ലാവണ്യയുടെ വീഡിയോയ്ക്ക് കീഴില്‍ പവന്‍റെ കമന്‍റ്! ഞങ്ങളും ഇവിടെയുണ്ടെന്ന് ആരാധകര്‍!

ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് പവന്‍ ജിനോ തോമസ് ശ്രദ്ധേയനായത്. മോഡലിംഗില്‍ സജീവമായ പവന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ഹൗസിലേക്ക് എത്തിയത്. അഭിനയമാണ് പാഷനെന്നും അതിലേക്ക് എത്തുന്നതിന് വേണ്ടിയാണ് മോഡലിംഗ് ചെയ്യുന്നതെന്നുമൊക്കെ പവന്‍ പറഞ്ഞിരുന്നു. സുജോ മാത്യുവിന്റെ കസിനാണ് താനെന്നും പവന്‍ പറഞ്ഞിരുന്നു. പവന്‍ എത്തിയതിന് പിന്നാലെയായാണ് ബിഗ് ബോസില്‍ വലിയ വഴക്കുകള്‍ നടന്നത്. ഇതിനിടയിലായിരുന്നു സുജോ-അലക്‌സാന്‍ഡ്ര ബന്ധത്തെക്കുറിച്ചും സഞ്ജനയെക്കുറിച്ചുമൊക്കെ പവന്‍ തുറന്നടിച്ചത്. താനും ഭാര്യ ലാവണ്യയും സുജോയും സഞ്ജനയുമൊക്കെ ഒരുമിച്ച് പുറത്തുപോവാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സഞ്ജന തന്‍രെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സുജോ പറഞ്ഞത്. അദ്ദേഹത്തിന് അങ്ങനെ പറയാന്‍ കഴിഞ്ഞത് എങ്ങനെയെന്ന് മനസ്സിലായില്ലെന്നും വല്ലാത്തൊരു അവസ്ഥയിലാണ് താനെന്നും സഞ്ജന പറഞ്ഞിരുന്നു. സഞ്ജനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. കണ്ണിന് അസുഖം ബാധിച്ചതിന് പിന്നാലെയായാണ് ബിഗ് ബോസ് സുജോ, പവന്‍, അലക്‌സാന്‍ഡ്ര, രഘു, രേഷ്മ എന്നിവരെ മാറ്റിയത്. ഇവരില്‍ നിന്നും പവന്‍ മാത്രമായിരുന്നു തിരികെയെത്തിയത്. ബിഗ് ഹൗസിലെക്ക് തിരിച്ചെത്തി നാളുകള്‍ പിന്നിടുന്നതിനിടയിലാണ് നടുവേദനയെത്തുടര്‍ന്ന് താന്‍ പരിപാടിയില്‍ നിന്നും പുറത്ത് പോവുകയാണെന്ന് പവന്‍ അറിയിച്ചത്.

Pavan

Recommended Video

Pavan Gino Thomas About Rajith Sir In Bigg Boss Malayalam

പുറത്തെത്തിയ പവന് ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. ഇനി തിരിച്ച് പോവുന്നുണ്ടോയെന്നായിരുന്നു ചിലരുടെ ചോദ്യം. നട്ടെല്ലിന് പരിക്കേറ്റുവെന്നും അതേത്തുടര്‍ന്നാണ് താന്‍ പുറത്തേക്ക് പോന്നതെന്നുമായിരുന്നു പവന്‍ പറഞ്ഞത്. ലാവണ്യയ്‌ക്കൊപ്പം ലൈവ് വീഡിയോയുമായും താരമെത്തിയിരുന്നു. തന്റെ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് ലാവണ്യ ചേച്ചിയെ ചോദിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഇതിനിടയിലായിരുന്നു ലാവണ്യയും എത്തിയത്. ലാവണ്യ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴില്‍ ലവ് എന്ന കമന്റുമായി പവന്‍ എത്തിയിരുന്നു. ലാവണ്യയുടെ പോസ്റ്റിന് മാത്രം മറുപടി കൊടുക്കുന്നതെന്താണ്, തങ്ങളൊക്കെ ഇവിടെയുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X