'പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്'! രജിത്ത് സറിനെ അധിക്ഷേപിച്ച് പാഷാണം ഷാജി

By Midhun Raj

ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ സംഭവ ബഹുലമായികൊണ്ടിരിക്കുകയാണ്. ഓരോദിവസം കഴിയുന്തോറും ഹൗസില്‍ പിടിച്ചുനീക്കാനുളള ശ്രമങ്ങള്‍ എല്ലാവരും നടത്തുന്നുണ്ട്. ഇതിനായി ചെറിയ കാര്യങ്ങള്‍ക്ക് പോലും തല്ലുകൂടുകയാണ്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളോട് സഭ്യത വിട്ട് സംസാരിക്കരുതെന്ന് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചിരുന്നു. മഞ്ജു രജിത്തിനോട് മോശമായി സംസാരിച്ചത് എടുത്തുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

എന്നാല്‍ ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ഇതെല്ലാം മറന്നുകൊണ്ടാണ് ചിലര്‍ പെരുമാറുന്നത്. രജിത്ത് സാറിനെ അധിക്ഷേപിച്ചുകൊണ്ട് പാഷാണം ഷാജിയാണ് കഴിഞ്ഞ ദിവസം സംസാരിച്ചത്. പാഷാണം ഷാജി പറഞ്ഞതിനെ ഏറ്റുപിടിച്ച് മറ്റുളളവരും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഭക്ഷണം കഴിക്കാന്‍

ഭക്ഷണം കഴിക്കാന്‍ സ്വന്തമായി പ്ലേറ്റില്‍ ചപ്പാത്തിയെടുത്ത് കറിയെടുക്കാന്‍ പോയ ജസ്ലയോട് താന്‍ വിളമ്പി തരാമെന്ന് രജിത്ത് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക്‌
തുടക്കമായത്. താന്‍ വിളമ്പിത്തരാമെന്നും കറി കുറവാണെന്നുമാണ് രജിത്ത് പറഞ്ഞത്. ഇത് കേട്ട് ക്ഷുഭിതയായ ജസ്ല രജിത്തിനോട് പൊട്ടിത്തെറിക്കുകയും ചപ്പാത്തി തിരിച്ച് എടുത്ത് പാത്രത്തിലേക്ക് വലിച്ചെറിഞ്ഞ് പുറത്തേക്ക് പോവുകയും ചെയ്തു.

Recommended Video

Bigg Boss Malayalam Season 2 Episode 39 Review | FilmiBeat Malayalam
തുടര്‍ന്ന് ആര്യയും

തുടര്‍ന്ന് ആര്യയും എലീനയുമടക്കമുളളവര്‍ ജസ്ലയെ സമാധാനിപ്പിക്കാനായി ചെന്നു. പിന്നാലെ പാഷാണം ഷാജിയും ജസ്ലയുടെ അടുത്ത് എത്തിയിരുന്നു. ഈ സമയമാണ് രജിത്തിനെ അധിക്ഷേപിക്കുന്ന തരത്തിലുളള വാക്കുകള്‍ പാഷാണം ഷാജി ഉപയോഗിച്ചത്. ഒരു ഫാമിലിയായി ജീവിക്കുന്നവര്‍ക്കേ കൂടപ്പിറപ്പിന് ഒരു സങ്കടമുണ്ടായാല്‍ അറിയുളളുവെന്ന് ഷാജി പറഞ്ഞു.

ഒരു പന്നീക്കൂട്ടില്‍ ജീവിക്കുന്നതുപോലെയാണ്

ഒരു പന്നീക്കൂട്ടില്‍ ജീവിക്കുന്നതുപോലെയാണ് അയാള്‍ ജീവിക്കുന്നതെന്നും ഷാജി പറഞ്ഞു. പിന്നാലെ ജസ്ല ഭക്ഷണം കഴിച്ച ശേഷം സിറ്റൗട്ടില്‍ ഇരിക്കുമ്പോള്‍ രജിത്തിനെതിരെ മോശമായ രീതിയില്‍ പാഷാണം ഷാജി വീണ്ടും സംസാരിച്ചു. നീ ഇത്രയും ഇവിടെ കാണിച്ചിട്ടും അയാള്‍ക്കൊരു സങ്കടവുമില്ല എന്നാണ് ജസ്ലയോട് ഷാജി പറഞ്ഞത്.

അയാള്‍

അയാള്‍ പട്ടി ചന്തയ്ക്ക് പോയപോലെ വളര്‍ന്ന ആളാണ്. എനിക്കയാളെന്താന്നറിയാമോ... പട്ടിത്തീട്ടമില്ലേ? നമ്മള്‍ ഒരിക്കല്‍ ചവിട്ടിയാല്‍ പിന്നെ ആ വശത്തേക്ക് പോകരുത്, കാല്‍ കഴുകി മറ്റൊരു വശത്തൂടെ മാറിപ്പോവുക. എന്നും ഷാജി പറഞ്ഞു. പിന്നാലെ രജിത്തിനെ ഒറ്റപ്പെടുത്തണമെന്ന തരത്തിലും പാഷാണം ഷാജി മറ്റു മല്‍സരാര്‍ത്ഥികളോട് സംസാരിച്ചു. അടുക്കളയില്‍ ആരും കയറി സഹായിക്കേണ്ട. നാളെ വൈകി കഴിച്ചാല്‍ മതി എന്നൂം ഷാജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X