വീണ്ടും പാഷാണം! ഹാട്രിക് എന്ന് ലാലേട്ടൻ... ഷാജിയ്ക്ക് പൂർണ്ണ പിന്തുണയുമായി ഡോക്ടർറും വീണയും

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളം ബിഗ് ബോസ് സീസൺ 2 ന് ലഭിക്കുന്നത്. ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് രണ്ടാം സീസൺ ആരംഭിച്ചിരിക്കുന്നത്. ഗെയിമിന്റെ നിയമത്തിൽ വ്യത്യാസമില്ലെങ്കിലും നൽകുന്ന ടാസ്ക്കും ബിഗ് ബോസ് ഹൗസിന്റെ അന്തരീക്ഷവും കഴിഞ്ഞ സീസണിലേക്കാൾ ഏറെ വ്യത്യസ്തമാണ്. അഭിപ്രായ ഭിന്നതകളും വഴക്കും ഹൗസിൽ നിത്യസംഭവമാണെങ്കിലും ടാസ്ക്കിൽ എല്ലാവരും ഒറ്റക്കെട്ടാണ്. എത്ര ഭീകരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും അത് മറന്ന് ടാസ്ക്കിൽ ഒറ്റക്കെട്ടായി നിൽക്കുന്ന മത്സരാർഥികളെയാണ് കാണാൻ സാധിക്കുന്നത്.

എലിമിനേഷനും എവിക്ഷനും പോലെ ഏറെ ആകാംക്ഷയോടെയാണ് ക്യാപ്റ്റൻ സി ടാസ്ക്കിനായി പ്രേക്ഷകരും മത്സരാർഥികളും കാത്തിരിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനാകുക എന്നത് അംഗങ്ങളുടെ എല്ലാവരുടേയും ആഗ്രഹമാണ്. ഒരാഴ്ച പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിൽ വീണ്ടും ഒരു ക്യപ്റ്റൻ സി ടാസ്ക്കിന് കളമൊരുങ്ങുകയാണ്.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
   മൂന്ന് പേർ

ലക്ഷ്വറി ടാസ്ക്കിൽ ഏറ്റവും കൂടുതൽ കോയിൻ ലഭിച്ച മൂന്ന് മത്സരാർഥികളാണ് ഇക്കുറി ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കുന്നത്. മൂന്ന് ഘട്ടമായി നടന്ന ലക്ഷ്വറി ടാസ്ക്കിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത് പാഷാണം ഷാജി, മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രൻ എന്നിവരായിരുന്നു. ഇവർ മൂന്ന് പേരുമാണ് ഈ ആഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുത്തത്. പ്രദീപും പാഷാണം ഷാജിയും ഇതിനു മുൻപും ബിഗ് ബോസ് ഹൗസിലെ ക്യാപറ്റനായിട്ടുണ്ട്. ഇതാദ്യമായിട്ടാണ് മ‍ഞ്ജു ക്യാപ്റ്റൻ മത്സരത്തിനായി എത്തുന്നത്.

  കപ്പ് കൊണ്ടുള്ള   പിരമിഡ്

ആഴ്ചകൾ കഴിയുന്തോറും ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകളും കഠിനമാകുകയാണ്. ഫൈബർ ഗ്ലാസ് കൊണ്ട് പിരമിഡ് ഉണ്ടാക്കുക എന്ന ടാസ്ക്കാണ് ഇക്കുറി ക്യാപ്റ്റൻസി മത്സരത്തിനായി ബിഗ് ബോസ് നൽകിയത്. മൂന്ന് മത്സരാർഥികളോടൊപ്പം മറ്റുള്ള അഗങ്ങളും ഗെയിമിൽ പങ്കാളികളായിരുന്നു. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം . ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കുന്ന മത്സരാ‌ർഥികൾ ഗ്ലാസുകൾ കൊണ്ട് പിരമിഡ് ഉണ്ടാക്കുമ്പോൾ മറ്റുള്ള ആറ് പേർ പന്ത് ഉപയോഗിച്ച് പിരമിഡ് തകർക്കണം. ടാസക്കിൽ പങ്കെടുക്കുന്ന ആളോടൊപ്പമുള്ള രണ്ട് പേർ പുറത്തു നിന്ന് വരുന്ന പന്തിനെ തടഞ്ഞ് നിർമ്മിക്കുന്ന പിരമിഡിന് സംരക്ഷിക്കുക എന്നതാണ് ടാസ്ക്ക്.

 മൂന്ന് ടീം

ടീമായുള്ള ഈ മത്സരത്തിൽ മത്സരാർഥിയായ പാഷണം ഷാജി സഹായത്തിനായി തിരഞ്ഞെടുത്തത് വീണയേയും ഡോക്ടർ രജിത് കുമാറിനേയുമായിരുന്നു. മഞ്ജു ഫുക്രുവിനേയും ആർജെ സൂരജിനേയും തിരഞ്ഞെടുത്തു. പ്രദീപ് ജസ്ല, ആര്യ എന്നിവരുടെ പേരുകളാണ് നിർദ്ദേശിച്ചത്. ആദ്യം പ്രദീപിന്റെ ടീമും രണ്ടാമത് പാഷണം ഷാജിയും മൂന്നാമത് മഞ്ജുവുമായിരുന്നു ഗെയിമിൽ പങ്കെടുത്തത്. ടാസ്ക്കിൽ വിജയിച്ചിരിക്കുന്നത് പാഷാണം ഷാജിയാണ്.

 മൂന്നാം  തവണ

ഇത് മൂന്നാം തവണയാണ് പാഷാണം ഷാജി ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനാകുന്നത്. നിലവിൽ ബിഗ് ബോസ് ഹൗസിന്റെ ക്യാപറ്റൻ പാഷാണം ഷാജിയാണ്. ഷാജിയുടെ ഹാട്രികാണെന്നാണ് ടാസ്ക്കിന് ശേഷം ക്യാപ്റ്റനെ പ്രഖ്യാപിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞത്. മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്തവണത്തെ ക്യാപറ്റൻസി ടാസ്ക്ക് നടന്നത്. പാഷാണത്തിന് നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X