ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു,വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല! രജിത്തിനെ പിന്തുണച്ച് പേളി
സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരിക്കുകയാണ് ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 2. തുടക്കം മുതൽ തന്നെ ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം സീസണിന് ലഭിക്കുന്നത്. ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് ഡോക്ടർ രജിത് കുമാറിന്റേത്.

ബിഗ് ബോസ് ഒന്നാം ഭാഗത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച താരമായിരുന്നു പേളി മാണി. ഇപ്പോഴിത സീസൺ 2 ലെ തന്റെ പ്രിയപ്പെട്ട മത്സരാർഥിയെ പിന്തുണച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല ഡോക്ടർ രജിത് കുമാറാണ്. ഷോ 'ഫെയർ' ആണെങ്കിൽ ഈ സീസണിൽ രജിത്ത് വിജയിക്കുമെന്നാണ് പേളിയുടെ പ്രവചനം. രജിത്ത് ഇതിനോടകം തന്നെ 'വിജയി' ആയിരിക്കുകയാണെന്നും പേളി പറയുന്നുണ്ട്.
ഇരുട്ട് വെളിച്ചത്തെ ഭയപ്പെടുന്നു, പക്ഷേ വെളിച്ചം ഇരുട്ടിനെ ഭയപ്പെടുന്നില്ല. ഇത് അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമാണ്, അവർ ഉയിർ എന്ന് കുറിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മുൻ ബിഗ് ബോസ് താരങ്ങളായ ശ്രീനീഷ് അരവിന്ദും ശ്രീലക്ഷ്മിയും ഡോക്ടർ രജിത് കുമാറിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications