രജിത്തിനെ പരിഹസിച്ച് പാഷാണം ഷാജി! മാസ് മറുപടിയുമായി ഡോക്ടര്‍

By Midhun Raj

ബിഗ് ബോസിലേക്ക് അഞ്ച് മല്‍സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ഹൗസ് വീണ്ടും ആക്ടീവായിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ച് താല്‍ക്കാലികമായി വിട്ടുനിന്ന മൂന്ന് പേരും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേരുമാണ് വന്നത്. മല്‍സരാര്‍ത്ഥികള്‍ കൂടിയതോടെ പലരിലും പഴയ ആവേശം തിരിച്ചെത്തിയിരുന്നു.

ലക്ഷ്വറി ബഡ്ജറ്റിന് വേണ്ടിയുളള വീക്ക്‌ലി ടാസ്‌ക്കുകള്‍ ബിഗ് ബോസില്‍ എപ്പോഴും ആവേശമുണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ടാസ്‌ക്കിലും ഇതേ ആവേശമുണ്ടായിരുന്നു. മല്‍സരാര്‍ത്ഥികളുടെ ശാരീരിക ശേഷി കൂടി പരീക്ഷിക്കുന്ന ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ് നല്‍കിയത്. ഇതിനിടെ രജിത്ത് കുമാറിനെതിരെ പരിഹാസവുമായി പാഷാണം ഷാജി രംഗത്തെത്തിയിരുന്നു.

Recommended Video

Bigg Boss Malayalam Seaon 2 Day 53 Review | FilmiBeat Malayalam
ടാസ്‌ക്കിനിടെ

ടാസ്‌ക്കിനിടെ സുജോയാണ് ഒന്നാമതെത്തിയതെന്ന് പറഞ്ഞപ്പോഴാണ് രജിത്തിനെ ഷാജി പരിഹസിച്ചത്. ഇത്തവണ ആക്ടിവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണ ഖനി ഒരുക്കിയാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് ടാസ്‌ക്ക് നല്‍കിയത്. ബസര്‍ അടിക്കുമ്പോള്‍ ആക്ടിവിറ്റി ഏരിയയിലേക്ക് ആദ്യം ഓടിയെത്തുന്ന രണ്ട് പേര്‍ക്കാണ് ഖനിയിലേക്ക് പ്രവേശിക്കാനും ഖനനം നടത്താനും അവസരം ലഭിക്കുക.

മല്‍സരാര്‍ത്ഥികളില്‍ അധികപേരും

മല്‍സരാര്‍ത്ഥികളില്‍ അധികപേരും ആവേശത്തോടെയാണ് ഇതിനായി പരിശ്രമിക്കാറുളളത്. സുജോ ഈ ടാസ്‌ക്കില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. മൂന്നിലധികം തവണ ആക്ടിവിറ്റി ഏരിയയില്‍ സുജോ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പാതിയില്‍ നിര്‍ത്തിയ ടാസ്‌ക്ക് പുനരാരംഭിച്ചപ്പോള്‍ വലിയ തര്‍ക്കങ്ങളാണ് ഉണ്ടായത്.

ബസര്‍ ശബ്ദിച്ചപ്പോള്‍

ബസര്‍ ശബ്ദിച്ചപ്പോള്‍ ഖനിയിലേക്ക് തുറക്കുന്ന വാതിലില്‍ ആദ്യം തൊട്ടത് ആരൊക്കെ എന്നതായിരുന്നു ഇന്നലത്തെ തര്‍ക്കം. വാതിലില്‍ തൊട്ടതായി നാലുപേരാണ് അവകാശവാദവുമായി എത്തിയത്. സുജോ, ഫുക്രു, സൂരജ്, അഭിരാമി തുടങ്ങിയവര്‍ ആയിരുന്നു രംഗത്തെത്തിയത്. ഇതില്‍ രണ്ടു പേരെ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് അയയ്ക്കണമെന്ന് ക്യാപ്റ്റന്‍ പാഷാണം ഷാജി നിര്‍ദ്ദേശിച്ചു.

ആരൊക്കെയാണ് ഖനിയില്‍

ആരൊക്കെയാണ് ഖനിയില്‍ പ്രവേശിക്കാന്‍ യോഗ്യത നേടിയതെന്ന ചോദ്യത്തിന് സൂരജിന്റെ പേരാണ് ഷാജി ആദ്യം പറഞ്ഞത്. എന്നാല്‍ സുജോയാണ് ആദ്യം തൊട്ടതെന്ന് രജിത്ത് പറഞ്ഞു. എന്റെ പൊന്നോ ഞാനൊന്ന് പറഞ്ഞോട്ടെ, രണ്ടുപേരെയാ വേണ്ടത്. ഫസ്റ്റും സെക്കന്റും ഒന്നുമില്ല. നിങ്ങള്‍ ഇതിന്റെ ഇടയിലിരുന്ന് ശകുനിയെ പോലെ കാണിക്കല്ലെ എന്നായിരുന്നു ഷാജിയുടെ മറുപടി. അത് സ്വയം തോന്നുന്നതാണെന്നായിരുന്നു രജിത്ത് പറഞ്ഞത്. അത് സ്വയം തോന്നുന്നതാണ് മനസീന്റെ ഉളളീന്ന്. ആദ്യത്തെ ആളിന്റെ പേരാണ് ആദ്യം പറയേണ്ടത്. അതാണ് ക്യാപ്റ്റന്റെ റോള്‍. രജിത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X