സസ്‍പെൻസും കരച്ചിലുമായി നാടകീയ സംഭവങ്ങള്‍! വിടപറഞ്ഞത് മത്സരാർഥികളുടെ പ്രിയപ്പെട്ട സുഹൃത്ത്
Recommended Video
അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ബിഗ് ബോസ് ഹൗസിൽ ദിനംപ്രതി നടക്കുന്നത്. ഷോയുടെ ആദ്യം ദിനം മുതൽ ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോഴും മത്സരാർഥികളെ തേടി നിരവധി സർപ്രൈസുകളാണ് എത്തുന്നത്. ഇത് തന്നെയാണ് ഷോയുടെ വിജയത്തിന്റെ ഒരു പ്രധാന കാരണവും. ബിഗ് ബോസ് ഹൗസിലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മുതൽ ദിനംപ്രതി നൽകുന്ന ടാസ്ക്കുകൾ വരെ ഉദ്വേഗം നിറഞ്ഞതാണ്.
ബിഗ് ബോസ് ഹൗസിൽ വീണ്ടും ഒരു എലിമിനേഷൻ വന്നെത്തിയിരിക്കുകയാണ്. ഈ ആഴ്ച എട്ട് പേരായിരുന്നു എവിക്ഷനിൽ നോമിനേറ്റ് ചെയ്യപ്പെട്ടത്. വീണ, ആര്യ, രജിത്കുമാർ, പ്രദീപ് ,മഞ്ജു, ദയ, ജസ്ല, സൂരജ് എന്നിവരായിരുന്നു. എവിക്ഷനില്‍ വന്ന ജസ്ല എവിക്ഷന്‍ ഫ്രീ സമ്മാനം ഉപയോഗിച്ച് എലിമിനേഷനിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

വാര്യാന്ത്യത്തിലെ ആദ്യ എപ്പിസോഡായ ശനിയാഴ്ച തന്നെ വീണ സുരക്ഷിതയാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. വീണ സേഫ് സോണിലാണെന്നും വീണ വീട്ടില്‍ വേണമെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് ലാല്‍ അറിയിച്ചു. സന്തോഷമായെന്ന് വീണയും മറുപടി നൽകുകയും ചെയ്തിരുന്നു. തൊട്ട് അടുത്ത ദിവസമായ ഞായറാഴ്ച ഹൗസിൽ എത്തിയ ലാലേട്ടൻ തുടക്കത്തിൽ തന്നെ ആര്യ സേഫ് ആണെന്ന് പറഞ്ഞിരുന്നു . ഇതോട് കൂടി വീണയും ആര്യയും ഷോയിൽ സുരക്ഷിതരായിരിക്കുകയാണ്.

നിലവിൽ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത് നാല് മത്സരാർഥികളാണ്. പ്രദീപ് ,മഞ്ജു, സൂരജ് , രജിത് എന്നിവരാണ്. ഇവരിൽ നിന്ന് ആരാകും പുറത്തു പോകുകയെന്ന് എല്ലാ മത്സരാർഥികളോടും മോഹൻലാൽ ചോദിച്ചിരുന്നു. എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കുന്നതെന്നും പോകുന്നതിൽ സങ്കടമുണ്ടെന്നും മത്സരാർഥികൾ പറഞ്ഞു. എത്ര പേർ പോകുമെന്നുള്ള ചോദ്യത്തിന് ഒരാളാകും പോകുക എന്ന ഉത്തരമാണ് എല്ലാവരും നൽകിയത്. കഴിഞ്ഞ തവണത്തെക്കാൾ വ്യത്യസ്ത രീതിയിലായിരുന്നു എലിമിനേഷൻ, മത്സരാർഥികളുടെ പേര് പതിപ്പിച്ച പെട്ടികൾ ഇവർക്ക് നൽകുകയും തുറക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയും ചെയ്തു. പെട്ടി തുറന്നപ്പോൾ സൂരജും ഡോക്ടർ രജിത് കുമാറും സേഫ് സോണിലെത്തി. മഞ്ജുവിന്റേയും പ്രദീപിന്റേയും പെട്ടികളിൽ ഡെയ്ഞ്ചറസ് സോൺ എന്നാണ് എഴുതിയിരുന്നത്.

സസ്പെൻസ് നിറഞ്ഞ എലിമിനേഷനായിരുന്നു ഇത്തവണത്തേത്. എലിമിനേഷന്റെ രണ്ടാം ഘട്ടം എന്ന നിലയിൽ മഞ്ജുവും പ്രദീപും യാത്ര പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയിരുന്നു. വീട്ടിൽ നിന്ന് മറ്റൊരു മുറിയിലേയ്ക്കാണ് അംഗങ്ങൾ പോയത്. ഇരുട്ട് നിറഞ്ഞ മുറിയിൽ എത്തിയ ഇവരോട് കണ്ണ് കെട്ടുവാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് സ്റ്റോർ റൂമിൽ മണി മുഴങ്ങുകയായിരുന്നു. വാതിൽ തുറന്നപ്പോൾ മഞ്ജുവായിരുന്നു അത്. ഈ ആഴ്ച ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് പോയത് പ്രദീപായിരുന്നു.

പ്രദീപ് തിരികെ എത്താത്തതിനെ കുറിച്ച് ചോദിച്ച മഞ്ജുവിനോട് പ്രദീപ് ഇവിടെ സുരക്ഷിതാനാണെന്നും പറഞ്ഞു കൊണ്ടാണ് വേദിയിലേയ്ക്ക് കൊണ്ട് വന്നത്. തുടർന്ന് എല്ലാവർക്കും ആശംസകൾ നേരുകയും മഞ്ജുവിനോടൊപ്പം ഒരു ഗാനം ആലപിക്കുകയും ചെയ്തു. മോഹൻലാലിനോടൊപ്പം നിന്ന് ഒരു ചിത്രം എടുത്തതിന് ശേഷമാണ് പ്രദീപ് ബിഗ് ബോസ് വേദിവിട്ടത്.


Click it and Unblock the Notifications











