ബിഗ് ബോസ് സീസണ്‍ 2ലെ വിജയി രജിത് കുമാര്‍! ചേര്‍ത്തുപിടിച്ച് പരീക്കുട്ടി! പോസ്റ്റ് വൈറല്‍!

100 ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ് ബിഗ് ബോസ്. ഇത്തവണത്തെ വിജയി രജിത് കുമാറായിരിക്കുമെന്നായിരുന്നു പലരും പറഞ്ഞത്. മത്സരാര്‍ത്ഥികളും കഴിഞ്ഞ സീസണിലെ താരങ്ങളും ഒരുപോലെ ആവര്‍ത്തിച്ച കാര്യമായിരുന്നു ഇത്. നെഗറ്റീവ് തരംഗത്തിനിടയിലും അദ്ദേഹത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. വഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പതിവാണെങ്കിലും ഡോക്ടര്‍ രജിത് കുമാര്‍ പുറത്തുപോവില്ലെന്ന് തന്നെയായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. എന്തൊക്കെ ചെയ്താലും അദ്ദേഹം പുറത്തുപോവില്ലെന്ന് മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. പ്രതീക്ഷകളയെല്ലാം തകിടം മറിച്ച് അപ്രതീക്ഷിതമായി പുറത്തേക്ക് പോവുകയായിരുന്നു രജിത് കുമാര്‍.

ബിഗ് ബോസിലെ സ്‌കൂള്‍ ടാസ്‌ക്കില്‍ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചതാണ് രജിത് കുമാറിന് വിനയായി മാറിയത്. പിറന്നാളുകാരിയായ രേഷ്മ അതീവ സന്തോഷത്തോടെയായിരുന്നു മധുരം നല്‍കിയത്. മധുരവുമായി തനിക്ക് അരികിലേക്കെത്തിയ രേഷ്മയുടെ ഇരുകണ്ണിലും പച്ചമുളക് തേച്ചുകൊടുക്കുകയായിരുന്നു രജിത്. കണ്‍മഷിയോ ഗ്ലിസറിനോ ആയിരിക്കും അതെന്നായിരുന്നു എല്ലാവരും കരുതിയത്. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെയാണ് കളി കൈവിട്ടുപോയതായി എല്ലാവരും മനസ്സിലാക്കിയത്. ഇതിനിടയില്‍ രജിത്തിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും താല്‍ക്കാലികമായി മാറ്റിയിരുന്നു.

രജിത്തിന്റെ തിരിച്ചുവരവിനായി മുറവിളി കൂട്ടുകയായിരുന്നു ആരാധകര്‍. പ്രാങ്ക് ടാസ്‌ക്കിനിടയില്‍ സംഭവിച്ച അബദ്ധമായിരിക്കുമെന്നും അദ്ദേഹം വൈകാതെ തന്നെ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലുമായിരുന്നു എല്ലാവരും. ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തിയതോടെയാണ് രജിത്തിന്റെ കാര്യത്തില്‍ തീരുമാനമായത്. അദ്ദേഹം പുറത്തേക്ക് പോവുകയാണെന്നറിഞ്ഞതോടെ ആരാധകര്‍ രേഷ്മയ്‌ക്കെതിരെ തിരിയുകയായിരുന്നു. മോഹന്‍ലാലിന്റെ പേജിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Pareekutty

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ രജിത് കുമാറിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്. ഈ സീസണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന പരീക്കുട്ടിയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇടയ്ക്ക് രജിത്തുമായി വഴക്കിട്ടിരുന്നുവെങ്കിലും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. രജിത്തേട്ടന്‍ വിജയിക്കും എന്നായിരുന്നു പരീക്കുട്ടി പറഞ്ഞത്. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ഷിയാസും പരീക്കുട്ടിക്കൊപ്പമുണ്ടായിരുന്നു. ബിഗ് ബോസ് സീസണ്‍ 2 വിന്നര്‍ രജിത് കുമാര്‍ എന്ന് പറഞ്ഞായിരുന്നു പരീക്കുട്ടി ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X