നീയൊരു ആണാണോ? അലക്സാന്‍ഡ്രയുടെ ചോദ്യം! പൊട്ടിത്തെറിച്ച് പവന്‍ സുജോയ്ക്ക് നേരെ!

ലക്ഷ്വറി ടാസ്‌ക്കിന്റെ ഭാഗമായി ബിഗ് ബോസ് നല്‍കിയ പുതിയ ഗെയിം നടുന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ടീമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്നാം ദിനത്തില്‍ എ ടീമിന് ഒരു പോയിന്റ് ലഭിച്ചിരുന്നു. രജിത് കുമാറായിരുന്നു പോയിന്റ് സ്വന്തമാക്കിയത്. രേഷ്മയുമായാണ് അദ്ദേഹം സംസാരിച്ചത്. സംസാരത്തിനിടയില്‍ രേഷ്മ പ്രകോപനത്തില്‍ രോഷാകുലയായി സംസാരിച്ചിരുന്നു. കോള്‍ സെന്ററിലുള്ള ഒരാളുടെ സംസാരഭാഷയായിരുന്നില്ല അതെന്നായിരുന്നു ബിഗ് ബോസിന്റെ വിലയിരുത്തല്‍. രണ്ടാമതായെത്തിയ ഫുക്രുവിനും വീണയ്ക്കും പോയിന്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ബിഗ് ഹൗസിലേക്ക് എത്തിയതിന് ശേഷമുള്ള കാര്യം മാത്രമേ സംസാരിക്കാവൂയെന്ന നിബന്ധനയും ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.

ഫുക്രു-വീണ സംസാരത്തിനിടയിലെ പല കാര്യങ്ങളും പിന്നീട് വലിയ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. ഫുക്രുവിനെ മകനെപ്പോലെ കാണുന്ന വീണയ്ക്ക് ആ സംസാരം സഹിക്കാനായിരുന്നില്ല. ടാസ്‌ക്കില്‍ പിടിച്ച് നിന്നിരുന്നുവെങ്കിലും പുറത്തെത്തിയ താരം വികാരധീനയാവുകയായിരുന്നു. അത് ഗെയിമിന്റെ ഭാഗമല്ലേ ചേച്ചി, ആ രീതിയില്‍ കണ്ടാല്‍ മതിയെന്നായിരുന്നു ഫുക്രു പറഞ്ഞത്. രണ്ടാംദിനത്തില്‍ വാശിയേറിയ മത്സരങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അലക്‌സാന്‍ഡ്ര-പവന്‍ കോളിനിടയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്നാണ് പ്രമോയില്‍ കാണിച്ചിട്ടുള്ളത്.

Recommended Video

Bigg Boss Malayalam Season 2 Day 32 Review | FilmiBeat Malayalam
 കോള്‍ സെന്റര്‍ ടാസ്‌ക്

കോള്‍ സെന്റര്‍ ടാസ്‌ക്

കോള്‍ സെന്റര്‍ എന്ന ടാസ്‌ക്കായിരുന്നു ഇത്തവണ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. എയും ബിയുമായാണ് മത്സരം. കോള്‍ സെന്ററിലേക്ക് സഹായത്തിനായി വിളിക്കുന്നതും ആദ്യം കോള്‍ കട്ട് ചെയ്യുന്നത് ആരാണോ അതോടെ എതിര്‍ടീമിന് പോയിന്റ് ലഭിക്കും. ബിഗ് ഹൗസിലേക്ക് എത്തിയതിന് ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാവുയെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. വ്യക്തിപരമായുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള പ്രകോപനങ്ങളാണ് മത്സരാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടാസ്‌ക്കിന് ശേഷവും പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന സ്ഥിതിവിശേഷവുമാണ്.

അലക്‌സാന്‍ഡ്രയുടെ ചോദ്യം

അലക്‌സാന്‍ഡ്രയുടെ ചോദ്യം

അലക്‌സാന്‍ഡ്രയാണ് ഇത്തവണ കോള്‍ സെന്ററിലേക്ക് വിളിക്കുന്നത്്. പവന്‍ ജിനോ തോമസായിരുന്നു കോള്‍ സെന്ററിലുണ്ടായിരുന്നത്. നീയൊരു ആണാണോയെന്നായിരുന്നു താരത്തിന്റെ ആദ്യ ചോദ്യം. ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന നീയൊരു ആണോ, കൂലിപ്പണിക്ക് പോയാല്‍ ദിവസം 1000 കിട്ടില്ലേ, ഭാര്യയില്‍ നിന്നും പൈസ വാങ്ങിക്കുന്നു, നാണമില്ലാതെ അത് പറയുകയും ചെയ്തു. ആണെന്ന് പറഞ്ഞ് മീശ വെച്ച് നടക്കുകയല്ലെ വേണ്ടതെന്നുമായിരുന്നു അലക്‌സാന്‍ഡ്ര പറഞ്ഞത്.

