സുജോയും അലക്‌സാന്‍ഡ്രയും ശരിക്കും പ്രണയത്തിലാണോ? സംശയവുമായി പവന്‍ ജിനോ തോമസ്!

വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ്. രസകരമായ ടാസ്‌ക്കുകളും അപ്രതീക്ഷിത ട്വിസ്റ്റുകളും മാത്രമല്ല പ്രണയവും ബിഗ് ഹൗസിലുണ്ട്. പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പേളിഷ് ദമ്പതികളുടെ പ്രണയനിമിഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ശക്തമായ പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമായിരുന്നു ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുമുണ്ട്. പേളിഷിന് ശേഷമുള്ള അടുത്ത കപ്പിള്‍സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേക്ഷകര്‍.

സുജോ മാത്യവും അലക്‌സാന്‍ഡ്രയും പ്രണയത്തിലാണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള സംസാരവും മാറിനിന്നുള്ള നിമിഷങ്ങളുമൊക്കെ വൈറലായ മാറിയിരുന്നു. മത്സരാര്‍ത്ഥികളും ഇവരെക്കുറിച്ച് പറഞ്ഞിരുന്നു. ഇടയ്ക്ക് ഇരുവരും വഴക്കിട്ടിരുന്നു. പ്രദീപും രേഷ്മയും തമ്മില്‍ പ്രണയമാണെന്നായിരുന്നു മറ്റൊരു കണ്ടെത്തല്‍. ഇതിനിടയില്‍ എലീനയെ പ്രദീപിന് കല്യാണം ആലോചിച്ചും സുരേഷ് എത്തിയിരുന്നു. പുതുതായി ബിഗ് ബോസിലേക്കെത്തിയ പവന്‍ ജിനോ തോമസ് അലക്‌സാന്‍ഡ്രയോടും സുജോവിനോയും ചില കാര്യങ്ങള്‍ ചോദിച്ചിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 27&28 Review | FilmiBeat Malayalam
സുജോയ്ക്ക് വെല്ലുവിളി

സുജോയ്ക്ക് വെല്ലുവിളി

കഴിഞ്ഞ ദിവസമായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ഹൗസിലേക്ക് പവന്‍ ജിനോ തോമസ് എത്തിയത്. അഭിനയമാണ് പാഷനെന്നും അതിന് വേണ്ടിയാണ് മോഡലിംഗ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു. ജിമ്മില്‍ പോവുന്നതിനെക്കുറിച്ചും പ്രോട്ടീന്‍ പൗഡറിന് ചെലവാക്കുന്ന കാശിനെക്കുറിച്ചുമൊക്കെ ഈ താരം തുറന്നുപറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇവന്‍ സുജോയ്ക്ക് വെല്ലുവിളിയാവുമോയെന്നുള്ള ചോദ്യങ്ങളുമായി പലരും എത്തിയത്.

അറിയാവുന്നയാളാണ്

അറിയാവുന്നയാളാണ്

ബൈക്കിലായിരുന്നു പവന്‍ ബിഗ് ഹൗസിലേക്ക് ആദ്യം എത്തിയത്. പവനെ കണ്ടപ്പോള്‍ ആദ്യം ഓടിയെത്തി കെട്ടിപ്പിടിച്ചത് സുജോയായിരുന്നു. രാത്രിയിലെ സംസാരത്തിനിടയിലാണ് തങ്ങള്‍ക്ക് പരസ്പരം അറിയാമെന്ന് സുജോ പറഞ്ഞത്. വന്നതിന് ശേഷം സുജോയുമായി പവന്‍ സംസാരിച്ചിരുന്നു. അലക്‌സാന്‍ഡ്രയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അസാന്‍ഡസ്

അസാന്‍ഡസ്

അലക്‌സാന്ഡ്രയും സുജോയും , അസാന്‍ഡസ്, എന്ന് പറഞ്ഞായിരുന്നു പവന്‍ സംസാരം തുടങ്ങിയത്. ഓ അങ്ങനെയൊക്കെയാണോ എന്നായിരുന്നു അലക്‌സാന്‍ഡ്ര ചോദിച്ചത്. സുജോയുടെ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്ന് താരം പറഞ്ഞിരുന്നു. സുജോ എന്താണ് വിളിക്കുന്നതെന്ന് പവന്‍ ചോദിച്ചിരുന്നു. സുജോ പ്രത്യേകിച്ച് വല്ല പേരുകളും മറ്റും വിളിക്കുന്നുണ്ടോയെന്നും താരം ചോദിച്ചിരുന്നു. സാന്‍ഡിയെന്നായിരുന്നു മറുപടി നല്‍കിയത്.

എല്ലാവരും അങ്ങനെ വിളിക്കുന്നത്

എല്ലാവരും അങ്ങനെ വിളിക്കുന്നത്

സ്‌നേഹം കൊണ്ടാണ് എല്ലാവരും അങ്ങനെ വിളിക്കുന്നത്. എല്ലാവരും വിളിക്കുന്ന പേരാണെന്ന് സുജോ സ്ഥിരീകരിക്കുകയായിരുന്നു. നിനക്ക് എന്തൊക്കെയാണ് അറിയേണ്ടതെന്നും സുജോ പവനനോട് ചോദിക്കുന്നുണ്ടായിരുന്നു. അസാന്‍ഡസ് ഒരു ടാസ്‌ക്കാണ്. എടേയ് വല്ല പ്രശ്‌നവുമുണ്ടോയെന്നും സുജോ ചോദിക്കുന്നുണ്ടായിരുന്നു. തന്‍രെ ബാഗ വരുന്നുണ്ടോയെന്നും പവന്‍ ചോദിക്കുന്നുണ്ടായിരുന്നു. അത് വന്ന് കഴിഞ്ഞാല്‍ ബെല്ലടിക്കുമെന്നും അപ്പോള്‍ അങ്ങോട്ടേക്ക് പോയാല്‍ മതിയെന്നുമായിരുന്നു സുജോ പറഞ്ഞത്.

പ്രണയം തോന്നിയത് നിന്നോട്

പ്രണയം തോന്നിയത് നിന്നോട്

മിക്കപ്പോഴും സുജോയും അലക്‌സാന്‍ഡ്രയും മാറി നിന്ന് സംസാരിക്കാറുണ്ട്. അതിനിടയിലാണ് സുജോയോടുള്ള പ്രണയത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. എപ്പോഴും ഹാപ്പിയായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അലക്‌സാന്‍ഡ്ര പറഞ്ഞിരുന്നു. എന്നാല്‍ നീ പ്രദീപിനെ പോയി ലൈനടിക്കൂയെന്ന മറുപടിയായിരുന്നു സുജോ നല്‍കിയത്. എനിക്ക് അവനോട് തോന്നിയില്ലല്ലോ, ആരെയെങ്കിലും പ്രേമിക്കണമെന്ന് കരുതി നടക്കുന്നയാളല്ല താന്‍. എനിക്ക് നിന്നോടൊരിഷ്ടം തോന്നി , നിന്റെ കാര്യം നോക്കി നോക്കിയായിരിക്കും തനിക്ക് ഇങ്ങനെ തോന്നിയതെന്നും അലക്‌സാന്‍ഡ്ര പറഞ്ഞിരുന്നു. ഇതിനെല്ലാം മറുചോദ്യങ്ങളായിരുന്നു സുജോ ഉന്നയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X