ദേഹത്ത് തൊടില്ല ഒരാളും! വേറെ ലെവല്‍ കളിയില്‍ പകച്ച് ജസ്ല! ആശ്വസിപ്പിച്ച് പ്രദീപും ആര്യയും!
മോഹന്‍ലാലിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. വഴക്കും വാക്ക് തര്‍ക്കങ്ങളുമൊക്കെ പതിവ് കാഴ്ചയാണെങ്കിലും അത് അടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിനിടയിലെ സംഭവങ്ങളായിരുന്നു പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.പവനും രജിത് കുമാറും ഒരുമിച്ചപ്പോള്‍ ബാക്കിയുള്ളവരെല്ലാം ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. രജിത് കുമാറിന്റെയും പവന്റേയും നാണയങ്ങള്‍ മോഷണം പോയതും അതേത്തുടര്‍ന്ന് ഇരുവരും മറ്റുള്ളവരുമായി വഴക്കടിച്ചതും വലിയ വഴക്കിലാണ് അവസാനിച്ചത്. ജസ്ലയോടായിരുന്നു ആദ്യം പവന്‍ വഴക്കിട്ടത്.
എടുത്ത കോയിന്‍ തിരിച്ച് വെക്കാനായിരുന്നു താരം പറഞ്ഞത്. താന്‍ എടുക്കുന്നത് കണ്ടത് പോലെയായിരുന്നു പവന്‍ പറഞ്ഞത്. ഇതാണ് ജസ്ലയെ പ്രകോപിപ്പിച്ചത്. ഇത് പറഞ്ഞുള്ള തര്‍ക്കത്തിനിടയില്‍ പവന്‍ മോശം ഭാഷ ഉപയോഗിച്ചിരുന്നു. ദേഹോപദ്രവത്തിനും താരം മുതിര്‍ന്നിരുന്നു. മറ്റുള്ളവരെത്തി പിടിച്ച് മാറ്റുകയായിരുന്നു. ഒറ്റയൊരുത്തനും ദേഹത്ത് തൊടില്ലെന്നായിരുന്നു പ്രദീപ് മറ്റുള്ളവരോട് പറഞ്ഞത്. തൊടുവാണെങ്കില്‍ തൊടട്ടെയെന്നായിരുന്നു ഫുക്രുവിന്റെ കമന്റ്. അതിന് ശേഷം നോക്കാമെന്ന് സൂരജും പറഞ്ഞപ്പോള്‍ ഇല്ലില്ല ഒരാളും തൊടില്ലെന്ന് പ്രദീപ് ഉറപ്പ് നല്‍കുകയായിരുന്നു.
Recommended Video


അയാള്‍ അടുത്ത് വരുമ്പോള്‍ത്തന്നെ അവള്‍ക്ക് പേടിയാവുമെന്നായിരുന്നു ഫുക്രു പറഞ്ഞത്. പേടിയൊന്നുമില്ലെന്നായിരുന്നു ജസ്ലയുടെ മറുപടി. അവന്‍ ചെയ്യുമെന്നും കൂടെയുണ്ടാവണമെന്നുമാണ് പറയുന്നത്. അവന്‍ അടുത്ത് വന്നാല്‍ നിന്‍രെ കൈ ബാക്കില്‍ കെട്ടി നിന്നോളണം. നിന്‍രെ കൈ ഉയരരുത്. ബാക്കി ഇവിടെ ഞങ്ങളുണ്ട്. അവന്റെ ഭാഗത്ത് യാതൊരു ന്യായവുമില്ല. എന്ത് കണ്ടിട്ടാണ് അവന്‍ ഈ അലയ്ക്കുന്നത്. ബിഗ് ബോസ് പറയട്ടെ, നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് വേണമെങ്കില്‍ മാപ്പ് പറയാമെന്നായിരുന്നു ആര്യ പറഞ്ഞത്.


Click it and Unblock the Notifications











