തന്നേക്കാളും 3 വയസ്സ് കൂടുതലുണ്ട് ഭാര്യയ്ക്ക്! ഇനിയും വിളിച്ചില്ലേല്‍ കരയുമെന്നും പവന്‍ ജിനോ തോമസ്!
വ്യത്യസ്തമായ ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ്. മത്സരത്തിനിടയില്‍ കാലിടറി ചിലര്‍ പുറത്തേക്ക് പോവുമ്പോള്‍ മറ്റ് ചിലരാവട്ടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പ്രവേശിക്കുകയും ചെയ്തിരുന്നു. ദയ അശ്വതിയും ജസ്ല മാടശ്ശേരിയും എത്തിയതിന് പിന്നാലെയായാണ് കഴിഞ്ഞ ദിവസം രണ്ടുപേരെക്കൂടി മോഹന്‍ലാല്‍ അകത്തേക്ക് വിട്ടത്. ആര്‍ജെ സൂരജും മോഡലായ പവന്‍ ജിനോ തോമസുമായിരുന്നു ഞായറാഴ്ച പരിപാടിയിലേക്ക് എത്തിയത്. 29 ദിനങ്ങള്‍ പിന്നിടുന്നതിനിടയിലാണ് ഇവരെത്തിയിട്ടുള്ളത്. ഇവരുടെ വരവില്‍ അതൃപ്തിയും ആശങ്കയും വിയോജിപ്പുകളുമൊക്കെ പങ്കുവെച്ചായിരുന്നു ചിലരെത്തിയത്.
അഭിനയമോഹിയും ശരീര സൗന്ദര്യത്തെക്കുറിച്ച് ധാരണയുള്ള, മിസ്റ്റര്‍ കേരള 2019 റണ്ണര്‍ അപ്പായിട്ടുള്ള, മിസ്റ്റര്‍ ഇന്ത്യ ഫൈനലിസറ്റ്, ഇന്ത്യയിലെ മിക്ക ടോപ് ഫാഷന്‍ ഡിസൈനര്‍മാരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടുള്ള പവന്‍ ജിനോ തോമസാണ് രണ്ടാമതായി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ അകത്തേക്ക് പോവുന്നതെന്ന് പറഞ്ഞായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഇതിന് പിന്നാലെയായാണ് അദ്ദേഹത്തിന്റെ വിവരങ്ങള്‍ ചേര്‍ത്തുള്ള വീഡിയോ കാണിച്ചത്. സുജോയ്‌ക്കൊരു വെല്ലുവിളിയാവുമോ പവനെന്നുള്ള ചോദ്യങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇരുവരും ബന്ധുക്കളും നേരത്തെ അറിയാവുന്നവരുമാണെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഇതേക്കുറിച്ച് ഇരുവരും പറഞ്ഞിരുന്നില്ല.
Recommended Video

അഭിനയത്തോടാണ് താല്‍പര്യം
കോട്ടയം സ്വദേശിയാണ്. ജിമ്മില്‍ പോവുന്നതാണ് പ്രധാന ഹോബി. വീട്ടില്‍ അച്ഛനും അമ്മയും അനിയനും അനിയത്തിയുമുണ്ട്. മിക്കപ്പോഴും വീടിന് പുറത്താണ് താന്‍. വലിയ പ്ലാനിംഗൊന്നുമില്ലാതെയാണ് താന്‍ ബിഗ് ബോസിലേക്ക് പോവുന്നതെന്നും താരം പറയുന്നു. അകത്തെ സന്ദര്‍ഭത്തിന് അനുസരിച്ച് ഗെയിം കളിക്കാനാണ് പ്ലാന്‍. ജനുവിനായി പെരുമാറുന്നവരെയാണ് താല്‍പര്യം. അവരോട് തിരിച്ചും അതേ പോലെ പെരുമാറും. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ അവസരം ലഭിച്ചത്. ബിഗ് ഹൗസിലെ തന്റെ പ്രകടനം ഇഷ്ടപ്പെടുകയാണെങ്കില്‍ തനിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും പവന്‍ പറഞ്ഞിരുന്നു.

കൊടുങ്കാറ്റായാണ് പോവുന്നത്
മോഹന്‍ലാലിന്റെ കാലില്‍ തൊട്ടതിന് ശേഷമായിരുന്നു പവന്‍ സംസാരിച്ച് തുടങ്ങിയത്. കാറ്റായാണോ കൊടുങ്കാറ്റായാണോ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ കൊടുങ്കാറ്റെന്നായിരുന്നു താരം പറഞ്ഞത്. ഇതുപോലൊരു പ്ലാറ്റ് ഫോം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഇത് ശരിക്കും വലിയൊരു അനുഗ്രഹമാണ്. ബോളിവുഡാണ് കൂടുതലും കാണാറുള്ളത്. അവിടെ വലിയ ടാസ്‌ക്കാണ്. അത്രയും ഡെഡിക്കേഷന്‍ ഇവിടെ കണ്ടിട്ടില്ല. അകത്ത് ചെന്നിട്ട് വേണം ഓണാക്കാന്‍. അങ്ങനെ ഓണാക്കിയാല്‍ താന്‍ സല്‍മാനെ വിളിച്ച് പറയുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്.

തമിഴ് ചിത്രത്തില്‍
തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അഭിനയമാണ് പാഷന്‍. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇറങ്ങിയത്. കുറേ പേര്‍ തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നു. ബിഗ് ബോസിലേക്ക് വരുന്ന കാര്യത്തെക്കുറിച്ച് അനിയനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. അച്ഛനും അമ്മയ്ക്കും വലിയൊരു സര്‍പ്രൈസായിരിക്കും ഇത്. അച്ഛന്റെ വലിയ ആഗ്രഹമാണ് വലിയ സ്‌ക്രീനില്‍ കാണുന്നത്. ബിഗ് ബോസ് നേടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രജിത്ത് സാറിനെ ഭയങ്കര ഇഷ്ടമാണ്. പെണ്‍കുട്ടികളില്‍ അങ്ങനെ, കൃത്യമായ മറുപടിയില്ലായിരുന്നു. ലവ് ട്രയാംഗിള്‍ അകത്ത് നടക്കുന്നുണ്ട്. ഇതൊന്നും അകത്ത് പറയരുതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ബൈക്കില്‍ മാസ് എന്‍ട്രി
ബൈക്കിലായിരുന്നു പവന്‍ എത്തിയത്. സുജോയായിരുന്നു കെട്ടിപ്പിടിച്ച് ആദ്യം സന്തോഷം പ്രകടിപ്പിച്ചത്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുകയായിരുന്നു പിന്നീട്. വലിയ രീതിയില്‍ സ്‌ക്രൂട്ടിനി നടത്തിയതിന് ശേഷമായാണ് ബിഗ് ബോസിലേക്ക് ആളെ തിരഞ്ഞെടുക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിരുന്നു.

വിവാഹിതനാണ്
തന്റെ കരിയറിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ പവന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹിതനാണ് താനെന്ന് പവന്‍ പറഞ്ഞപ്പോള്‍ ഫുക്രുവിനായിരുന്നു കൂടുതല്‍ സന്തോഷം. ഭാര്യ ചെന്നൈയില്‍ തന്നെയാണ്, ജോലിയുണ്ട്. തന്നേക്കാളും മൂന്ന് വയസ്സിനും മൂത്തയാളാണ് അവള്‍. ലാവണ്യയെന്നാണ് അവളുടെ പേര്. അമ്മയില്ലാത്ത അവളെ വളര്‍ത്തിയത് വല്ല്യമ്മയാണ്. അവളുടെ അച്ഛനൊക്കെ മുംബൈയിലാണ്. വിവാഹത്തിനായി അവിടെ കടുത്ത സമ്മര്‍ദ്ദമായിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് വല്യമ്മയ്ക്ക് അറിയാമായിരുന്നു.

കല്യാണമെന്ന് കേട്ടപ്പോള്‍ ഞെട്ടി
കല്യാണമെന്ന് കേട്ടപ്പോള്‍ താനാകെ ഞെട്ടി. ജോലിയില്ലാതെ നില്‍ക്കുന്ന സമയമായിരുന്നു അത് . ഒരു വര്‍ഷം കഴിഞ്ഞ് പോരെ വിവാഹമെന്നായിരുന്നു അന്ന് ചോദിച്ചത്. ഈ ഷോ കഴിഞ്ഞ് വീട്ടുകാരെ സഹായിക്കാന്‍ പ്ലാനുണ്ടായിരുന്നോയെന്നായിരുന്നു ഫുക്രുവിന് അറിയാനുണ്ടായിരുന്നത്. അത്തരത്തിലൊരു സാഹചര്യം ഇപ്പോഴാണ് ഒത്തുവന്നത്. 5 പ്രാവശ്യമാണ് ബിഗ് ബോസിലേക്ക് ഓഡിഷനായി തന്നെ വിളിച്ചത്. കാത്തിരിക്കാനായിരുന്നു അവര്‍ പറഞ്ഞത്.

ഇനി വിളിച്ചില്ലേല്‍ കരയും
അവസാനത്തെ ഓഡിഷനായി വന്നപ്പോഴാണ് ഇനിയും തന്നെ വിളിച്ചില്ലെങ്കില്‍ കരയുമെന്ന് പറഞ്ഞതെന്ന് പവന്‍ പറഞ്ഞപ്പോള്‍ ആര്യയുള്‍പ്പടെയുള്ളവര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. ഒന്നുകില്‍ സെയ് അല്ലെങ്കില്‍ നോ പറയണം. അവളുടെ വീട്ടിലാണ് താന്‍ താമസിക്കുന്നത്. വല്ലപ്പോഴും കിട്ടുന്ന ഷോയുടെ പൈസ അപ്പോള്‍ തന്നെ തീരും. പ്രോട്ടീന്‍ പൗഡറും ജിമ്മുമൊക്കെയായി അത് അപ്പോ തന്നെ തീരും. അവള്‍ തന്നെ നന്നായി മോട്ടിവേറ്റ് ചെയ്യും.

അറിഞ്ഞില്ല
സങ്കടം കാരണം ഉറങ്ങുന്നതിനിടയിലായിരുന്നു കോള്‍ വന്നത്. സൈലന്റായിരുന്നു ഫോണ്‍. പിന്നീട് അവളോടൊപ്പം പോയി ഡ്രസൊക്കെ വാങ്ങിക്കുകയായിരുന്നു. എല്ലാം അവളുടെ പൈസയാണ്. ഇടയ്ക്ക് മമ്മിയുടെ സഹോദരന്റെ മോന്‍ ലാവണ്യയ്ക്ക് മെസ്സേജ് അയച്ച് തന്നോട് ജോലിക്ക് പോവാനായി പറഞ്ഞൂടേയെന്ന് ചോദിച്ചിരുന്നു. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്. ഇതൊക്കെ പറയാന്‍ അവാനാരാണ്, അവനോട് ഞാന്‍ കാശൊന്നും ചോദിച്ചിട്ടില്ല. അച്ഛനും അമ്മയുമൊക്കെ ടിവിയില്‍ കാണുമ്പോള്‍ തുള്ളിച്ചാടും.


Click it and Unblock the Notifications