ബിഗ് ബോസിനോട് വിടപറഞ്ഞ് പവന്‍! കണ്ണീരോടെ വിടവാങ്ങല്‍! തീരുമാനം സ്വന്തം ഇഷ്ടപ്രകാരമെന്ന് ബിഗ് ബോസ്!

Recommended Video

Pavan Gino Thomas Out From Bigg Boss Season 2

അടുത്തിടെയായിരുന്നു പവന്‍ ജിനോ തോമസ് ബിഗ് ബോസിലേക്ക് എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. അഭിനയമാണ് പാഷനെന്നും അതിന് വേണ്ടിയാണ് മോഡലിംഗിലേക്ക് ഇറങ്ങിയതെന്നും താരം പറഞ്ഞിരുന്നു. സുജോ മാത്യുവിന്റെ കസിനായ പവന്റെ വരവ് ബിഗ് ബോസില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. സുജോയുടെ പെണ്‍സുഹൃത്തിനെക്കുറിച്ച് പവനായിരുന്നു തുറന്നുപറഞ്ഞത്. ജിമ്മന്‍മാരുടെ ഏറ്റുമുട്ടലില്‍ മറ്റുള്ളവരും ഞെട്ടിയിരുന്നു. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ബിഗ് ബോസ് പവനെ മാറ്റിത്താമസിപ്പിച്ചത്. 5 പേരാണ് പുറത്തേക്ക് പോയതെങ്കിലും പവന്‍ മാത്രമായിരുന്നു തിരികയെത്തിയത്.

തിരികയെത്തി ടാസ്‌ക്കുകളിലും മറ്റും സജീവമായി വരുന്നതിനിടയിലാണ് അദ്ദേഹം ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു താരത്തിന്റെ വിടവാങ്ങല്‍. ഉറങ്ങാന്‍ കഴിയാതെ അസ്വസ്ഥനായി കിടക്കുന്ന പവനെയാണ് ആദ്യം കണ്ടത്. തനിക്ക് വയ്യെന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ബിഗ് ബോസെന്നും പവന്‍ ചോദിക്കുന്നുണ്ടായിരുന്നു. മരുന്ന് എത്തിച്ചുവെങ്കിലും അത് കഴിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഫിസിയോ തെറാപ്പിസ്റ്റ് എത്തിയതിന് ശേഷവും പവന്റെ വേദനയ്ക്ക് കുറവുണ്ടായിരുന്നില്ല. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. തിരികയെത്തിയ പവന്‍ താന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഡിസ്കിന് പ്രശ്നമുണ്ട്

ഡിസ്കിന് പ്രശ്നമുണ്ട്

നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന് പ്രശ്‌നമുള്ളതാണെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറയുന്നുണ്ടായിരുന്നു.

ആശുപത്രിയിലേക്ക് പോയി

ആശുപത്രിയിലേക്ക് പോയി

പരസഹായമില്ലാതെ നടക്കാന്‍ പവന് കഴിയുന്നുണ്ടായിരുന്നില്ല. ഫുക്രുവും ഷാജിയുമൊക്കെ താരത്തെ താങ്ങിപ്പിടിച്ചാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിച്ചത്. രാവിലെ പത്തരയോടെ ഫിസിയോ തെറാപ്പി വിദഗ്ധരുടെ സേവനവും പവന് ലഭിച്ചു. പിന്നാലെ ഡോക്ടര്‍മാരെ കാണുന്നതിനായി വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അവിടെനിന്ന് പരിശോധനകള്‍ക്കായി ഹൗസിന് പുറത്തേക്കും പവനെ കൊണ്ടുപോയി.

പോവുകയാണ്

പോവുകയാണ്

പവന്‍ തിരികെ കണ്‍ഫെഷന്‍ റൂമില്‍ എത്തിയെന്നും വിളിച്ച് കൊണ്ടുവരാനുമായി ബിഗ് ബോസ് ക്യാപ്റ്റനോട് ആവശ്യപ്പെടുകയായിരുന്നു. താന്‍ പുറത്തേക്ക് പോവുകയാണെന്ന് പവന്‍ ഷാജിയോട് പറയുകയായിരുന്നു. പിന്നീട് എല്ലാവരോടും അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ എല്ലാവരും ഞെട്ടിയിരുന്നു.

