സുജോയുടെ പെൺസുഹൃത്തിന് ബിഗ് ബോസ് ഹൗസിൽ നിന്നൊരു സന്ദേശം!
ദിവസങ്ങൾ കഴിയുന്തോറും ബിഗ് ബോസ് ഹൗസിന്റെ അന്തരീക്ഷം വഷളായി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ പറയുന്നത് പോലെ ദിനം പ്രതി കളികൾ വേറെ ലെവലാകുകയാണ്. രക്തബന്ധങ്ങളും സ്നേഹബന്ധങ്ങളും തകരുന്ന കാഴ്ചയാണ് കാണുന്നത്. സംഭവ ബഹുലമായ സംഭവവികാസങ്ങളാണ് ദിനം പ്രതി ബിഗ് ബോസ് ഹൗസിൽ അരങ്ങേറുന്നത്. പുതിയ ആളുകളുടെ വരവോട് വീടിന്റെ പരിസ്ഥിതി കുറച്ചു കൂടി വഷളാവുകയാണ്.
ബിഗ് ബോസ് ഹൗസിലെ സഹോദരങ്ങളാണ് സുജോയും പവൻ ജിനോ തോമസും. ഈ ആഴ്ചയുടെ തുടക്കത്തിലാണ് പവൻ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്.ആദ്യ ദിനം മുതൽ തന്നെ ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. സുജോയും അലസാൻഡ്രയും തമ്മിലുള്ള ബന്ധമാണ് പവനെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായഭിന്നതകളും വാക്ക് തർക്കവും ഇരുവർക്കും ഇടയിൽ ഉയർന്നിരുന്നു. ഇപ്പോഴിത സുജോയുടെ പെൺസുഹൃത്തിന് ബിഗ് ബോസ് ഹൗസിൽ നിന്ന് സന്ദേശവുമായി പവൻ ജിനോ തോമസ്.
Recommended Video


ബിഗ് ബോസ് ഹൗസിൽ എത്തിയ ദിനം തന്നെ സുജോയുടെ പെൺസുഹൃത്തിനെ കുറിച്ച് പവൻ പറയുകയുണ്ടായിരുന്നു. പുറത്ത് ഒരു ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കെ അകത്ത് മറ്റൊരാളുമായി അടുപ്പം കാണിക്കുകയാണെന്നും, ഇത് ചീപ്പ് ഗെയിം ആണെന്നും പവൻ പറഞ്ഞിരുന്നു. സുജോയുടെ പിറന്നാൾ സമ്മാനമായി ഈ പെൺകുട്ടി നൽകിയ സമ്മാനത്തെ കുറിച്ചും പവൻ അംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

സുജേയുടെ കാമുകിയ്ക്ക് ബിഗ് ബോസ് ഹൗസിൽ നിന്ന് പവന്‌റെ സന്ദേശം. സുജോ തനിയ്ക്ക് പറ്റിയ ആളല്ലെന്നും സ്വന്തം ജീവിതവുമായി മുന്നോട്ട് പോകാനാണ് പവൻ പറയുന്നത്. മൈക്കിലൂടെ ക്യാമറയെ നോക്കിയാണ് പവൻ ആ പെൺകുട്ടിയ്ക്കുളള നിർദ്ദേശം നൽകിയത്. ബിഗ് ബോസ് ഹൗസിൽ അവൻ കളിക്കുന്നത് ചീപ്പ് ഗെയിമാണെന്നും പവൻ പെൺകുട്ടിയ്ക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ സുജോയും പവനും തമ്മിലുള്ള തർക്കം വൻ ചർച്ച വിഷയമായിരിക്കുകയാണ്. വിഷയത്തിൽ ഹൗസിലുള്ള അംഗങ്ങൾക്കിടയിൽ വീണ്ടും ചേരി തിരിവ് വന്നിരിക്കുകയാണ്. അവൻ എങ്ങനെ വേണോ കളിച്ചോട്ടെ എന്നൊരു നിലപാട് ആയിരുന്നു തനിയ്ക്ക് ആദ്യം. എന്നാൽ ഇവൻ ഇവിടെ നിന്ന് ഇറങ്ങിയാലും എന്നെ കാണേണ്ടെ എന്ന് സുജോ മറ്റ് അംഗങ്ങളോട് ചോദിക്കുന്നുണ്ട്. നീ ഇവിടെന്ന് പുറത്തിറങ്ങിയാൽ ചിലരെയൊക്കെ നീ ഫേസ് ചെയ്യെണ്ടി വരും'' എന്ന് പവനോട് നേരിട്ട് തന്നെ സുജോ പറയുന്നുനുണ്ട്. എന്നാൽ താൻ സത്യമാണ് പറയുന്നതെന്നും അതിനാൽ തന്നെ തനിയ്ക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് പവനെ വാദം. ഇവരുടെ ഇടയിൽ മധ്യസ്ഥത വഹിക്കാനായി രഘു എത്തുന്നു.

പ്രശ്നങ്ങളുടെ തുടക്കം ബിഗ് ബോസ് ഹൗസിലെ ലക്ഷ്വിറി ടാസ്ക്കാണ്. ക്ഷമ നിർണ്ണയിക്കുന്ന ഒരു മത്സരമാണ് അംഗങ്ങൾക്ക് ബിഗ് ബോസ് നൽകിയത്. കോൾ സെന്ററിലെ ജീവനക്കാരും കസ്റ്റമേഴ്സുമായി മാറിയതിനു ശേഷം എതിരാളുടെ മത്സരാര്‍ഥികളുടെ ക്ഷമയെയും സഹനശക്തിയെയും തകർക്കുന്ന രീതിയിൽ സംസാരിക്കണം എന്നുളളതായിരുന്നു ടാസ്ക്ക്. ഈ ടാസ്ക്കിൽ പവനും സാൻഡ്രയും ഫോണിൽ കൂടി ഏറ്റുമുട്ടിയിരുന്നു. മത്സരത്തിന് ശേഷവും ഇവർക്കിടയിൽ വലിയ വാക്ക് തർക്കം നടന്നിരുന്നു.


Click it and Unblock the Notifications