രജിത്തണ്ണന്‍റെ നേരെ നീ കൈയ്യോങ്ങി അല്ലേ? റീഎന്‍ട്രിക്കായി കാത്തിരിക്കുകയാണെന്ന് പരീക്കുട്ടി!
പ്രേക്ഷകര്‍ക്ക് സുപരിചിതരായവര്‍ മാത്രമല്ല അത്ര പ്രശസ്തരല്ലാത്തവരും ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ബിഗ് ബോസിലെത്തിയതോടെയാണ് പല താരങ്ങളെയും പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ആദ്യഭാഗം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് രണ്ടാമത്തെ സീസണ്‍ തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നവരും ടിക് ടോക്കിലൂടെ വൈറലായി മാറിയവരുമൊക്കെ ഇത്തവണ മത്സരിക്കാനായി എത്തിയിട്ടുണ്ട്. വ്യത്യസ്തമായ ആലാപനത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരീക്കുട്ടിയും ഇത്തവണ ബിഗ് ബോസില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ഫുക്രുവും പരീക്കുട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ഹൗസിലും ആ സൗഹൃദം പ്രകടമായിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് പരീക്കുട്ടിയെ മാറ്റിത്താമസിപ്പിച്ചത്. ഇതിനിടയിലായിരുന്നു എലിമിനേഷന്‍ നടന്നത് ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല പലരും. സുരേഷ് കൃഷ്ണയും പരീക്കുട്ടിയുമായിരുന്നു എലിമിനേഷനിലൂടെ പുറത്തേക്ക് പോയത്. പരിപാടിയില്‍ നിന്നും പുറത്തെത്തിയ പരീക്കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. സുജോ മാത്യുവും രജിത്ത് കുമാറുമുണ്ടായ വാക്ക് തര്‍ക്കത്തില്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു.
Recommended Video

അണ്ണന്റെ നേരെ നീ കൈപൊക്കി അല്ലേടാ മോനൂസേ, എന്റെ റീഎന്‍ട്രിക്ക് വേണ്ടി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു പരീക്കുട്ടി കുറിച്ചത്. രജിത്തുമായി നല്ല സൗഹൃദത്തിലായിരുന്നു പരീക്കുട്ടി. എലിമിനേഷനിടയില്‍ ഒരു സഹോദരനെ നഷ്ടപ്പെടുന്ന വേദനയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു രജിത്ത് പറഞ്ഞത്. നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടക്കത്തില്‍ രജിത്തിനെതിരെ വാളോങ്ങാന്‍ പരീക്കുട്ടിയും മുന്നിലുണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്‍രെ നിലപാട് മാറുകയായിരുന്നു. റീഎന്‍ട്രിയെക്കുറിച്ച് പരീക്കുട്ടി സൂചിപ്പിച്ചതോടെ ആരാധകരും പ്രതീക്ഷയിലാണ്.


Click it and Unblock the Notifications