ആ തെറ്റിദ്ധാരണയില്‍ സങ്കടം! മിസ്സ് ചെയ്യുന്നത് അദ്ദേഹത്തെ! ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് പ്രദീപ്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രദീപ് ചന്ദ്രന്‍. വ്യത്യസ്തമായ പരമ്പരകളുമായാണ് ഈ താരം എത്താറുള്ളത്. കറുത്ത മുത്ത് എന്ന പരമ്പരയിലെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലില്‍ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട് ഈ താരം. ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് പ്രേക്ഷകര്‍ നല്‍കിയത്. മോഹന്‍ലാല്‍ നയിക്കുന്ന ബിഗ് ബോസ് സീസണ്‍ 2 ല്‍ അദ്ദേഹവും എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. അഭിനയം മാത്രമല്ല നല്ലൊരു പാട്ടുകാരന്‍ കൂടിയാണ് താനെന്ന്് പ്രദീപ് ഇതിനകം തന്നെ തെളിയിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ പ്രദീപ് ചന്ദ്രനായിരുന്നു പുറത്തേക്ക് പോയത്. വീണ, ആര്യ, മഞ്ജു തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ട് പ്രദീപിന്. പരിപാടിയിലേക്ക് വരുന്നതിന് മുന്‍പ് തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു. നേരത്തെ അറിയാവുന്നതിന്റെ സ്വാതന്ത്ര്യം ഇവര്‍ ഇടയ്ക്ക് എടുക്കാറുമുണ്ടായിരുന്നു. മഞ്ജുവും പ്രദീപുമായിരുന്നു എലിമിനേഷനില്‍ അവസാനനിമിഷം വരെ ഉണ്ടായിരുന്നത്. ഇവരിലാരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായിരുന്നു എല്ലാവര്‍ക്കും ആകാംക്ഷ. പ്രദീപ് പോയതില്‍ സുഹൃത്തുക്കളെല്ലാം സങ്കടത്തിലാണ്. ബിഗ് ബോസ് അനുഭവം പങ്കുവെച്ച് പ്രദീപ് എത്തിയിരുന്നു.

പ്രേക്ഷകവിധി മാനിക്കുന്നു
പ്രേക്ഷകരുടെ തീരുമാനം കൂടി പരിഗണിച്ചാണ് പുറത്തേക്ക് പോവേണ്ടയാളെ തീരുമാനിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വോട്ടിംഗില്‍ ഏറെ പിന്നിലായിരുന്നു പ്രദീപ്. പ്രേക്ഷകരുടെ തീരുമാനം താന്‍ മാനിക്കുന്നു, തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും പ്രദീപ് പറഞ്ഞിരുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ബിഗ് ബോസുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ചത്.
Recommended Video

സന്തോഷം തോന്നിയത്
സന്തോഷം തോന്നിയ നിമിഷങ്ങള്‍ ഏറെയാണ്. അവയില്‍ പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ചായിരുന്നു പ്രദീപ് പറഞ്ഞത്. സ്വിമ്മിംഗ് പൂളിന് അരികില്‍ ഇരിക്കുമ്പോള്‍ ബിഗ് ബോസ് എന്ന വലിയ ബോര്‍ഡ് കാണുമ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ്മയും സന്തോഷവുമാണ്. ലോകോത്തരമമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതും ഇത്രയും ദിവസം നില്‍ക്കാന്‍ കഴിഞ്ഞതും വലിയൊരു കാര്യമാണ്. ബിഗ് ബോസ് എന്ന ആ എഴുത്ത് കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ് തോന്നാറുള്ളതെന്നും പ്രദീപ് പറയുന്നു.

തെറ്റിദ്ധാരണ
ഒരിക്കലും പരിചയപ്പെടില്ല, കാണില്ല എന്നൊക്കെ കരുതിയവരെ പരിചയപ്പെടാനും അവര്‍ക്കൊപ്പം ഇത്രയും ദിവസം നില്‍ക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവരെപ്പോലെയുള്ള സുഹൃത്തുക്കളെ കിട്ടിയതില്‍ സന്തോഷമുണ്ട്. സങ്കടകരമായ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍, എന്നാല്‍ കുറച്ച് മുന്‍പ് പറഞ്ഞ പോലെ ഒരാള്‍ തന്നെക്കുറിച്ച് പറഞ്ഞതും, പിന്നീട് ഒരു ഗ്രൂപ്പ് പറഞ്ഞതും തെറ്റിദ്ധാരണ കാരണമുണ്ടായ സംഭവമാണ് അത്. പിന്നീട് അവര് തന്നെ വന്ന് ഇങ്ങനെ പറ്റിപ്പോയി, ഇങ്ങനെ ആയത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞിരുന്നു.

