ബിഗ് ബോസ് ഹൗസിലെത്തിയ ഡോക്ടറോട് ഷാജിയുടെ ഒരു സംശയം! സിഗരറ്റ് കിട്ടാതിരുന്നാൽ ഇങ്ങനെയാകുമോ?
അഭിപ്രായ ഭിന്നതകളും വാക്ക് തർക്കവും ബിഗ് ബോസ് ഹൗസിൽ പതിവ് കാഴ്ചയാണ്. ചെറിയ സംഭവങ്ങൾ പോലും വീട്ടിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. വീട്ടിലെ അംഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൂടാതെ ബിഗ് ബോസും ഇവർക്ക് ടാസ്ക്ക് രൂപത്തിൽ എട്ടിന്റ പണി കൊടുക്കാറുണ്ട്. പലപ്പോഴും ഗെയിമാണെന്നുള്ള കാര്യം പോലും മറന്ന് ഇവർ പെരുമാറാറുണ്ട്. വഴക്കും അഭിപ്രായ വ്യത്യാസങ്ങളും നിത്യ സംഭവമാണെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം അംഗങ്ങൾ ബിഗ് ബോസ് ഹൗസ് തമാശ വീടാക്കി മാറ്റാറുണ്ട്
ബിഗ് ബോസ് ഹൗസിൽ എത്തിയിരിക്കുന്ന ഭൂരിഭാഗം പേരും അഭിനേതാക്കളാണ്. വീണ് കിട്ടുന്ന അവസരങ്ങളിലെല്ലാം പാട്ടും ഡാൻസുമായി ഇവർ കൂടാറുമുണ്ട്. പ്രശ്നങ്ങളുടെ ഇടയിലൂടെയാണ് ബിഗ് ബോസ് അംഗങ്ങൾ സഞ്ചരിക്കുന്നത്. പ്രശ്നങ്ങളുടെ ഇടയിലും അംഗങ്ങളെ ചിരിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന അംഗങ്ങളിലൊരാളാണ് പാഷാണം ഷാജി. ഇദ്ദേഹത്തിന്റെ തമാശകളും കോമഡി ഗാനങ്ങളുമൊക്കെ അംഗങ്ങളുടെ മാനസിക സംഘർഷം കുറയ്ക്കാറുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിൽ കവിയായി പാഷാണം ഷാജി.

സിഗരറ്റാണ് പാഷാണം ഷാജിയെ ഒരു കവിയാക്കിയിരിക്കുന്നത്. തിരിച്ച് വാങ്ങിയ സിഗിരറ്റ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു കവിത. രാത്രി എല്ലാവരും ഉറങ്ങാൻ എത്തിയപ്പോഴായിരുന്നു ഷായജിയുടെ കവിതാലാപനം .സിഗരറ്റിനു വേണ്ടിയുളള താണെങ്കിലും അതിമനോഹരമായിട്ടായിരുന്നു ഇത് അവതരിപ്പിച്ചത്. കോമഡി മാത്രമല്ല തനിയ്ക്ക് കവിതയും വയങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.ഷാജിയുടെ പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യയാണ് ലഭിക്കുന്നത്.
Recommended Video

ബിഗ് ബോസ് ഹൗസിൽ സിഗരറ്റ് മത്സരാർഥികളുടെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ്. അംഗങ്ങൾക്ക് കണ്ണിന് അസുഖം പിടിപ്പെട്ടതിനെ തുടർന്നായിരുന്നു ബിഗ് ബോസ് അംഗങ്ങൾക്ക് നൽകിയിരുന്ന സിഗരറ്റ് തിരികെ വാങ്ങിയത്. ദിവസങ്ങൾ കഴിയുന്തോറും അത് അംഗങ്ങളുടെ ഉറക്കം കെടുത്തുന്ന സംഭവമായിമാറിയിരിക്കുകയാണ്. പാഷണം ഷാജിയാണ് സിഗിരിറ്റിന് വേണ്ടി ബിഗ് ബോസിനോട് ഏറ്റവും കൂടുതൽ യാചിക്കുന്നത്.

ബിഗ് ബോസ് ഹൗസിലെ മത്സരാർഥികൾക്കായി ബിഗ് ബോസ് കണ്ണ് പരിശോധ നടത്തിരുന്നു. മത്സാരാർഥികളെ പരിശോധിക്കാനായി ബിഗ് ബോസ് ഹൗസിലേയ്ക്ക് ഡോക്ടർമാരെ അയക്കുകയായിരുന്ന. പരിശോധനയ്ക്ക് ശേഷം ഡോക്ടറോട് സിഗരറ്റ് വലിക്കാനുള്ള അനുവാദം ചോദിക്കുകയാണ് താരം. കണ്ണിന് കുഴപ്പമില്ലാത്ത സ്ഥിതിക്ക് ഇനി പുകവലിക്കാമോ? ഡോക്ടറെ... ഷാജി ചോദിക്കുന്നു. എന്നാൽ ഇതിന് ഡോക്ടർ കൃത്യമായ ഉത്തരം നൽകിയിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിനോട് പരിശോധനയ്ക്ക് എത്തിയവർ പേര് ചോദിക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ പിടിപ്പെട്ട കണ്ണിന് അസുഖം മറ്റ് മത്സരാർഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരീക്കുട്ടിയ്ക്കാണ് ആദ്യമായി കണ്ണിന് അസുഖം പിടിപെടുന്നത്. സിഗരിറ്റിന്റെ ഉപയോഗം നിർത്തണമെന്ന് അന്ന് മത്സരാർഥികളും ബിഗ് ബോസും നിർദ്ദേശിച്ചിരുന്നു . എന്നാൽ പിന്നീട് കണ്ണിന് അസുഖം കൂടുകയായിരുന്നു. തുടർന്ന് അംഗങ്ങളുടെ അടുത്ത് നിന്ന് ഇദ്ദേഹത്തെ മാറ്റി പാർപ്പിച്ചിരുന്നു. പിന്നീട് മത്സരാർഥിയായ രഘു, രേഷ്മ, സാൻഡ്ര, സുജോ,പവൻ എന്നിവർക്ക് അസുഖം ബാധിക്കുകയായിരുന്നു. ഇവരെ വീട്ടിൽ നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications