സുജോ-സാന്ദ്ര ബന്ധത്തിനെതിരെ തുറന്നടിച്ച് പവന്‍! അവള് കാരണം ഇവന്റെ ഭാവി തീരുമാനമാകും
Recommended Video
ബിഗ് ബോസ് രണ്ടാം സീസണിലെ ജോഡികളാണ് സുജോ മാത്യൂവും അലക്‌സാന്‍ഡ്രയും. കഴിഞ്ഞ തവണ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ ഇത്തവണ അത് സുജോയും സാന്‍ഡ്രയും ആയിരിക്കുമെന്ന് ഷോയുടെ തുടക്കത്തില്‍ പലരും പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ടാണ് മുന്നേറുന്നത്.
ബിഗ് ബോസ് ഹൗസില്‍ എറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മല്‍സരാര്‍ത്ഥികള്‍ കൂടിയാണ് ഇരുവരും. സുജോയും സാന്ദ്രയും തമ്മില്‍ ആത്മാര്‍ത്ഥ പ്രണയത്തിലാണോ എന്ന് അധികപേരും തിരക്കാറുണ്ട്. രാത്രി കാലങ്ങളിലുളള സംസാരവും അധിക സമയത്തും ഒരുമിച്ച് ഇരിക്കാറുളളതും കൊണ്ടാണ് പ്രണയത്തിലാണെന്ന സംശയം എല്ലാവരിലും ഉണ്ടാക്കിയത്.

പ്രണയത്തെക്കുറിച്ച് പലരും സാന്‍ഡ്രയോടും സുജോയോടും ചോദിച്ചിരുന്നെങ്കിലും കൃത്യമായ ഉത്തരം ഇവര്‍ നല്‍കിയിരുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന മറുപടിയാണ് നല്‍കിയത്. മുന്‍പ് സാന്ദ്രയോട് പ്രണയം തോന്നിയിരുന്നുവെന്ന് രഘുവിനോട് സുജോ പറഞ്ഞിരുന്നു. സാന്ദ്രയും തനിക്ക് പ്രണയം തോന്നിയ കാര്യം സുജോയ് പറഞ്ഞിരുന്നു.

നിലവില്‍ ഇവരുടെ ബന്ധത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ ബിഗ് ബോസ് ഹൗസില്‍ സജീവമാണ്. മല്‍സരാര്‍ത്ഥികളില്‍ പലരും ഇതേക്കുറിച്ച് തിരക്കാറുണ്ട്. ബിഗ് ബോസിലെത്തിയ പുതിയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് പവന്‍ ജിനോ തോമസ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് പവന്‍ ബിഗ് ബോസിലേക്ക് പ്രവേശിച്ചത്.

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ സുജോ-സാന്‍ഡ്ര ബന്ധത്തെക്കുറിച്ച് പവന്‍ ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. നീ ആദ്യത്തെ ദിവസം മുതല്‍ ഇവിടെയുളളതല്ലേ എന്നും ഇവരുടെ ബന്ധത്തെക്കുറിച്ച് നിനക്കെന്താണ് തോന്നുന്നതെന്ന് എന്നും ഫുക്രുവിനോട് പവന്‍ ചോദിച്ചു. എനിക്ക് മനസിലായിട്ടില്ല ഇതുവരെയും എന്ന മറുപടിയാണ് ഫുക്രു നല്‍കിയത്. എന്നാല്‍ സുജോയ്ക്ക് ചെറിയ സ്പാര്‍ക്കുളളത് പോലെ തോന്നിയിട്ടുണ്ടെന്ന് ഫുക്രു പറഞ്ഞു.

അവര്‍ തമ്മില്‍ എന്തോ ഒരു കണക്ഷനുണ്ടെന്നും എന്നാല്‍ അത് ലവ് അല്ലെന്നും ഫുക്രു പറഞ്ഞു. ഉളളില്‍ ലവുണ്ട്. എന്നാല്‍ സുജോയ്ക്ക് അങ്ങ് കയറാന്‍ പറ്റുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഒറ്റപ്പെട്ടു കിടക്കുവാണേല്‍ അറിയാതെ പലരുമായി അടുത്തു പോവുമെന്നും ഫുക്രു പറയുന്നു. ഈ സമയത്താണ് അമ്മ,മകന്‍, അച്ഛന്‍, പെങ്ങള്‍ പോലുളള ബന്ധങ്ങള്‍ മനസില്‍ വരിക. ഫുക്രു പറഞ്ഞു.

ഇത്രയും പേരുണ്ടെല്ലോ, എന്തിനാണ് രണ്ടുപേരും എപ്പോഴും ഒരുമിച്ച് ഇരിക്കുന്നതെന്നതാണ് പവന്റെ സംശയം. അത് അവരുടെ ഇഷ്ടമല്ലേയെന്ന് പറഞ്ഞ ഫുക്രു ഇനി പണി കിട്ടുമ്പോ പഠിക്കുമെന്നും പറയുന്നു. ഇന്നലെ ചെറിയ രീതിയില്‍ സാജു ചേട്ടനില്‍ നിന്നും സുജോയ്ക്ക് കൊട്ട് കിട്ടിയെന്നും ഫുക്രു പറഞ്ഞു. അവള് കാരണം സുജോയുടെ നല്ല നല്ല റിലേഷന്‍ഷിപ്പുകളാണ് ബ്രേക്ക് ആവുന്നതെന്ന് ഇത് കേട്ട് പവന്‍ പറഞ്ഞു.

സുജോയ്ക്ക് ഫീല്‍ഡിനകത്ത് നല്ലൊരു വേഷം സാജു ചേട്ടന്‍ കണ്ടുവെച്ചിരുന്ന കാര്യം ഫുക്രു പവനോട് പറഞ്ഞു. എന്നാല്‍ ഇന്നലത്തെ ഒറ്റ ഗെയിം കാരണം അതൊക്കെ സ്‌പോയിലായി പോയെന്നും ഫുക്രു പറഞ്ഞു. സാന്‍ഡ്ര കാരണം സുജോയുടെ ഭാവി തന്നെ തീരുമാനം ആകുമെന്ന് ഫുക്രുവിനോട് പവന്‍ പറഞ്ഞു. ഒരു പെണ്ണിന്റെ കണ്ണുനീര് കണ്ടുകഴിഞ്ഞാല്‍ പിന്നെ ഒന്നും നടക്കാന്‍ പോവുന്നില്ലെന്നും പവന്‍ പറഞ്ഞു.


Click it and Unblock the Notifications