എന്താണ് പറയാനുള്ളത്

എന്താണ് പറയാനുള്ളത്

ബിഗ് ബോസിലെത്തി രണ്ടാഴ്ച പിന്നിടുന്നതിനിടയിലാണ് പവന്‍ പുറത്തേക്ക് പോവുന്നത്. പോവുന്നതിന് മുന്‍പായി മറ്റുള്ളവരോട് എന്താണ് പറയാനുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. കണ്ണീരോടെയായിരുന്നു പവന്‍ മറ്റുള്ളവരോട് സംസാരിച്ചത്. വഴക്കുകളൊക്കെ ഗെയിമിന്‍റെ ഭാഗമായി വന്നതാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും താരം പറഞ്ഞപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു.

പ്രതീക്ഷകളോടെ

പ്രതീക്ഷകളോടെ

ഞാനിവിടെ കുറേയധികം പ്രതീക്ഷകളും ആഗ്രഹങ്ങളുമായിട്ടൊക്കെ വന്നതാ. പക്ഷേ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എനിക്ക് നടുവിന് ഈ പ്രശ്‌നം വരുമെന്ന്. ഞാനിവിടെ വന്നിട്ട് ജയിച്ചില്ലെങ്കിലും അവസാന അഞ്ചിലെങ്കിലും വരണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാന്‍ വന്നിട്ട് രണ്ടാഴ്ച പോലും ആയില്ല. അതിനുമുന്‍പേ പോകേണ്ട അവസ്ഥ വന്നു. എനിക്ക് എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഒരു അവസരമാണ് ബിഗ് ബോസ് എന്ന പ്ലാറ്റ്‌ഫോം. ആ പ്ലാറ്റ്‌ഫോം എനിക്ക് തന്നതിന് ഏഷ്യാനെറ്റിനോടും ഒരുപാട് ആള്‍ക്കാരോടും നന്ദിയുണ്ട്.

പ്ലാനിംഗൊന്നുമില്ല

പ്ലാനിംഗൊന്നുമില്ല

പിന്നെ, ഞാനിവിടെ വന്നത് വലിയ പ്ലാനിംഗ് ഒന്നുമായിട്ടല്ല. ഇവിടെ വന്നിട്ട് അടിയും പിടിയും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ല. എല്ലാവരും ഗെയിം കളിക്കാനാണ് വന്നത്. ഞാനും ഗെയിമിന്റെ ഭാഗമായേ ചിന്തിച്ചിട്ടുള്ളൂ. എന്തെങ്കിലും പറഞ്ഞ് ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഒരു ഒന്‍പത് ദിവസത്തേക്കെങ്കിലും ബിഗ് ബോസ് ഹൗസില്‍ നില്‍ക്കാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

സ്വന്തം ഇഷ്ടപ്രകാരം

സ്വന്തം ഇഷ്ടപ്രകാരം

നിങ്ങളെയെല്ലാവരെയും കാണാന്‍ പറ്റിയല്ലോ. നിങ്ങളൊക്കെ സെലിബ്രിറ്റീസ് അല്ലേയെന്നും പവന്‍ പറഞ്ഞിരുന്നു. നമ്മള്‍ ഇനിയും കാണുമെന്നായിരുന്നു ആര്യ പറഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമായാണ് പവന്‍ പുറത്തേക്ക് പോവുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. വേദന അനുഭവിക്കുന്നതിനിടയിലും പവന്‍ പലയാവര്‍ത്തി പറഞ്ഞതും തനിക്ക് പോണമെന്നായിരുന്നു. ഇതിലെന്തോ ദുരൂഹതയുണ്ടെന്ന് മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ പറയുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X