രജിത്തിന്റെ പ്രിയപ്പെട്ട അനിയന്‍! പവന്‍റെയും ഭാര്യയുടെയും ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍
ബിഗ് ബോസ് 2വില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി തരംഗമായ മല്‍സരാര്‍ത്ഥിയാണ് പവന്‍ ജിനോ തോമസ്. തുടക്കം മുതല്‍ രജിത്ത് കുമാറിനൊപ്പം നിന്ന പവന്‍ മോശമല്ലാത്ത പ്രകടനം ഷോയില്‍ കാഴ്ചവെച്ചിരുന്നു. ശരീരവേദനയെ തുടര്‍ന്നാണ് വളരെയധികം വിഷമത്തോടെ പവന് ബിഗ് ബോസില്‍ നിന്നും പിന്മാറേണ്ടി വന്നത്. ബിഗ് ബോസില്‍ പ്രേക്ഷകരുടെ പിന്തുണ ലഭിച്ച് മുന്നേറിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു പവന്‍.
സിനിമയാണ് തന്റെ സ്വപ്‌നമെന്ന് പലതവണ ബിഗ് ബോസില്‍ പവന്‍ വ്യക്തമാക്കിയിരുന്നു. ബോഡി ബില്‍ഡര്‍ എന്ന നിലയിലും ശ്രദ്ധേയനാണ് പവന്‍. രജിത്തിനൊപ്പം നിന്നതുകൊണ്ടാണ് പ്രേക്ഷകരുടെ വലിയ പിന്തുണ നടന് ലഭിച്ചത്. ബിഗ് ബോസിലെ സുജോയുടെ കസിന്‍ കൂടിയായ പവന്‍ സുജോയ്ക്ക് ഇടയ്ക്ക് പണി കൊടുക്കുകയും ചെയ്തിരുന്നു.

സാന്‍ഡ്രയും സുജോയും തമ്മിലുളള ബന്ധം പൊളിച്ചടുക്കിയത് പവന്‍ തന്നെയാണ്. 23കാരനായ പവനൊപ്പം ഭാര്യ ലാവണ്യയും സോഷ്യല്‍ മീഡിയയിലെ താരമാണ്. പവന്റെയും ഭാര്യയുടെതുമായി പുറത്തിറങ്ങിയ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 23കാരനായ പവനെ വിവാഹം ചെയ്ത ലാവണ്യയാണ് താരത്തിന്റെ സിനിമാ മോഹങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്നത്.

പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായത്. ബിഗ് ബോസിന് പിന്നാലെ നായകനായുളള പവന്റെ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രിസണ്‍ എന്ന പേരില്‍ പവന്‍ നായകനാവുന്ന ചിത്രത്തെക്കുറിച്ച് അടുത്തിടെ താരം തന്നെയാണ് അറിയിച്ചിരുന്നത്. ജിനു സേവ്യറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മോഡലിംഗ് രംഗത്തും സജീവമായ താരമാണ് പവന്‍ ജിനോ തോമസ്. ബിഗ് ബോസിലെ ഒരു ടാസ്‌ക്കിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷോ വിടാന്‍ താരം തീരുമാനിച്ചത്. ടാസ്‌ക്കിനിടയില്‍ തനിക്ക് നടുവിന് പരിക്കേറ്റിരുന്നുവെന്നും ആ വേദന സഹിക്കാനാവുന്നില്ലെന്നും പവന്‍ പറഞ്ഞിരുന്നു. നേരത്തെ പരിക്കുണ്ടായിരുന്ന അതേസ്ഥലത്ത് വീണ്ടും പരിക്കേറ്റതോടെയാണ് പിന്മാറാന്‍ പവന്‍ തീരുമാനിച്ചിരുന്നത്.

ബിഗ് ബോസ് ഹൗസില്‍ രജിത്ത് കുമാറിന് എറ്റവും ഇഷ്ടമുളള മല്‍സരാര്‍ത്ഥി കൂടിയായിരുന്നു പവന്‍. രജിത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു ബിഗ് ബോസില്‍ പവന്റെ മുന്നേറ്റം. ഷോയില്‍ എത്തിയതുമുതല്‍ രജിത്തിനെയാണ് പവന്‍ കൂടുതല്‍ പിന്തുണച്ചിരുന്നത്. പവന്‍ വന്ന ശേഷമാണ് ദയയുമായി രജിത്ത് കുറച്ച് അകലം പാലിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം വിജയി ആരാകുമെന്ന് പവന്‍ പ്രവചിച്ചിരുന്നു. രജിത്തേട്ടന്‍ തന്നെ വിജയി ആകുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് പവന്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് അതിനുള്ള അര്‍ഹതയുണ്ടെന്നും ഫിസിക്കല്‍ ടാസ്‌ക്കിലും രജിത്തേട്ടന്‍ കൃത്യമായി പങ്കെടുക്കുന്നുണ്ടെന്നും പവന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications