രജിത്തിനെ യാത്രയാക്കാന്‍ പവനും ലാവണ്യയും എത്തി! ചിത്രങ്ങള്‍ വൈറല്‍
ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു രജിത്ത് കുമാര്‍. ഷോയിലുളള സമയത്ത് എറ്റവും കൂടുതല്‍ ആരാധക പിന്തുണയുളള മല്‍സരാര്‍ത്ഥിയും അദ്ദേഹമായിരുന്നു. രജിത്ത് സര്‍ ബിഗ് ബോസ് വിന്നറാകുമെന്ന് പലരും മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. രജിത്ത് ആര്‍മി ഗ്രൂപ്പുകളെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഷോയില്‍ നിന്നും പുറത്താക്കിയത് പലരിലും സങ്കടമുണ്ടാക്കിയിരുന്നു. ബിഗ് ബോസ് വീട്ടിലേക്കുളള പ്രവേശനം രേഷ്മ നിഷേധിച്ചതോടെയാണ് രജിത്ത് സാറിന്റെ ബിഗ് ബോസ് ജീവിതം അവസാനിച്ചത്. തുടര്‍ന്ന് എഷ്യാനെറ്റിനും മോഹന്‍ലാലിനുമെതിരെ പൊങ്കാലയുമായി ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

രജിത്ത് സാറിനെ പുറത്താക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് പലരും പങ്കുവെച്ചത്. പലവട്ടം മാപ്പ് പറഞ്ഞിട്ടും സ്വീകരിക്കാതിരുന്ന രേഷ്മയെയും ആരാധകര്‍ കുറ്റപ്പെടുത്തി. പുറത്തുപോയെങ്കിലും രജിത്ത് സര്‍ ഉടന്‍ ബിഗ് ബോസിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പലരും പറഞ്ഞത്. പുതിയ എപ്പിസോഡില്‍ അദ്ദേഹം തിരിച്ചുവരുമെന്നും പലരും പറഞ്ഞു.

എന്നാല്‍ അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് എന്ന സൂചനകളാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും മനസിലാകുന്നത്. ബിഗ് ബോസില്‍ നിന്നും പുറത്തുപോയ പവന്‍ ജിനോ തോമസാണ് രജിത്തിനൊപ്പമുളള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും ഭാര്യ ലാവണ്യയ്ക്കും രജിത്തേട്ടനുമൊപ്പമുളള ചിത്രങ്ങളാണ് പവന്‍ പങ്കുവെച്ചിരിക്കുന്നത്.

രജിത്തിനെ നാട്ടിലേക്ക് യാത്രയാക്കാനാണ് ഇവര്‍ എത്തിയത്. രജിത്ത് പുറത്തായതിന് പിന്നാലെ കഴിഞ്ഞ ദിവസം പിന്തുണയുമായി പവന്‍ എത്തിയിരുന്നു. ഫേസ്ബുക്കില്‍ രജിത്തിന്റെ ചിത്രങ്ങള്‍ പങ്കതുവെച്ചതിനൊപ്പം പവന്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ഞാന്‍ കണ്ട എറ്റവും നല്ല മനുഷ്യനാണ് താങ്കള്‍ എന്നാണ് പവന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

താങ്കള്‍ ആരാണെന്ന് അറിയുന്നതുകൊണ്ട് തന്നെ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു, പ്രശ്‌നമെന്തുമാകട്ടെ ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. കരുണയുമായുളള ഹൃദയത്തിന് ദൈവാനുഗ്രഹമുണ്ടാകുമെന്നും പവന്‍ കുറിച്ചിരുന്നു. ബിഗ് ബോസില്‍ വളരെ കുറച്ചുകാലം മാത്രം ഉണ്ടായിരുന്നു ആളാണ് പവന്‍ ജിനോ തോമസ്.

ഷോയിലുണ്ടായ സമയത്ത് രജിത്ത് കുമാറിനൊപ്പം നിന്നാണ് പവന്‍ ഗെയിം കളിച്ചത്. രജിത്തിനെ പിന്തുണച്ചുകൊണ്ടു നിന്നതിനാല്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പവനൊപ്പം നിന്നിരുന്നു. ടാസ്‌ക്കിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി പവന്‍ ഷോയില്‍ നിന്നും പിന്മാറിയത്. പവന്‍ പോയത് രജിത്തിനു സഹിക്കാനായിരുന്നില്ല. മുന്‍പ് ഹൗസില്‍ ഒറ്റയ്ക്കായ സമയത്ത് രജിത്തിനൊപ്പം നിന്ന ആളാണ് പവന്‍.

നേരത്തെ രജിത്തിന്റെ പുറത്താവലില്‍ സന്തോഷം പ്രകടിപ്പിച്ചുളള സാബുമോന്റെ പോസ്റ്റും വെെറലായിരുന്നു. റെയിത് സെറിനെപോലെ ഉള്ള നല്ല മനുഷ്യരെ പുറത്താക്കിയ ഏഷ്യാനെറ്റും കൂട്ടരും കൊണം വരാതെ പോകണേ. 60 ദിവസം നിന്ന സാറിനെ പുറത്താക്കിയ ഏഷ്യാനെറ്റും പച്ചമുളകും കൊണം വരാതെ പോകണേ. ഓറ ശ്രദ്ധിക്കണം. യൂ കെ ഷിട്. പീയേച്ചടി ബീച് പ്ലീസ്' എന്ന പോസ്റ്റ് ഇട്ടുകൊണ്ടാണ് സാബു തന്റെ സന്തോഷം പങ്ക് വച്ചത്. പിന്നാലെ നടനെതിരെ രജിത്ത് ആരാധകര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications