രജിത് കുമാറിന് ഗംഭീര വരവേല്‍പ്പ് നല്‍കിയവര്‍ മറന്ന കാര്യം! ആരാധന അതിര് കടന്നപ്പോള്‍ കടുത്ത നടപടി!
കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ലോകം. കേരളത്തിലും ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ ജില്ലകളിലായി ഇരുപതിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ യോഗം ചേരുന്നതിനും പൊതുപരിപാടികള്‍ നടത്തുന്നതിനും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിര്‍ദേശങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള കാര്യമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ടില്‍ നടന്നത്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്നും പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നിരവധി പേരായിരുന്നു എത്തിയത്.
മുന്‍ ബിഗ് ബോസ് താരങ്ങളുള്‍പ്പടെയുള്ളവരായിരുന്നു രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിയത്. രജിത്തിന്റെ വരവിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മാസ്‌ക് പോലും ഉപയോഗിക്കാതെയായിരുന്നു ജനക്കൂട്ടം വിമാനത്താവളത്തിലേക്ക് എത്തിയത്. ഈ സംഭവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ലാ കലക്ടറും ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു.
രജിത് കുമാറുള്‍പ്പടെ പേരറിയാവുന്ന നാല് പേരും മറ്റ് 75 പേര്‍ക്കുമെതിരായാണ് പോലീസ് കേസെടുത്തത്. ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന പരീക്കുട്ടി പെരുമ്പാവൂര്‍, കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ഷിയാസ് കരീം തുടങ്ങിയവരും രജിത് കുമാറിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു രജിത് കുമാര്‍ നെടുമ്പാശ്ശേരിയിലേക്ക് എത്തിയത്. ആഭ്യന്തര ടെര്‍മിനലിന് പുറത്തുവെച്ചായിരുന്നു ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

Recommended Video
കേസ് എടുത്തു, കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു ടിവി ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല.
പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു . മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നായിരുന്നു കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്‍റെ നടപടിക്ക് കൈയ്യടിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്.


Click it and Unblock the Notifications