മത്സരാര്‍ഥികളുടെ കൈയില്‍ മൊബൈല്‍ കൊടുത്തു! സെല്‍ഫി എടുക്കാനുള്ള പുതിയ ഗെയിമുമായി ബിഗ് ബോസ്
കഴിഞ്ഞ ഒന്ന് രണ്ട് എപ്പിസോഡുകളില്‍ ഗ്രൂപ്പുകളായി മാറിയാണ് മത്സരാര്‍ഥികള്‍ ടാസ്‌കില്‍ പങ്കെടുക്കുന്നത്. അതുവരെ ബിഗ് ബോസിനുള്ളില്‍ ഉണ്ടായിരുന്നവരെ ഒരു സൈഡിലാക്കി പുതിയതായി വന്ന മത്സരാര്‍ഥികളും ചികിത്സയ്ക്ക് പോയി തിരിച്ച് വന്നവരും മറ്റൊരു ഗ്രൂപ്പ് തുടങ്ങിയിരിക്കുകയാണ്. ഇതോടെ മത്സരങ്ങളില്‍ ചിലര്‍ മാത്രം ജയിക്കുകയും മറ്റ് ചിലര്‍ക്ക് പങ്കെടുക്കാന്‍ പോലും പറ്റാതെ വരുന്നുണ്ട്.
ഇതിനിടെ ആവേശകരവും രസകരവുമായ ഓപ്പോ ടാസ്‌ക് ആണ് ബിഗ് ബോസ് നല്‍കിയത്. രണ്ട് ടീമുകളായി മത്സരാര്‍ഥികളെ തിരിച്ചു. ശേഷം ആക്ടീവിറ്റി ഏരിയയില്‍ ഓപ്പോ മലയാളം എന്ന പേരിന്റെ അക്ഷരങ്ങള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിലുള്ളവര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇത് പോയി എടുത്ത് ഒരു ബോര്‍ഡില്‍ എഴുതാന്‍ ആയിരുന്നു നിര്‍ദ്ദേശിച്ചത്.

ആര്യ, അലക്‌സാന്‍ഡ്ര, അമൃത, അഭിരാമി, സൂരജ് എന്നിവരായിരുന്നു ഒരു ടീം. രജിത്ത്, രഘു, ഫുക്രു, ജസ്‌ല, പാഷണം ഷാജി എന്നിവരൊക്കെ മറ്റൊരു ഗ്രൂപ്പ് ആയിരുന്നു. രണ്ട് ഗ്രൂപ്പിലുള്ളവരും അക്ഷരങ്ങള്‍ പെറുക്കി ബോര്‍ഡില്‍ സ്ഥാപിച്ചു.
ശേഷം അതിന് മുന്നില്‍ നിന്നും ഓപ്പോ ഫോണ്‍ കൊണ്ട് ഒരു സെല്‍ഫിയും എടുത്തു. അവസാനം മത്സരാര്‍ഥികളെല്ലാം ഒരുമിച്ച് ഒരു ചിത്രം എടുക്കുയും ചെയ്തിരുന്നു. പിന്നാലെ ഈ ടാസ്‌കില്‍ എ ടീമും ബി ടീമും വിജയിച്ചതായി ബിഗ് ബോസ് അറിയിപ്പ് നല്‍കുകയായിരുന്നു.


Click it and Unblock the Notifications