സങ്കടം തോന്നിയിരുന്നു
തെറ്റിദ്ധാരണകളായിരുന്നു, അത് ചെറുതായി വേദനിപ്പിച്ച കാര്യമാണ്. ആ തെറ്റിദ്ധാരണ മാറിയത് പ്രേക്ഷകരും കണ്ടതാണ്. അതില്‍ സന്തോഷമുണ്ടെന്നും പ്രദീപ് പറയുന്നു. പ്രദീപിനെ നേരത്തെ അറിയാമെന്നും അദ്ദേഹത്തില്‍ നിന്നും മോശമായ ഒരു അനുഭവാണ് തനിക്ക് ലഭിച്ചതെന്നുമായിരുന്നു ദയ അശ്വതി പറഞ്ഞത്. ഇതേക്കുറിച്ച് മറ്റുള്ളവരും ഇടയ്ക്ക് ചര്‍ച്ച ചെയ്തിരുന്നു.

പ്ലാന്‍ ചെയ്ത് കളിക്കുന്നവര്‍
കൃത്യമായ ഗെയിം പ്ലാനുമായാണ് ചിലരൊക്കെ കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കണ്ടന്റും കുറച്ച് പ്ലാനിംഗുമൊക്കെയായി നീങ്ങുന്ന ഒന്നുരണ്ട് വ്യക്തികളുണ്ട്. അങ്ങനെ തനിക്ക് തോന്നിയിട്ടുണ്ട്. പ്രേക്ഷകര്‍ക്കും ഇതേക്കുറിച്ച് അറിയാവുന്നതാണ്. അതിനകത്തുള്ള തനിക്കും ഇത് മനസ്സിലായിട്ടുണ്ട്. ചില കാര്യങ്ങളൊക്കെ വരുമ്പോഴുള്ള അവരുടെ മറുപടിയുമൊക്കെ കാണുമ്പോള്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് ഗെയിം പ്ലാനായിരിക്കുമെന്നും ഇതിന് ഇങ്ങനെ ചെയ്യണമെന്നുമൊക്കെ താന്‍ ഒപ്പമുള്ളവരോട് പറയാറുമുണ്ട്.

എന്തുകൊണ്ട് പ്ലാന്‍ ചെയ്തില്ല
ഒന്നിലധികം പേര്‍ വ്യക്തമായ പ്ലാനുമായാണ് നീങ്ങുന്നത്. തനിക്ക് എന്തുകൊണ്ട് അതിന് കഴിഞ്ഞില്ലെന്ന് ചോദിച്ചാല്‍ അത്തരത്തിലൊരു സ്ട്രാറ്റജി കൊണ്ടുപോവാനുള്ള കഴിവില്ലാത്തതിനാലാവാം 42ാമത്തെ ദിവസം താന്‍ പുറത്തായത്. അതില്‍ സങ്കടമൊന്നുമില്ല. വന്നവരോട് എല്ലാവരോടും അടുത്തിഴപകിയിട്ടുണ്ട്. എല്ലാവരും അടുത്ത സുഹൃത്തുക്കളുമാണ്. മിടുക്കുള്ള ഒരാള്‍ തന്നെയായിരിക്കും വിന്നറാവുകയെന്നുറപ്പാണ്. മുന്നോട്ട് പോവുന്തോറും അതാരാണെന്ന് മനസ്സിലാവുമെന്നും പ്രദീപ് പറയുന്നു.

കൂടുതല്‍ മിസ് ചെയ്യുന്നത്
ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതില്‍ താന്‍ മിസ്സ് ചെയ്യുന്നത് ആ ശബ്ദം തന്നെയാണെന്നും താരം പറയുന്നു. മൈക്ക് ധരിക്കാന്‍ പറയുന്നതും ഓരോ കാര്യങ്ങള്‍ പറയുന്നതുമൊക്കെ മിസ്സ് ചെയ്യും. എല്ലാവരോടും അടുപ്പം തോന്നിയിരുന്നു. അത്ര ഓക്കേയല്ലെന്ന് തോന്നിയവരുമായി അടുക്കാനും പോയിട്ടില്ല. 95 ശതമാനം ആള്‍ക്കാരേയും താന്‍ മിസ്സ് ചെയ്യും. എല്ലാവരുമായും ആ ബന്ധം നിലനിര്‍ത്തി പോവാനാണ് താല്‍പര്യമെന്നും പ്രദീപ് പറയുന്നു.


Click it and Unblock the Notifications