പുറത്തിറങ്ങിയാൽ നേരെ കൊച്ചിയിലേക്ക്; അവധി ആഘോഷത്തെക്കുറിച്ച് ബിഗ് ബോസ് അംഗങ്ങൾ

മത്സരമാണെങ്കിലും ബിഗ് ബോസ് ഹൗസ് അംഗങ്ങൾ തമ്മിലുള്ള ആത്മബന്ധം പലപ്പോഴും ചർച്ച വിഷയമാകാറുണ്ട്. ഒരു ലക്ഷ്യത്തിനാണ് എല്ലാവരും മത്സരിക്കുന്നതെങ്കിലും പലപ്പോഴും ഇത് മറന്നാണ് അംഗങ്ങൾ പെരുമാറുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വന്നിട്ട് സുഹൃത്തുക്കളായവരാണ് രഞ്ജിനി, സാബു, അർച്ചന, ശ്രീനിഷ് , ഷിയാസ് എന്നിവർ. ഷോയിൽ നിന്ന് പുറത്ത് വന്നിട്ടും ഇന്നും ബന്ധം തുടരുന്നുണ്ട്. രണ്ടാം സീസണിലും വീട്ടിൽ മികച്ച സൗഹൃദങ്ങളാണ് വീട്ടിലുള്ളവർ കാത്ത് സൂക്ഷിക്കുന്നത്. നേരത്തെ അറിയാവുന്നവരാണ് ഇക്കുറി വീട്ടിലെത്തിയ ഭൂരഭാഗം പേരും.

ടാസ്ക്കിൽ മിത്രങ്ങൾ ശത്രുക്കളാകുമെങ്കിലും ആ സമയം കഴിഞ്ഞാൽ പഴയതു പോലെ ചേർത്ത് പിടിക്കുന്ന കാഴ്ചയാണ് കാണുന്നത്. ബിഗ് ബോസ് ഹൗസിലെ എല്ലാവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് പ്രദീപ് ചന്ദ്രൻ. താരമായിരുന്നു കഴിഞ്ഞ എലിമിനേഷനിൽ പുറത്തു പോയത്. അപ്രതീക്ഷിതമായ പ്രദീപിന്റെ വിടപറച്ചിൽ മറ്റ് അംഗങ്ങളെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. വൈകാരിക സംഭവ വികാസങ്ങളായിരുന്നു ബിഗ് ബോസ് ഹൗസിൽ നടന്നത്.

   ഇതൊരു  മത്സരം  മാത്രം

ബിഗ് ബോസ് അംഗങ്ങൾക്ക് ഒരു ഉപദേശം നൽകിയതിന് ശേഷമാണ് പ്രദീപ് ബിഗ് ബോസ് വേദി വിട്ടത്. എല്ലാവരും മനസിലാക്കേണ്ടത് ഇതൊരു ഗെയിമാണ് ആദ്യം അവിടെയുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റണം പിന്നീട് പുറത്തുള്ളവരുടേയും.നോമിനേറ്റ് ചെയ്യപ്പെടാതിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം,ചെയ്യപ്പെട്ടാല്‍ ജനങ്ങളുടെ ഇഷ്ടത്തിനൊപ്പം പോകണം. നമ്മളെ വേണ്ടാത്ത ഒരിടത്തും നമ്മള്‍ നില്‍ക്കാന്‍ പാടില്ല. പോരണം, ആരായാലും പോരണം- പ്രദീപ് പറഞ്ഞു.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
   വിശ്വസിക്കാനാവാതെ അംഗങ്ങൾ

പ്രദീപിന്റെ വിടപറച്ചിൽ ബിഗ് ബോസ് കുടുബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. പ്രദീപ് ഷോയിൽ നിന്ന് പുറത്തു പോയ വിവരം നിറ കണ്ണുകളോടെയായിരുന്നു അംഗങ്ങൾ കേട്ടത്. പലർക്കും സങ്കടം പിടിച്ച് നിർത്താൻ കഴിഞ്ഞിരുന്നില്ല. മോഹൻലാലിനോടൊപ്പം വേദിയിൽ കണ്ട പ്രദീപിനെ നിറ കണ്ണുകളോടെയാണ് അംഗങ്ങൾ യാത്രയാക്കിയത്.

 പ്രദീപിന്റെ ആഗ്രഹം

വീട്ടിലെ അംഗങ്ങളോടൊപ്പം പാട്ട് പാടനോ മറ്റോ ആഗ്രഹമുണ്ടോ എന്ന് പ്രദീപിനോട് മോഹൻലാൽ ചോദിച്ചിരുന്നു. മഞ്ജു ഒരു പാട്ടുപാടിയാല്‍ സന്തോഷമാണെന്ന് പ്രദീപും പറഞ്ഞു. തുടർന്ന് മഞ്ജുവും പ്രദീപും ചേർന്ന് ആ ഗാനം ആലപിക്കുകയായിരുന്നു. അപ്പോഴും വീടിനകത്തുള്ളവരില്‍ കൂടുതല്‍ പേരും കരയുകയായിരുന്നു. എല്ലാവരെയും കൈവീശിക്കാണിച്ച് പ്രദീപ് യാത്ര പറഞ്ഞ് പോകുകയായിരുന്നു.

  നിറ കണ്ണുകളോടെ    വീണ

ആര്യയെ പോലെ തന്നെ വീണയുടെ അടുത്ത സുഹൃത്താണ് പ്രദീപ്. വീണയെ സമാധാനിപ്പിക്കാൻ എല്ലാവരും ശ്രമിച്ചിരുന്നു. നമ്മള്‍ നേരത്തെ പ്ലാന്‍ ചെയ്തതുപോലെ ഇത് കഴിഞ്ഞിറങ്ങിയിട്ട് ഒരു പോക്കുണ്ട്. നമുക്ക് അടിച്ചുപൊളിക്കാമെന്ന് നേരത്തെ പ്രദീപ് അംഗങ്ങളോട് പറഞ്ഞിരുന്നു. ഇത് വീണ്ടും ഷാജി ആവർത്തിച്ചിരിക്കുകയാണ്. കരഞ്ഞു കൊണ്ടിരുന്ന വീണയുടെ അരുകിലെത്തിയായിരുന്നു ഷാജിയുടെ മാസ് ഡയലോഗ്. അവനെ കാലനൊന്നുമല്ല കൊണ്ടുപോയത്. നമ്മളൊക്കെ കൊച്ചിയില്‍ അടിച്ചുപൊളിക്കില്ലേ,പ്രദീപിനെ കൊച്ചിയിലെ രാജാവാക്കില്ലേ നമ്മള്‍ എന്നായിരുന്നു പാഷാണം ഷാജി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X