പവനും ലാവണ്യയ്ക്കുമൊപ്പം ഷിയാസ് കരീം! ക്യൂട്ട് കപ്പിള്‍സിനൊപ്പമുള്ള ചിത്രം വൈറലാവുന്നു!
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് ഷിയാസ് കരീമും പവന്‍ ജിനോ തോമസും. ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് ഇരുവരുടേയും ജീവിതം മാറി മറിഞ്ഞത്. ബിഗ് ബോസ് സീസണ്‍ വണ്ണിലായിരുന്നു ഷിയാസ് കരീം പങ്കെടുത്തത്. മോഡലിംഗും അഭിനയവും പാഷനാക്കി നടക്കുന്ന ഷിയാസിനെ കൂടുതല്‍ പേര്‍ അറിഞ്ഞത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും പുതിയ അവസരങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പവന്‍ ജിനോ തോമസിനും ലാവണ്യയ്ക്കുമൊപ്പവും നില്‍ക്കുന്ന ചിത്രവുമായാണ് ഷിയാസ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ക്യൂട്ട് കപ്പിള്‍സ് എന്ന ക്യാപ്ഷനുമായാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ബിഗ് ബോസില്‍ രജിത്ത് കുമാറിനും പവന്‍ ജിനോ തോമസിനുമാണ് തന്റെ പിന്തുണയെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. പവന്‍ തന്റെ സഹോദരനാണെന്നും അവന് വേണ്ട പിന്തുണ നല്‍കണമെന്നും ഷിയാസ് തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

പവനും ലാവണ്യയും ക്യൂട്ടാണല്ലോയെന്നുള്ള കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. മികച്ച അവസരമല്ലേ പവന്‍ കളഞ്ഞുകുളിച്ചതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. പവന്‍ ബിഗ് ബോസ് ഹൗസിലേക്ക് തിരിച്ചുവരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നട്ടെല്ലിന് പരിക്ക് പറ്റിയതിനെത്തുടര്‍ന്നായിരുന്നു പവന്‍ പുറത്തേക്ക് പോന്നത്. സ്വമേധയാ എടുത്ത തീരുമാനവുമായാണ് താരമെത്തിയത്. അവനെന്ത് പണിയാണ് കാണിച്ചതെന്നായിരുന്നു കസിനായ സുജോ മാത്യു ചോദിച്ചത്.


Click it and Unblock the Notifications