട് പാടാന്‍ അല്ലാതെ അദ്ദേഹം ആക്ടീവല്ലെന്നാണ് കാരണം പറഞ്ഞത്.

രണ്ടാമത് വന്നത് എലീന ആയിരുന്നു. സോമദാസിന്റെ പേരായിരുന്നു എലീന ആദ്യം നിര്‍ദ്ദേശിച്ചത്. സോമുവിന് വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലാത്തത് പോലെ തനിക്ക് തോന്നി. പിന്നെ തെസ്‌നി ഖാന്റെ പേരായിരുന്നു എലീന പറഞ്ഞത. ബിഗ് ബോസില്‍ ആക്ടീവ് അല്ലാത്ത പോലെയാണ് ചേച്ചി പെരുമാറുന്നത്. രഘുവും ആദ്യം നിര്‍ദ്ദേശിച്ചത് സോമദാസിനെയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണോ എന്നറിയില്ല. ഒട്ടും ആക്ടീവ് ആവുന്നില്ലെന്നും രഘു വ്യക്തമാക്കി. രണ്ടാമത്തെ ആള്‍ എലീന പടിക്കലാണ്. പലപ്പോഴും ഫേക്ക് ആയി തോന്നിയിട്ടുണ്ട്. നല്ല പേര് കിട്ടാന്‍ വേണ്ടി എലീന ശ്രമിക്കുന്നുണ്ടെന്നും രഘു പറയുന്നു.

ആര്യയും സോമദാസിന്റെ പേരായിരുന്നു പറഞ്ഞത്. അദ്ദേഹം ബിഗ് ബോസ് വീട്ടില്‍ ആക്ടീവല്ല. എപ്പോഴും ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. കൊടുത്ത ജോലിയും അദ്ദേഹം കൃത്യമായി ചെയ്യുന്നില്ല. മക്കളെ ഓര്‍ത്ത് എപ്പോഴും വിഷമിച്ച് ഇരിക്കുകയാണ്. അവരുടെ അടുത്തേക്ക് പോവുന്നതാണ് നല്ലതെന്ന് തോന്നുന്നു. രജിത്ത് കുമാറാണ് അടുത്തത്. എല്ലാവരോടും ഇടപെടുന്നത് പ്രൊഫഷനുമായി ബന്ധപ്പെട്ടാണ്. സംസാരിക്കുന്നതില്‍ നിന്നും മാറി പല കാര്യങ്ങളും പറഞ്ഞ് അതിന്റെ പേരിലാണ് കൂടുതല്‍ പ്രശ്‌നങ്ങളും ഉണ്ടായത്. ഫിസിക്കലി ഇന്‍വോള്‍ഡ് ആയി പ്രവര്‍ത്തികള്‍ ചെയ്യാന്‍ അദ്ദേഹത്തിന് പറ്റില്ലെന്ന് അടുത്തിടെ പറഞ്ഞു. അങ്ങനെ എങ്കില്‍ അദ്ദേഹം വീട്ടിലേക്ക് പോവട്ടെ എന്നും ആര്യ പറയുന്നു.

വീണയും രജിത്തിന്റെ പേരാണ് പറഞ്ഞത്. രണ്ടാമത്തേത് സുജോയുടെ പേരാണ് പറഞ്ഞത്. മഞ്ജു പറഞ്ഞതും രജിത്തിന്റെ പേരാണ്. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ പറ്റുന്നില്ല. രജിത്ത് പറഞ്ഞ ഒരു കാര്യം എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. രണ്ടാമത്തെ ആള്‍ എലീന ആണ്. ഞാന്‍ നല്ല കുട്ടിയാണെന്ന് തെളിയിക്കാന്‍ വേണ്ടി എലീന ഹൗസില്‍ ഗെയിം കളിക്കുകയാണ്. പരീക്കുട്ടി പറഞ്ഞത് എലീനയുടെയും രജനി ചാണ്ടിയുടെയും പേരാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് അപമാനിക്കുന്ന രീതിയില്‍ രജനി സംസാരിച്ചു എന്നതാണ് പരീക്കുട്ടി പ്രശ്‌നമായി ചൂണ്ടി കാണിച്ചത്. എലീന വന്നപ്പോള്‍ വലിയ സൗഹൃദമായിരുന്നു. എന്നാല്‍ പെട്ടെന്ന് ആള്‍ക്കാരുടെ മുന്നില്‍ ഇന്‍സള്‍ട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ എലീനയെയും നോമിനേറ്റ് ചെയ്യുന്നു.

എനിക്ക് മാനസികമായി വിഷമം തോന്നിയ കാര്യമുണ്ടെന്ന് പറഞ്ഞാണ് തെസ്‌നി സംസാരിച്ചത്. കിച്ചനിലേക്ക് എന്നെ അടുപ്പിക്കാന്‍ ശ്രമിക്കുന്നില്ല. എനിക്ക് കഴിഞ്ഞ ആഴ്ച പണി എടുക്കാന്‍ വേണ്ടി ഗ്രൂപ്പ് തിരിച്ച് തന്നത് കിച്ചന്‍ ഡ്യൂട്ടിയായിരുന്നു. കുക്ക് ചെയ്യാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എന്നിട്ടും എന്നെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കുന്നില്ല. അതോടെ ഞാന്‍ പണിയൊന്നും എടുക്കാതെ ഇരിക്കുന്നതായി തോന്നു. അതിന് അവസരം തരാത്തത് രജനി ചാണ്ടിയാണ്. അവരെ ഞാന്‍ നോമിനേറ്റ് ചെയ്യുന്നത്. രണ്ടാമത് സുജോയാണ്. ബോഡി മാത്രം നോക്കി ഭക്ഷണം കഴിക്കാനുമാണ് സുജോ ഇവിടെ നോക്കുന്നത്. പേഴ്‌സണിലി അവനോട് എനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും നടി വ്യക്തമാക്കി.

സുരേഷ് എട്ടനെയാണ് രജിത്ത് ആദ്യം നോമിനേറ്റ് ചെയ്തത്. മഞ്ജുവാണ് അടുത്തത്. ഇവര്‍ രണ്ട് പേരും പല രീതിയില്‍ എന്നില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പ്രദീപ് ചന്ദ്രനും രജിത്തിന്റെ പേരായിരുന്നു പറഞ്ഞത്. അലക്‌സാന്‍ഡ്രയുടെ പേരും പ്രദീപ് പറഞ്ഞു. എലീനയ െആണ് ഫുക്രു ആദ്യം നോമിനേറ്റ് ചെയ്തത്. എലീന ഫേക്ക് ആയി നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. രണ്ടാമത് രജനി ചാണ്ടിയാണ്. ചിന്തിക്കാതെ ആണ് അവര്‍ സംസാരിക്കുന്നത്. അത് അവര്‍ക്ക് ദോഷമായി വരും.

രേഷ്മയും രജനി ചാണ്ടിയെയാണ് നോമിനേറ്റ് ചെയ്തത്. തിരിച്ച് വ്യത്യാസം കാണിക്കുന്നു. പ്രായത്തിനൊത്ത പക്വത കാണിക്കുന്നില്ല. രണ്ടാമത്തെ ആള്‍ സോമദാസ് ആണ്. സോമദാസ് പറഞ്ഞത് രജനി ചാണ്ടിയെയാണ്. അവരുടെ പെരുമാറ്റം വേദന ഉണ്ടാക്കിയിട്ടുണ്ട്. രണ്ടാമത്തെത് സാന്ദ്രയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. അത്ര വലിയ അടുപ്പം ഒന്ന് കാണിച്ചിട്ടില്ല. രജിത്ത് മേനോനെയാണ് സുജോ പറഞ്ഞത്. സ്ത്രീകളെ പറ്റി പറഞ്ഞതിന് മുന്‍പ് ഒരു സ്ത്രീയുടെ അടുത്ത് മോശമായി സംസാരിച്ചതിന് ശേഷം മാന്യമായി സംസാരിച്ചു. അത് ഫേക്ക് ആയി തോന്നി. പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ട് തരമാണ്. രണ്ടാമതായി സോമദാസിന്റെ പേരാണ്. പെണ്‍കുട്ടികള്‍ സ്വിമിങ് പൂളില്‍ കുളിക്കുമ്പോള്‍ അദ്ദേഹം മോശമായി സംസാരിക്കാറുണ്ട്.

അലക്‌സാന്‍ഡ്ര പറഞ്ഞതും രജനി ചാണ്ടിയുടെ പേരാണ്. എല്ലാവരുടെയും അവസ്ഥ മനസിലാക്കി പെരുമാരാന്‍ അറിയില്ല. രണ്ടാമത് സോമദാസ് ആണ്. വീട്ടിലെ പ്രശ്‌നങ്ങളും ഷുഗറും പ്രശ്‌നമില്ലാതെ. സുരേഷ് പറഞ്ഞത് സോമദാസിനെയും രേഷ്മയെയും ആണ്. ഇരുവരും കാര്യമായി ആക്ടീവ് അല്ല. അത് കൊണ്ടാണ് പറഞ്ഞത്. സാജു രജിത്തിനെയും സുജോയെയും ആയിരുന്നു. എപ്പോഴും ഒരേ വിഷയം സംസാരിച്ച് അദ്ദേഹം എല്ലാവരില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. അങ്ങനെ രജിത്ത് കുമാര്‍, സോമദാസ്, എലീന പടിക്കല്‍, രജനി ചാണ്ടി, അലക്‌സാന്‍ഡ്ര, സുജോ മാത്യു, എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്.


Click it and Unblock the Notifications