ഭാര്യയും ഞെട്ടി! സുജോ എന്നെ അനുകരിക്കുന്നു! രജിത് ജയിക്കും! ബിഗ് ബോസ് അനുഭവം പങ്കിട്ട് പവന്‍!

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് പവന്‍ ജിനോ തോമസ് എത്തിയത്. മോഡലിംഗില്‍ സജീവമായ തനിക്ക് അഭിനയത്തിലാണ് താല്‍പര്യമെന്നും അതിനുള്ള ശ്രമത്തിലാണെന്നും താരം പറഞ്ഞിരുന്നു. സുജോയായിരുന്നു പവനെ കണ്ടപ്പോള്‍ ആദ്യം അരികിലേക്കെത്തി കെട്ടിപ്പിടിച്ചത്. പവനായിരുന്നു തനിക്ക് സുജോയുമായുള്ള ബന്ധത്തെക്കുറിച്ച് ആദ്യം പറഞ്ഞത്.

സുജോയും താനും കസിന്‍സാണെന്നും സുജോയുടെ കാമുകിയാണ് സഞ്ജനയെന്നും പവന്‍ പറഞ്ഞിരുന്നു. സാന്‍ഡ്രയും സുജോയും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു പവന്റെ വെളിപ്പെടുത്തല്‍. സുജോയ്ക്കായി സഞ്ജന ജാക്കറ്റ് തന്നയച്ചിട്ടുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു. ടെലി കോളിംഗ് ടാസ്‌ക്കിന് പിന്നാലെയായി സുജോയും പവനും ഏറ്റുമുട്ടിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പവന്‍ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

പരിക്ക് വിനയായി

പരിക്ക് വിനയായി

പരിക്കിനെത്തുടര്‍ന്നായിരുന്നു പവന്‍ ജിനോ തോമസ് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് പോയത്. ടാസ്‌ക്കിനിടയില്‍ തനിക്ക് നടുവിന് പരിക്കേറ്റിരുന്നുവെന്നും ആ വേദന സഹിക്കാനാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു. നേരത്തെ നടുവിന് പരിക്കുണ്ടായിരുന്നു. വീണ്ടും അതേ സ്ഥലത്ത് തന്നെ പരിക്കേറ്റപ്പോള്‍ താന്‍ ഭയന്നുപോയിരുന്നുവെന്നും ബിഗ് ബോസില്‍ നിന്നും അധികം വൈകാതെ തന്നെ പുറത്തേക്ക് അയയ്ക്കുമെന്നുമായിരുന്നു കരുതിയത്. വേദന സഹിച്ച് പരിപാടിയില്‍ തുടരാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് പിന്‍വാങ്ങിയതെന്നും താരം പറയുന്നു.

 ഭാര്യയും ഞെട്ടി

ഭാര്യയും ഞെട്ടി

പുറത്തേക്ക് വരികയാണെന്നറിഞ്ഞപ്പോള്‍ ലാവണ്യയും ഞെട്ടിയിരുന്നു. പരിക്കിനെത്തുടര്‍ന്ന് പുറത്തേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ടോപ് 10 ല്‍ താനും ഉള്‍പ്പെടുമായിരുന്നുവെന്ന വിശ്വാസമുണ്ടെന്നും പവന്‍ പറയുന്നു. ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ താന്‍ പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഫിസിയോതെറാപ്പിയും ആയുര്‍വേദ ചികിത്സയുമൊക്കെയായി ആരോഗ്യം വീണ്ടെടുത്ത് വരികയാണ്.

 സൗഹൃദത്തിന്റെ വില

സൗഹൃദത്തിന്റെ വില

തന്നെക്കാളും മുതിര്‍ന്നവരുമായുള്ള സൗഹൃദം സമ്മാനിച്ചത് ബിഗ് ബോസ് പരിപാടിയാണ്. സൗഹൃദത്തിന്റെ വില മനസ്സിലാക്കിയതും ഈ പരിപാടിയില്‍ നിന്നാണ്. സമയം അറിയാതെ ഉറങ്ങാനും കിട്ടുന്നത് മാത്രം കഴിച്ച് അഡജ്സ്റ്റ് ചെയ്ത് ജീവിക്കാനും ബിഗ് ബോസ് തന്നെ പഠിപ്പിച്ചുവെന്നും പവന്‍ പറയുന്നു.

രജിത് കുമാറിനെക്കുറിച്ച്

രജിത് കുമാറിനെക്കുറിച്ച്

ബിഗ് ബോസ് ഹൗസില്‍ ജനുവിനായി തോന്നിയ ആളാണ് രജിത് സാര്‍. അന്നും ഇന്നും അദ്ദേഹം ഒരുപോലെ തന്നെയാണ് പെരുമാറുന്നത്. സുഹൃത്തിനും അപ്പുറത്ത് മൂത്ത സഹോദരനെപ്പോലെയാണ് തനിക്ക് അദ്ദേഹം. ഒരുപാട് നല്ല കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പോവുന്നതിനിടയില്‍ അദ്ദേഹം ജനുവിനാണെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും തനിക്ക് തോന്നിയിരുന്നതായും പവന്‍ പറയുന്നു.

പ്രിയപ്പെട്ട നിമിഷം

പ്രിയപ്പെട്ട നിമിഷം

രജിത് സാറിനൊപ്പമുള്ള പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ചും പവന്‍ തുറന്നുപറഞ്ഞിരുന്നു. വാലന്റൈന്‍സ് ഡേയില്‍ തനിക്കും ലാവണ്യയ്ക്കുമായി അദ്ദേഹം ആശംസ നേര്‍ന്നിരുന്നു. പുകവലി ശീലം ഉപേക്ഷിക്കണമെന്ന് അദ്ദേഹം തന്നെ ഉപദേശിച്ചിരുന്നു. വൈകാതെ തന്നെ താന്‍ ആ ശീലം നിര്‍ത്തുമെന്ന് അദ്ദേഹത്തിന് വാക്ക് നല്‍കിയിരുന്നു.

 രജിത് സാര്‍ അര്‍ഹനാണ്

രജിത് സാര്‍ അര്‍ഹനാണ്

താന്‍ കൃത്യമായി പരിപാടി ഫോളോ ചെയ്യാറില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോയും ക്ലിപ്പിംഗ്‌സുകളുമാണ് കാണാറുള്ളത്. രജിത് സാറായിരിക്കും വിജയി എന്നാണ് കരുതുന്നത്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ട്. ഫിസിക്കല്‍ ടാസ്‌ക്കിലും അദ്ദേഹം കൃത്യമായി പങ്കെടുക്കുന്നുണ്ട്, അതും ഈ 52ാമത്തെ വയസ്സില്‍. ബിഗ് ബോസ് വിജയി ആവാനുള്ള അര്‍ഹത അദ്ദേഹത്തിനുണ്ടെന്നും പവന്‍ പറയുന്നു.

ഗ്രൂപ്പിസമുണ്ട്

ഗ്രൂപ്പിസമുണ്ട്

ബിഗ് ബോസ് ഹൗസില്‍ ഗ്രൂപ്പിസമുണ്ട്. താരങ്ങളെല്ലാം ഒരു ഗ്രൂപ്പിലാണ്. പ്രത്യേകിച്ച് ഗെയിം പ്ലാനോ സ്ട്രാറ്റജിയോ ഇല്ലാതെയാണ് താന്‍ ബിഗ് ഹൗസിലേക്ക് പോയത്. മത്സരാര്‍ത്ഥികളെക്കുറിച്ച് ഇപ്പോഴും തനിക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പാഷാണം ഷാജിയാണ് ഗ്രൂപ്പിനെ അടക്കിഭരിക്കുന്നതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

സുജോ അനുകരിക്കുന്നു

സുജോ അനുകരിക്കുന്നു

അസുഖം മാറി തിരികെ ബിഗ് ഹൗസിലേക്കെത്തിയ സുജോ തന്നെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. തന്റെ ബോഡി ലാംഗ്വേജും സംസാര ശൈലിയും അദ്ദേഹം കോപ്പിയടിക്കുന്നതായി തോന്നിയിട്ടുണ്ട്. രജിത് സാറും വീണ ചേച്ചിയുമൊക്കെയായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെ തോന്നിയത്. പൊതുവെ സ്ത്രീകളെ എടീ, പോടീ എന്ന് വിളിക്കാറില്ല, തന്റെ ഭാര്യയെക്കുറിച്ച് പറഞ്ഞതിനാലാണ് വീണയെ എടീയെന്ന് വിളിച്ചത്.

ഫാന്‍സിനെക്കുറിച്ച് അറിയില്ലായിരുന്നു

ഫാന്‍സിനെക്കുറിച്ച് അറിയില്ലായിരുന്നു

ബിഗ് ബോസില്‍ കഴിയുന്ന സമയത്ത് ഫാന്‍സിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. പരിപാടിയിലേക്ക് പോവുന്നതിന് മുന്‍പ് നിരവധി പേരാണ് തന്നെ വിമര്‍ശിച്ചത്. ജനപിന്തുണയെക്കുറിച്ച് അന്ന് ബോധ്യമുണ്ടായിരുന്നില്ല. ആരോഗ്യം ശരിയല്ലാതിരുന്നതിനാല്‍ പുറത്തേക്ക് പോരാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയധികം ആളുകള്‍ തന്നെ പിന്തുണയ്ക്കുന്നുവെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ താന്‍ പരിപാടിയില്‍ നിന്നും ഇറങ്ങില്ലായിരുന്നുവെന്നും പവന്‍ പറയുന്നു.

Recommended Video

Bigg Boss Malayalam: രജിത്തേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് | FilmiBeat Malayalam
സിനിമയിലേക്ക്

സിനിമയിലേക്ക്

മനസ്സിലെ വലിയ സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താനിപ്പോള്‍. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി സിനിമയിലേക്കുള്ള അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളം സിനിമ ആദ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പ്രിസണ്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അടുത്തിടെയാണ് പുറത്തുവിട്ടത്. അതിന് മുന്‍പ് താനൊരു മലയാള സിനിമ ചെയ്യുന്നുണ്ടെന്നും പവന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X