പവന്‍ ശക്തനായി തിരിച്ചെത്തി! വാശിയേറിയ പോരാട്ടത്തിനിടയില്‍ കൊമ്പുകോര്‍ത്ത് പവനും ദയയും!

അടുത്തിടെയായിരുന്നു പവന്‍ ബിഗ് ബോസിലേക്ക് എത്തിയത്. മോഡലിംഗില്‍ സജീവമായ പവന്റെ വരവ് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുജോ മാത്യുവിന്റെ കസിന്‍ കൂടിയാണ് പവന്‍ ജിനോ തോമസ്. പ്രത്യേകിച്ച് ഗെയിം പ്ലാനുകളൊന്നുമില്ലാതെയാണ് താന്‍ വരുന്നതെന്ന് താരം പറഞ്ഞിരുന്നു. ബിഗ് ഹൗസിലേക്കെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ പവന്‍ മുഖ്യശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. കോള്‍ സെന്റര്‍ ടാസ്‌ക്കിനിടയിലായിരുന്നു പവനും അലക്‌സാന്‍ഡ്രയും പോരടിച്ചത്. ടാസ്‌ക്കിനിടയില്‍ സംയമനം പാലിച്ചുവെങ്കിലും പുറത്തേക്ക് വന്നതിന് ശേഷമാണ് ഇരുവരും വഴക്കിട്ടത്. ഭാര്യയെക്കുറിച്ച് പറഞ്ഞതായിരുന്നു പവന് ഫീലായത്.

അലക്‌സാന്‍ഡ്രയുമായി പവന്‍ വഴക്കിടുമ്പോള്‍ സുജോയും ഇവര്‍ക്കിടയില്‍ എത്തുകയായിരുന്നു. കൈയ്യാങ്കളി വരെ നീണ്ടുപോയിരുന്നു ഇവരുടെ വഴക്ക്. ഇതിനിടയിലാണ് സുജോയുടെ ഗേള്‍ഫ്രണ്ടിനെക്കുറിച്ച് പവന്‍ പറഞ്ഞത്. വഴക്കിനൊടുവില്‍ സുജോയും പവനും മാറി നിന്ന് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഇരുവരേയും ബിഗ് ഹൗസില്‍ നിന്നും മാറ്റിയത്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇവരെ മാറ്റിത്താമസിപ്പിച്ചത്. പവന്‍ തിരികെ പരിപാടിയിലേക്ക് എത്തിയിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

Pavan

Recommended Video

Bigg Boss Malayalam Season 2: Corner Attack Against Dr. Rajith Kumar | FilmiBeat Malayalam

ലക്ഷ്വറി ടാസ്‌ക്കിനിടയില്‍ തന്റെ കൈയ്യില്‍ നിന്നും പവന്‍ നാണയം തട്ടിപ്പറിച്ചതിനെക്കുറിച്ച് പറയുന്ന ദയയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു നാണയമെങ്കില്‍ ഒന്ന്, അത് തനിക്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍പ്പിന്നെ സൂക്ഷിച്ച് വെക്കണമായിരുന്നുവെന്നായിരുന്നു പവന്റെ മറുപടി. അതിനിടയില്‍ പ്രതീക്ഷിക്കാതെ ഇത് കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടുപോവുമെന്ന് താന്‍ ആലോചിക്കുന്നിലെന്നായിരുന്നു ദയ പറഞ്ഞത്. അത് ഗെയിമെന്നായിരുന്നു പവന്റെ മറുപടി. പുതിയ പ്രമോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X