പരീക്കുട്ടിയും സുരേഷ് കൃഷ്ണയും പുറത്തായി! പകരക്കാരായി രണ്ട് പെണ്‍പുലികള്‍ ബിഗ് ബോസിലേക്ക്!
വീണ്ടുമൊരു എലിമിനേഷനെ അഭിമുഖീകരിക്കുകയായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. എലിമിനേഷന്‍ നോമിനേഷന്‍ ലിസ്റ്റ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. എലീന പടിക്കല്‍, വീണ നായര്‍, സുരേഷ്, രേഷ്മ, പരീക്കുട്ടി എന്നിവരായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പ്രേക്ഷകരുടെ വോട്ടിംഗ് കൂടി പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. പ്രേക്ഷക പിന്തുണ പ്രധാനപ്പെട്ട കാര്യമാണെന്ന് മോഹന്‍ലാല്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു.
സീക്രട്ട് റൂമില്‍ കഴിഞ്ഞിരുന്ന പരീക്കുട്ടി ഉള്‍പ്പടെ എല്ലാവരോടും മോഹന്‍ലാല്‍ വിശേഷങ്ങള്‍ ചോദിച്ചിരുന്നു. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നതിനെക്കുറിച്ചും ചോദിച്ചിരുന്നു. കൃത്യമായൊരു മറുപടി ആര്‍ക്കും നല്‍കാനുണ്ടായിരുന്നില്ല. പ്രേക്ഷകരുടെ തീരുമാനം അങ്ങനെയാണെങ്കില്‍ പോവാന്‍ തയ്യാറാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. നോമിനേഷന്‍ ലിസ്റ്റിലുള്ളവരോട് മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികളോടും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു പരീക്കുട്ടി സീക്രട്ട് റൂമിലേക്ക് എത്തിയത്. ആരാണ് പുതിയ ക്യാപ്റ്റനെന്ന് താനറിഞ്ഞിട്ടില്ലെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്തേക്ക് പോവുന്നയാളെ പ്രഖ്യാപിച്ചത്.
Recommended Video

പരീക്കുട്ടി പുറത്തേക്ക്
കണ്ണിന്റെ അസുഖം എങ്ങനെയുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ആദ്യം പരീക്കുട്ടിയോട് ചോദിച്ചത്. ഇപ്പോള്‍ കുഴപ്പമില്ലെന്നും മാറാന്‍ ഒരാഴ്ചയെടുക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു. പരീക്കുട്ടിയായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയായിരുന്നു ആദ്യം നല്‍കിയത്. പ്രേക്ഷകരുടെ തീരുമാനം അങ്ങനെയാണെന്നും ഇനി പുറത്തേക്ക് പോവാമെന്നുമുള്ള കാര്യത്തെക്കുറിച്ച്് പറഞ്ഞതും അദ്ദേഹമായിരുന്നു. സന്തോഷത്തോടെയാണ് താന്‍ പോവുന്നതെന്ന് താരം പറഞ്ഞിരുന്നു.

പാട്ടുപാടിയതിന് ശേഷം
പ്രാണസഖി ഞാന്‍ വെറുമൊരു എന്ന ഗാനം ആലപിച്ചതിന് പിന്നാലെയായാണ് പരീക്കുട്ടി പോയത്. രണ്ട് ഗായകരെയാണ് നമുക്കിപ്പോള്‍ നഷ്ടമായതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലാലേട്ടന്‍ തന്നെ പരീക്കുട്ടി എന്ന് വിളിച്ചതിനും വലിയ സന്തോഷമൊന്നും തനിക്കിനി കിട്ടാനില്ലെന്നും പുറത്ത് പോവുന്നതില്‍ വിഷമമൊന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. മറ്റുള്ളവര്‍ക്ക് പരീക്കുട്ടിയുമായി സംസാരിക്കാനുള്ള അവസരം അദ്ദേഹം നല്‍കിയിരുന്നു. തങ്ങളുടെ പാട്ടിനെക്കുറിച്ചായിരുന്നു മഞ്ജു പറഞ്ഞത്.

സീക്രട്ട് റൂമില്‍ നിന്നും പുറത്തേക്ക്
സഹോദരന്‍ പോവുന്നതിന്റെ നഷ്ടം തന്നെയാണ് താനിപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു രജിത്ത് കുമാര്‍ പറഞ്ഞത്. താനൊരു ചെറിയ ക്യാപ്റ്റനായെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഇതിനിടയിലാണ് ഫുക്രവിനെ നായകനാക്കി താന്‍ സിനിമയൊരുക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി സീക്രട്ട് റൂമില്‍ നിന്നും നേരെ പുറത്തേക്ക് പോവുകയായിരുന്നു താരം. പരിയെ അവസാനമായി കാണാനാവാത്തതിന്റെ സങ്കടത്തിലായിരുന്നു പലരും.

സുരേഷും പുറത്തേക്ക്
പരീക്കുട്ടി മാത്രമല്ല വേറൊരാളും കൂടി പുറത്തേക്ക് പോവുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. നോമിനേഷനിലുള്ളവരോടും മറ്റുള്ളവരോടുമെല്ലാം ഇതേക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. തന്റെ ആറാം ഇന്ദ്രിയം പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അങ്ങനെയൊരു തോന്നലുണ്ടെന്നും സുരേഷ് പറഞ്ഞിരുന്നു. വീട്ടില്‍ പോവുന്നതിനെക്കുറിച്ച് സുരേഷേട്ടന്‍ പറഞ്ഞിരുന്നതായാണ് പലരും പറഞ്ഞത്. തനിക്ക് ഇത്തരത്തില്‍ തോന്നിയ കാര്യം മുന്‍പ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പുറത്തേക്ക് പോവുന്നത് സുരേഷാണെന്ന് മോഹന്‍ലാലും പറഞ്ഞത്.

സെല്‍ഫിക്കുള്ള അവസരം
സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ച ഫോണെടുത്ത് മറ്റുള്ളവരോടൊപ്പം സെല്‍ഫിയുമെടുത്തായിരുന്നു സുരേഷ് യാത്രയായത്. എലീനയുടെ അച്ഛനോട് വിവാഹക്കാര്യം പറഞ്ഞോളാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ താരം കരയുകയായിരുന്നു. ആര്യയുള്‍പ്പടെ പലരും അദ്ദേഹം പോവുന്നതില്‍ സങ്കടത്തിലായിരുന്നു. സന്തോഷത്തോടെയാണ് താന്‍ പോവുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിഗ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് അദ്ദേഹം മോഹന്‍ലാലിന് അരികിലേക്ക് എത്തിയത്.

ഒരിക്കലെങ്കിലും അറിയണം
ബിഗ് ബോസ് ജീവിക്കാന്‍ പഠിപ്പിച്ചോയെന്ന് ചോദിച്ചപ്പോള്‍ അത് താന്‍ നേരത്തെ സിനിമയില്‍ നിന്നും പഠിച്ചതാണെന്നായിരുന്നു സുരേഷിന്റെ മറുപടി. ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും ബിഗ് ഹൗസില്‍ പോവുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പം സെല്‍ഫിയുമെടുത്തായിരുന്നു അദ്ദേഹം മടങ്ങിയത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ രസകരമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.


Click it and Unblock the Notifications