അവിടെയുണ്ടായിരുന്നുവെങ്കില്‍ ഇടപെട്ടേനെ! തിരിച്ചുപോയാല്‍ ചിലത് ചെയ്യാനുണ്ടെന്നും പരീക്കുട്ടി!

ഗായകനും അഭിനേതാവുമായ പരീക്കുട്ടി പെരുമ്പാവൂരും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കാനായി എത്തിയിരുന്നു. ബിഗ് ഹൗസിലെ ഗായക സംഘത്തിലൊരാള്‍ കൂടിയായിരുന്നു ഇദ്ദേഹം. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി മുന്നേറുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് ഈ താരം മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയത്. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്ന് പരീക്കുട്ടിയെ ബിഗ് ബോസ് മാറ്റിത്താമസിപ്പിച്ചിരുന്നു. ഇതിനിടയിലായിരുന്നു എലിമിനേഷന്‍ എപ്പിസോഡ് നടന്നത്. ഇത്തവണ പരീക്കുട്ടിയാണ് പുറത്തേക്ക് പോവുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതിന് ശേഷമായാണ് താരം ബിഗ് ഹൗസിനോട് വിട പറഞ്ഞത്. മത്സരാര്‍ത്ഥികളെ കണ്ട് യാത്ര പറയാനോ സെല്‍ഫിയെടുക്കാനോയൊന്നും പരീക്കുട്ടിക്ക് കഴിഞ്ഞിരുന്നില്ല.

കണ്ണിന് അസുഖം ബാധിച്ചതായിരുന്നു പരീക്കുട്ടിക്ക് വിനയായത്. മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബിഗ് ബോസ് പരീക്കുട്ടിയെ പുറത്തേക്ക് വിട്ടത്. പരീക്കുട്ടി പുറത്തേക്ക് വന്ന് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു മറ്റുള്ളവര്‍ക്ക് ഈ അസുഖം വന്നത്. രഘു, അലക്‌സാന്‍ഡ്ര, സുജോ, രേഷ്മ, പവന്‍ ഇവരായിരുന്നു ആദ്യം പുറത്തേക്ക് പോയത്. ഇവരില്‍ പവന്‍ മാത്രമാണ് തിരിച്ചെത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കായി പോയിരിക്കുകയാണ് മറ്റുള്ളവര്‍. എലീനയും ദയയുമായിരുന്നു കഴിഞ്ഞ ദിവസം അസുഖം വന്നതിനെത്തുടര്‍ന്ന് പുറത്തേക്ക് പോയത്. തന്റെ അസുഖമെല്ലാം മാറിയെന്നും ബിഗ് ബോസിലേക്കുള്ള തിരിച്ചുപോക്കിനായി കാത്തിരിക്കുകയാണ് താനെന്നും പരീക്കുട്ടി പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

തിരിച്ചുവരുന്നില്ലേ?

തിരിച്ചുവരുന്നില്ലേ?

ബിഗ് ബോസില്‍ നിന്നും സന്തോഷത്തോടെയാണ് ഇറങ്ങിയത്. ലാലേട്ടന് ഉമ്മയൊക്കെ കൊടുത്താണ് പോന്നത്. തിരിച്ച് ഇവിടെ എത്തിയപ്പോഴാണ് പലരും ബിഗ് ബോസിലേക്ക് തിരിച്ച് വരുന്നില്ലേയെന്ന് ചോദിച്ചത്. ഇവിടെ എത്തിയപ്പോഴാണ് തനിക്ക് അതിന്റെ അകത്ത് എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് തോന്നിയത്. കണ്ണിന് അസുഖം ബാധിച്ചായിരുന്നു പണിയായത്. വോട്ട് കുറവാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ യൂട്യൂബിലൂടെയൊക്കെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിനക്ക് വോട്ട് ചെയ്തിട്ട് അതൊക്കെ എവിടെപ്പോയി എന്നാണ് ചിലരൊക്കെ ചോദിച്ചത്. ബിഗ് ബോസിലേക്ക് തിരിച്ച് പോണമെന്ന് ആഗ്രഹമുണ്ട്. നിങ്ങള്‍ പിന്തുണച്ചാല്‍ അത് നടക്കുമെന്നും താരം പറയുന്നു.

Recommended Video

Bigg Boss Malayalam Season 2 Episode 40 Review | FilmiBeat Malayalam
രജിത് സാറിനെക്കുറിച്ച്

രജിത് സാറിനെക്കുറിച്ച്

രജിത് സാറിന്‍രെ ആര്‍മിയാണ് താനും. അദ്ദേഹത്തെ ഒറ്റയ്ക്കാക്കരുതെന്ന് പറഞ്ഞാണ് താന്‍ പുറത്തേക്ക് പോന്നത്. എന്നാല്‍ ഇപ്പോ അവിടെ നടക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ താന്‍ അവിടെയായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. പ്രതികരിക്കണമെന്ന് തോന്നുന്നുണ്ട്. പ്രതികരിക്കുന്നതിനിടയില്‍ പലപ്പോഴും കൈയ്യിന്ന് പോവുന്ന അവസ്ഥ വരെയുണ്ടായിരുന്നു. ഫേക്കായിട്ടൊന്നും താന്‍ അവിടെ നിന്നിരുന്നില്ല. രജിത് സാറിനെക്കുറിച്ച് അവരൊക്കെ മോശം പറഞ്ഞപ്പോള്‍ ആദ്യം അത് വിശ്വസിച്ച് പോയിരുന്നു. പിന്നീട് രജിത് സാറിനൊപ്പം ചേര്‍ന്നതില്‍ പലര്‍ക്കും വെറുപ്പായിരുന്നു.

ഇവിടെ നിര്‍ത്തല്ലേ

ഇവിടെ നിര്‍ത്തല്ലേ

കണ്ണിന് അസുഖം വന്നപ്പോള്‍ ഇത് എല്ലാവര്‍ക്കും പകരും, അയ്യോ ഇവിടെ നിര്‍ത്തല്ലേയെന്നൊക്കെ പറഞ്ഞ് എല്ലാവരും ബിഗ് ബോസിനെ തന്നെ പേടിപ്പിക്കുകയായിരുന്നു. വീട്ടിലെത്തി എല്ലാവരോടും ഇടപഴകി, ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ഒന്നും അസുഖം വന്നിരുന്നില്ല. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നും പരീക്കുട്ടി പറയുന്നുണ്ട്.

പുള്ളിയെ പുറത്ത് ചാടിക്കണം

പുള്ളിയെ പുറത്ത് ചാടിക്കണം

രജിത്ത് സാറുമായി താന്‍ കൂട്ടുകൂടിയത് അവര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല. പുള്ളിയെ എങ്ങനെയെങ്കിലും പുകച്ച് പുറത്ത് ചാടിക്കണം. അദ്ദേഹമാണെങ്കില്‍ നോമിനേഷന്‍ വന്ന് അതൊന്നും വിഷയമല്ലെന്നായി. ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഇത് ലാലേട്ടന്‍ തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. പുള്ളിയെ തിരിച്ചറിഞ്ഞാണ് ജനങ്ങള്‍ പിന്തുണയ്ക്കുന്നത്. അത് താന്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും ഇങ്ങനൊരു പ്രശ്നം വരികയായിരുന്നു. നെല്ലിക്കയാണ് രജിത് സാര്‍. ആദ്യം കയ്ക്കും പിന്നെ മധുരിക്കും.

അദ്ദേഹത്തിനൊപ്പം

അദ്ദേഹത്തിനൊപ്പം

താന്‍ വരുന്ന സമയത്ത് വരെ അദ്ദേഹത്തിനൊപ്പമായിരുന്നു. പുറത്തേക്ക് വരുന്നതിനിടയില്‍ ആരോടും സംസാരിക്കാനായില്ല. രജിത് സാറിനും മറ്റ് ചിലര്‍ക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാനാവും. കണ്ണിന്റെ പ്രശ്‌നം മുഴുവനായും മാറി. ഇനിയങ്ങോട്ടേക്ക് പോവാനുമോയെന്നറിയില്ല. അവിടെ ചെന്ന് കഴിഞ്ഞാല്‍ സാറിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ് പലരും വിളിച്ചിരുന്നു. അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്നതിനിടയിലാണ് പുറത്തേക്ക് പോരേണ്ടി വന്നത്.

കാണണമെന്ന് പറഞ്ഞു

കാണണമെന്ന് പറഞ്ഞു

പുറത്തേക്ക് പോരുമ്പോള്‍ തന്നെ വന്ന് കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് തന്നെ വലിയ കാര്യമാണ്. അതില്‍ക്കൂടുതലൊന്നും വേണ്ട തനിക്ക്. അതിന് മുന്‍പ് തനിക്ക് അദ്ദേഹത്തിനടുത്തേക്ക് പോണം. ഇടയ്ക്കാരോ അദ്ദേഹത്തിന് നേരെ കൈയ്യോങ്ങിയെന്നൊക്കെ കേട്ടു. അതൊന്നും അത്ര നല്ലതല്ല. അന്ന് താനൊക്കെ ഉണ്ടായിരുന്നുവെങ്കില്‍ കേറി ഇടപെട്ടേനെയെന്നും പരീക്കുട്ടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X