ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സംഭവിച്ചത്! വലിയ മാറ്റമാണ് നടന്നതെന്ന് പ്രദീപ് ചന്ദ്രന്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടനായിരുന്നു പ്രദീപ് ചന്ദ്രന്‍. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പ്രദീപിനെ കൂടുതല്‍ ആളുകളും തിരിച്ചറിയുന്നത്. ആദ്യം വന്നതില്‍ ഏറ്റവും നല്ല മത്സരാര്‍ഥികൡ ഒരാള്‍ ആയിരുന്നെങ്കിലും 42 ദിവസം നിന്നതിന് ശേഷം പ്രദീപ് പുറത്ത് പോയി. സാധാരണ ബിഗ് ബോസില്‍ എത്തിയതിന് ശേഷം പലരുടെയും ജീവിതം മാറി മറിയുന്ന കാഴ്ചകളാണ് കഴിഞ്ഞ സീസണ്‍ മുതല്‍ കണ്ട് വരുന്നത്. അത് തന്നെയാണ് തനിക്കും സംഭവിച്ചതെന്ന് പറയുകയാണ് പ്രദീപിപ്പോള്‍.

'ബിഗ് ബോസില്‍ 42 ദിവസം തികച്ചിട്ട് ഇറങ്ങുകയായിരുന്നു. അതിന് ശേഷം ജനങ്ങള്‍ എങ്ങനെ നോക്കി കാണുന്നു എന്നതാണ്. കറുത്ത മുത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്ത് തിരിച്ച് വന്നപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത വേറെ ലെവലാണ്.

pradeep

ആളുകള്‍ക്കിടയിലുള്ള ഇഷ്ടവും സോഷ്യല്‍ മീഡിയയിലെ സമീപനവുമടക്കം വലിയ മാറ്റമാണ് എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദിവസവും എനിക്ക് വരുന്ന കോളുകളും മെസേജുകളും സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങളും വ്യക്തമാക്കുന്നത് എനിക്കുണ്ടായ മാറ്റം വളരെ വലുതാണെന്നും' പ്രദീപ് പറയുന്നു.

ബിഗ് ബോസിലെ വിശേഷങ്ങള്‍ അവലോകനം നടത്തുന്ന ബിബി കഫേ എന്ന പരിപാടിയിലൂടെയായിരുന്നു പ്രദീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോ യിലും പ്രദീപ് അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.

pradeep

ബിഗ് ബോസ് ഒരു പേടി സ്വപ്നമല്ല, ഒരുപാട് സന്തോഷമാണ് തന്നതെന്നായിരുന്നു ഷോ യില്‍ സംസാരിക്കവേ പ്രദീപ് പറഞ്ഞത്. എന്നാല്‍ എന്റെ സ്വഭാവത്തിന് അനുസരിച്ച് പ്ലാന്‍ ചെയ്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഗെയിം നടത്താനും കഴിഞ്ഞിരുന്നില്ല.എനിക്ക് അങ്ങനെ ആകേണ്ടി വരുമോ എന്ന് പേടിച്ചിരുന്നതായിട്ടും പ്രദീപ് അവിടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാര്യമായി പ്രശ്‌നങ്ങളുണ്ടാക്കാത്തതും ഫേക്ക് ഗെയിം കളിക്കാത്തതുമായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു പ്രദീപ് ചന്ദ്രന്‍.

എല്ലാവരും നിലനില്‍പ്പിന് വേണ്ടി ഗെയിം കളിക്കുമ്പോള്‍ പ്രദീപ് അതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഗ്രൂപ്പ് കൂടി ഗെയിം നടത്താനും മറ്റുള്ളവരുടെ കുറ്റം പറയാനൊന്നും ഇല്ലായിരുന്നതിനാല്‍ പ്രദീപിനും വലിയൊരു വിഭാഗം പിന്തുണ ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X