ബിഗ് ബോസിലെ കണ്ണിന് അസുഖം പരന്നതിന് കാരണം കിട്ടി! ആദ്യം അസുഖം വന്ന പരീക്കുട്ടിയുടെ വെളിപ്പെടുത്തല്‍

കടുത്ത നിയമാവലിയോടെ നടത്തുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മത്സരാര്‍ഥികളെ നൂറ് ദിവസം ഒരു വീടിനുള്ളില്‍ തമാസിപ്പിച്ച് കൊണ്ടാണ് ഈ മത്സരം നടക്കുന്നത്. ആഴ്ചയുടെ അവസാനം നടത്തുന്ന എലിമിനേഷനിലൂടെ മാത്രമേ മത്സരാര്‍ഥികള്‍ക്ക് പുറത്ത് പോകാന്‍ കഴിയുകയുള്ളു. അതല്ലാതെ പുറംലോകവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമുണ്ടാവില്ല.

എന്നാല്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന മലയാളത്തിലെ ബിഗ് ബോസില്‍ നിന്നും മത്സരാര്‍ഥികളെ എല്ലാം പുറത്ത് കൊണ്ട് പോയ അവസ്ഥ ഉണ്ടായിരുന്നു. കണ്ണിന് അസുഖം വന്നതായിരുന്നു അതിന് കാരണം. ഇപ്പോഴിതാ പുറത്ത് പോയ മത്സരാര്‍ഥിയായ പരീക്കുട്ടി കണ്ണിന് അസുഖം വന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

കണ്ണിന് അസുഖം വന്നതിന്റെ കാരണം

സാധാരണ ബിഗ് ബോസിനുള്ളില്‍ നടക്കാറില്ലാത്ത വലിയൊരു പ്രതിസന്ധിയായിരുന്നു മലയാളത്തില്‍ നടന്നത്. ആദ്യം പരീക്കുട്ടിയ്ക്ക് ആയിരുന്നു കണ്ണിന് അസുഖം വന്നത്. കണ്ണ് വീര്‍ത്ത് തടിച്ച് പൊന്തി വന്ന അവസ്ഥയില്‍ ചികിത്സയ്ക്ക് വേണ്ടി പുറത്ത് കൊണ്ട് പോയി. പിന്നെ അദ്ദേഹത്തെ തിരിച്ച് വീടിനുള്ളില്‍ കയറ്റിയിരുന്നില്ല. പുറത്ത് നിന്ന് തന്നെ എല്ലാവരോടും പറഞ്ഞിട്ട് പരീക്കുട്ടിയെ അടുത്തെ എലിമിനേഷന്‍ ദിനത്തില്‍ പുറത്ത് ആക്കുകയായിരുന്നു. എന്നാല്‍ ഇത് വീട്ടിലുള്ള എല്ലാവര്‍ക്കും ബാധിച്ചു.

കണ്ണിന് അസുഖം വന്നതിന്റെ കാരണം

രഘു, സുജോ, അലക്‌സാന്‍ഡ്ര, രേഷ്മ, പവന്‍, രജിത്, എലീന, ദയ എന്നിങ്ങനെ മത്സരാര്‍ഥികളെല്ലാം കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയി. ആദ്യം പവന്‍ തിരിച്ച് വന്നു. രഘു, സുജോ, അലക്‌സാന്‍ഡ്ര, രേഷ്മ, എന്നിവരെയും കൊണ്ട് വന്നു. ഏറ്റവും ഒടുവിലായി എലീന, ദയ എന്നിവരും ബിഗ് ബോസിലേക്ക് തിരിച്ച് വന്നിരുന്നു. ഇപ്പോള്‍ ഇവരെല്ലാം ബിഗ് ബോസിനുള്ളില്‍ ശക്തമായ മത്സരം കാഴ്ച വെക്കുകയാണ്. ഇതിനിടെയാണ് ആദ്യം അസുഖം വന്ന പരീക്കുട്ടി തനിക്ക് എങ്ങനെയാണ് ഇത് വന്നതെന്ന് വെളിപ്പെടുത്തിയത്.

 കണ്ണിന് അസുഖം വന്നതിന്റെ കാരണം

ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് പേടി സ്വപ്‌നമാണോ അതോ സുഖകരമായ അനുഭവമാണോ എന്നായിരുന്നു ജഗദീഷ് ചോദിച്ചത്. പേടി സ്വപ്‌നമല്ല, ഒരുപാട് സന്തോഷമാണ് തന്നതെന്ന് പ്രദീപ് പറയുന്നു. എന്നാല്‍ എന്റെ സ്വഭാവത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. എനിക്ക് അങ്ങനെ ആകേണ്ടി വരുമോ എന്ന് പേടിച്ചിരുന്നതെന്ന് പ്രദീപ് പറയുന്നു.

കണ്ണിന് അസുഖം വന്നതിന്റെ കാരണം

അടുത്തത് മഞ്ജു പത്രോസിനോടാണ് ചോദിച്ചത്. അകത്ത് നല്ല സുഖമുള്ള സ്വപ്‌നമായിരുന്നു എന്നാല്‍ പുറത്ത് വന്നപ്പോഴാണ് കുറച്ച് പേടിയുള്ള സ്വപ്‌നമാണെന്ന് മനസിലായത്. പക്ഷേ അവിടുന്ന് ഇറങ്ങി വന്ന് കഴിയുമ്പോള്‍ ഞങ്ങള്‍ സുഹൃത്തുകളാണ്. ആ ഗെയിമിനെ അവിടെ ഉപേക്ഷിച്ചിട്ട് പുറത്തേക്ക് വരാനാണ് എനിക്ക് ഇഷ്ടം. അത് കൊണ്ട് ഞാനിപ്പോള്‍ പൂര്‍ണ സന്തോഷവതിയാണെന്ന് മഞ്ജു പറയുന്നു. അങ്ങനെ ബിഗ് ബോസ് അനുഭവങ്ങള്‍ പറയവേയാണ് കണ്ണിന് അസുഖം വന്നതിനെ കുറിച്ച് പരീക്കുട്ടി വെളിപ്പെടുത്തിയത്.

 കണ്ണിന് അസുഖം വന്നതിന്റെ കാരണം

എനിക്ക് ബിഗ് ബോസിനെ ആയിരുന്നില്ല, ബിഗ് ബോസിന് എന്നെയാിയരുന്നു പേടി. കാരണം കണ്ണില്‍ ഇന്‍ഫെക്ഷന്‍ എനിക്കാണ് ആദ്യം വന്നത്. ശേഷം കണ്‍ഫെക്ഷന്‍ റൂമില്‍ പോയപ്പോള്‍ ബിഗ് ബോസിനും വരുമോ എന്ന പേടി ഉണ്ടായിരുന്നു. താങ്കളാണ് അവിടെ ഈ അസുഖം പരത്തിയത് എന്ന് റിമി ടോമി ചോദിക്കുന്നു. ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഈ സോമന്‍ കണ്ണാനെ കണ്ണേ എന്ന പാട്ട് പാടി കഴിഞ്ഞപ്പോള്‍ കിട്ടിയതാണെന്നായിരുന്നു പരീക്കുട്ടി തമാശയായി പറഞ്ഞത്. എല്ലാവരും ചിരിച്ച് കൊണ്ടാണ് ഈ മറുപടി ഏറ്റെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X