അങ്ങനെ പറഞ്ഞതിന് കാരണമുണ്ട്, സ്ത്രീ വിരുദ്ധ പരാമർശം... സഹോദരിമാർക്ക് മുന്നിൽ മനസ് തുറന്ന് പാഷാണം
ബിഗ് ബോസിൽ ഏറ്റവും കൂടുതൽ തവണ ക്യാപ്റ്റനായ വ്യക്തിയാണ് പാഷണം ഷാജി. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ഷാജി പുലർത്താറുളളത്. ഇത് പല ടാസ്ക്കുകളായി മത്സരാർഥികൾ നേരിട്ട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഷോ ഫൈനലിലേയ്ക്ക് അടുക്കുമ്പോൾ പാഷാണം ഷാജിയ്ക്കെതിരെ വിമർശനവുമായി മത്സരാർഥികളായ അമൃതയും അഭിരാമിയും രംഗത്തെത്തിയിരിക്കുകയാണ്. കോടതി ടാസ്ക്കിലായിരുന്നു സഹോജദരിമാരുടെ വെളിപ്പെടുത്തൽ.
ടാസ്ക്കിൽ ഷാജിയ്ക്ക് എതിരെയായിരുന്നു കോടതിവിധി വന്നത്. അമൃത- അഭിരാമി നൽകിയ പരാതിയിൽ ആര്യ ആയായിരുന്നു ജഡ്ജ്. ഫുക്രുവിനെയാണ് പാഷാണം ഷാജി വക്കീലായി തിരഞ്ഞെടുത്തത് രണ്ട് പേരുടെ ഭാഗത്തും ന്യായമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ആര്യ അവസാന വിധി പറയാനായി ബിഗ് ബോസിനെ സമീപിച്ചത്.

കേസിൽ സഹോദരിമാർക്ക് നീതി ലഭിക്കുകയായിരുന്നു. ന്യായമായ പരാതിയാണ് അമൃതയും അഭിരാമിയും നൽകിയതെന്ന് ബിഗ് ബോസ് ഹൗസിലെ ഭൂരിഭാഗം പേരു അഭിപ്രായപ്പെട്ടു. തുടർന്ന് ഇവർക്ക് അനുകൂലമായി വിധി വരുകയും ചെയ്തു. വിധി വന്നതിനു പിന്നാലെ സഹോദരിമാരോട് ക്ഷമ ചോദിച്ച് പാഷാണം ഷാജി രംഗത്തെത്തി. കൂടാതെ അത്തരത്തിലുളള വാക്ക് ഉപയോഗിച്ചതിന് പിന്നിലെ കാരണവും താരം വ്യക്തമാക്കി.
Recommended Video

ടാസ്ക്കിന്റെ ഭാഗമായി കഥാപാത്രമായി കണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും അല്ലാതെ ഒരു തരത്തിലും മോശമായി ഉദ്ദേശിച്ചിട്ടില്ല. മിമിക്രി കളിച്ചിട്ടല്ലേ ഞങ്ങളൊക്കെ വന്നത് അതുകൊണ്ട് അങ്ങനെയെ വരികയുള്ളൂവെന്ന് പാഷാണം ഷാജി പറഞ്ഞു. പോട്ടെ ചേട്ട എന്ന് അമൃതയും ടാസ്ക്കായിട്ട് എടുത്തുവെന്ന് അഭിരാമിയും പറയുകയായിരുന്നു. എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ സോറി എന്നും പാഷാണം ഷാജി പറഞ്ഞു. മൂവരുമായുള്ള സംഭാഷണത്തിന് ശേഷം അമൃതയേയും അഭിരാമിയേയും ബിഗ് ബോസ് കൺഫഷൻ റീമിലേയ്ക്ക് വിളിപ്പിച്ചിരുന്നു. തങ്ങൾക്ക് ഉണ്ടായിരുന്ന പ്രശ്നം തീർന്നുവെന്നും. ഇതിന്റെ പേരിൽ ഒരു പരാതിയും ഇല്ലെന്ന് സഹോദരിമാർ ബിഗ് ബോസിനോട് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ടാസ്ക്കിനിടെ ഒരു പരാമർശം നടത്തി എന്നായിരുന്നു സഹോദരിമാരുടെ പരാതി. തങ്ങളുടെ മാത്രം പരാതിയല്ലെന്നും സ്‍ത്രീ സമൂഹത്തിന് വേണ്ടി കൂടിയാണ് എന്ന് അവര്‍ പറഞ്ഞു. എന്ത് ടാസ്ക്കിന്റെ പേരിലായാലും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് ശരിയാണോ എന്ന് സഹോദരിമാർ ചോദിച്ചു. പ്രതിയെ ശിക്ഷിക്കണമെന്ന് അല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത് അങ്ങനെ പറഞ്ഞത് ശരിയോ തെറ്റോ എന്ന് അറിയണം എന്നും ഇവർ പറഞ്ഞു.

കഥാപാത്രത്തിന്റെ ഭാഗമായിട്ടാണ് താൻ അങ്ങനെ ചെയ്തത്. ലഭിച്ച ക്യാരക്ടർ ഭംഗിയാക്കുക എന്നു മാത്രമേ വിചാരിച്ചുള്ളൂ എന്നും ഷാജി പറഞ്ഞു. എന്നാൽ ഇതിന് മുൻപും ശേഷവും അമൃതയോടും അഭിരാമിയോടും ഒരു രീതിയിലും മോശമായി പെരുമാറിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. മോശമായി പെരുമാറി എന്ന് അമൃതയ്‍ക്കും അഭിരാമിക്കും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ കഥാപാത്രങ്ങളായി മാറിയിട്ടില്ലെന്നും പാഷാണം ഷാജി വ്യക്തമാക്കി.

ഇത് സിനിമയോ നാടകമോ അല്ല ഇതൊരു റിയാലിറ്റി ഷോയാണെന്നും ഇതിലൂടെ പാഷാണം ഷാജിയ്ക്കൊപ്പം കിടപ്പറ പങ്കിടാൻ മത്സരിക്കുന്ന സ്ത്രീകളായിട്ടാണ് ഞങ്ങളെ ചിത്രീകരിച്ചതെന്നും അമൃത കോടതിയിൽ പറഞ്ഞു. ബിഗ് ബോസ് സമൂഹത്തിന്റെ പരിശ്ചേദമാണ് അതിനാല്‍ അങ്ങനെ പറയുന്നത് ശരിയല്ല, ഈ ഷോ തങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും കണുന്നതാണെന്നും അഭിരാമി പറഞ്ഞു.


Click it and Unblock the Notifications