 പവന്റെ മറുപടി

പവന്റെ മറുപടി

താനൊരു ആണാണെന്ന മറുപടിയായിരുന്നു പവന്‍ ആദ്യം നല്‍കിയത്. അതേ മാഡമെന്ന് പറഞ്ഞ് സമചിത്തതയോടെ സംസാരിക്കുന്ന താരത്തെയാണ് പ്രമോ വീഡിയോയില്‍ കാണുന്നത്. തുടക്കത്തിലെ സംസാരം പിന്നീട് വഷളാവുന്നതിന്റെ സൂചനകളും വീഡിയോ നല്‍കുന്നുണ്ട്. പുറത്തെത്തിയതിന് ശേഷം പൊട്ടിക്കരയുന്ന പവനെ മറ്റുള്ളവര്‍ ആ്ശ്വസിപ്പിക്കുന്നുമുണ്ട്. ബിഗ് ഹൗസിലേക്കെത്തിയതിന് ശേഷം തന്റെ ജീവിതത്തെക്കുറിച്ച് പവന്‍ തുറന്നുപറഞ്ഞിരുന്നു. അക്കാര്യങ്ങളായിരുന്നു അലക്‌സാന്‍ഡ്ര ചോദിച്ചത്.

രോഷാകുലനായി പവന്‍

രോഷാകുലനായി പവന്‍

പുറത്തേക്കെത്തിയ പവന്‍ രോഷാകുലനായി അലക്‌സാന്‍ഡ്രയ്ക്ക് അരികിലേക്ക് പോവുന്നുണ്ടായിരുന്നു. നീ ഇവിടെ എന്ത് കാണിക്കാനാണ് വന്നതെന്നും നിനക്ക് എന്ത് ക്വാളിറ്റിയാണ് ഉള്ളതെന്നുമായിരുന്നു പവന്‍ ചോദിച്ചത്. അലക്‌സാന്‍ഡ്രയ്ക്ക് അരികിലേക്ക് പോവുന്ന പവനെ ഫുക്രുവും ഷാജിയുമൊക്കെ ചേര്‍ന്ന് തടയുന്നുമുണ്ടായിരുന്നു.

സുജോയുടെ ഇടപെടല്‍

സുജോയുടെ ഇടപെടല്‍

അലക്‌സാന്‍ഡ്ര മാത്രമല്ല ഈ വിഷയത്തില്‍ സുജോയും ഇടപെട്ടിരുന്നു. മുഖാമുഖം കൈചൂണ്ടി വെല്ലുവിളിച്ചായിരുന്നു ഇരുവരും പിന്നീട് സംസാരിച്ചത്. പറയെടാ എന്ന് പറഞ്ഞ് പവന് അരികിലേക്ക് പോയ സുജോയെ ഫുക്രുവും മറ്റുള്ളവരും ചേര്‍ന്ന് പിടിച്ച് മാറ്റുന്നുണ്ടായിരുന്നു. നാണമില്ലല്ലോ ഇവള്‍ടെ പുറകെ നടക്കാനെന്നായിരുന്നു പവന്‍ സുജോയോട് ചോദിച്ചത്. സുജോ-അലക്‌സാന്‍ഡ്ര ബന്ധത്തെക്കുറിച്ച് നേരത്തെ പവന്‍ സംശയങ്ങള്‍ ചോദിച്ചിരുന്നു.

 യുദ്ധക്കളമായി മാറുന്നു

യുദ്ധക്കളമായി മാറുന്നു

പുതിയ ടാസ്‌ക്ക് പൂര്‍ത്തിയാവുന്നതിനിടയില്‍ ബിഗ് ഹൗസ് പോര്‍ക്കളമായി മാറുകയാണ്. സുജോ-പവന്‍ വഴക്ക് കൈയ്യാങ്കളിയിലേക്ക് വരെ നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പവന്‍ മാസ്സാണെന്നാണ് ഒരു വിഭാഗത്തിന്റെ കമന്റുകള്‍. പുറമേ നിന്ന് കളി കണ്ടതിന് ശേഷം അതിന്റെ കുറ്റം പറച്ചിലുമായെത്തിയിരിക്കുകയാണ് താരമെന്നുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ ഏത് ടീമാണ് പോയിന്റ് നേടിയതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X