മൂന്ന് പേർ തിരികെ വന്നപ്പോൾ ഒരാൾ പുറത്ത്, പാഷാണം ഷാജിയെ ഹൗസിൽ നിന്ന് മാറ്റി ബിഗ് ബോസ്
മത്സരാർഥികൾക്ക് പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നം ബിഗ് ബോസ് ഹൗസിന്റെ ഗെയിമിനെ കാര്യമായി ബാധിച്ചിരുന്നു. സോമദാസായിരുന്നു ആരോഗ്യപ്രശ്നം മൂലം ആദ്യം ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. ഇതിന് പിന്നാലെ രഘു, സാൻഡ്രയും രേഷ്മയും സുജോയും, പവനും വീട് വിട്ട് പോകുകയായിരുന്നു. രണ്ട് ആഴ്ചകളോളം ഇവർ വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പിന്നീട് ഇതേ അസുഖം ബാധിച്ച് എലീനയ്ക്കും ദയയ്ക്കും വീട് വിട്ട് പുറത്തു പോകേണ്ടി വന്നു. ഇതുവരെ ഷോയിൽ തിരികെ എത്തിയിട്ടില്ല.

Recommended Video
കണ്ണിന് അസുഖം സുഖപ്പെട്ട് രഘുവും സുജോയും സാൻഡ്രയും അമ്പതാം എപ്പിസോാഡിൽ വീടിനുള്ളിൽ തിരികെ എത്തുകയായിരുന്നു. ഒപ്പം പുതിയ രണ്ട് അംഗങ്ങളായ അമൃതയും അഭിരാമിയും വീട്ടിൽ പുതിയതായി എത്തുകയായിരുന്നു. ബിഗ് ബോസിൽ അപ്രതീക്ഷിത എൻട്രികളോടൊപ്പം ഒരാൾ വീട് വിട്ട് പുറത്തു പോയിരിക്കുകയാണ്. പാഷാണം ഷാജിയാണ് അപ്രതീക്ഷിതമായി ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയിരിക്കുന്നത്.

ദിവസം തുടങ്ങിയപ്പോൾ തന്നെ തനിയ്ക്കുള്ള ആരോഗ്യ പ്രശ്നത്തെ കുറിച്ച് ഷാജി നേരിട്ട് ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ എത്തിയതിന് ശേഷം 'വയ്യായ്ക' ഉണ്ടെന്ന് മാത്രമായിരുന്നു ഷാജി പറഞ്ഞത്. എന്താണ് പ്രശ്നമെന്ന് ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നില്ല.തുടര്‍ന്ന് ബിഗ് ബോസ് വിദഗ്ധ ചികിത്സയ്ക്കായി ഷാജിയെ ഹൗസില്‍നിന്ന് മാറ്റുകയും ചെയ്തു.

ബിഗ് ബോസ് ഷാജിയെ കൺഫെഷൻ റൂമിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ തവണ അദ്ദേഹത്തെ പുറത്തേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവിടെ ആളുമുണ്ടായിരുന്നു. സാധാരണ പോലെ കണ്ണുകൾ മൂടിക്കെണ്ടി കൊണ്ടായിരുന്നു ഷാജിയ ഹെസിൽ നിന്ന് കൊണ്ടു പോയത്. വന്നയാള്‍ക്കൊപ്പം ഷാജി പോവുകയായിരുന്നു. പിന്നാലെ മത്സരാർഥികളോട് ഹാളിൽ ഒത്തു കൂടാൻ ബിഗ് ബോസ് അനോൺസ് ചെയ്യുകയായിരുന്നു.

എല്ലാവരും ലീവിങ് റൂമിൽ എത്തിയതിനു ശേഷമായിരുന്നു ഷാജി വീട് വിട്ട് താൽക്കാലികമായി പോയതിനെ കുറിച്ച് ബിഗ് ബോസ് അംഗങ്ങളെ അറിയിച്ചത്. ഷാജിയെ ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ ബിഗ് ബോസ് വീട്ടില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും അസുഖം മാറിയാൽ ഉടനെ തിരികെ എത്തുമെന്നും പറഞ്ഞു.

ഷാജിയുടെ അസുഖവും ബിഗ് ബോസിൽ നിന്ന് താൽക്കാലികമായി പുറത്തു പോയതും അംഗങ്ങളെ ഏറെ ഞെട്ടിച്ചിരുന്നു, എല്ലാവർക്കും ഷോക്ക് ആയിരുന്നു എങ്കിലും ഏറ്റവും കൂടുതൽ വൈകാരികമായി പ്രതികരിച്ചത് ആര്യ ആയിരുന്നു. ശബ്ദമടക്കി പൊട്ടിക്കരയുകയായിരുന്നു ആര്യ. പിന്നീട് മാറ്റി നിർത്തി ആര്യയെ ഫുക്രു സമാധിപ്പിക്കുകയും ചെയ്തു. എന്നാൽ ഒന്നും പ്രതികരിക്കാതെ സീറ്റിൽ ഇരിക്കുകയായിരുന്നു വീണ. ബിഗ് ബോസ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാണ് വീണയും ആര്യയും പാഷാണം ഷാജിയും


Click it and Unblock the Notifications