ബിഗ് ബോസില്‍ വന്‍ട്വിസ്റ്റ്! എലീനയെ ഇഷ്ടമാണെന്ന് പ്രദീപ്! കല്യാണമാലോചിച്ച് സുരേഷ്! ആദ്യപ്രണയം ഇതോ?

പേളി മാണിയേയും ശ്രിനിഷ് അരവിന്ദിനേയും ഒരുമിപ്പിച്ചത് മലയാളം ബിഗ് ബോസായിരുന്നു. വിവിധ പരിപാടികളിലൂടെയും മറ്റുമായി പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു പേളി മാണി. വ്യത്യസ്തമായ അവതരണ ശൈലിയായിരുന്നു താരത്തിന്റെ പ്രത്യേകത. പ്രണയമെന്ന പരമ്പരയിലൂടെയായിരുന്നു ശ്രിനിഷ് അരവിന്ദ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇവര്‍ സുഹൃത്തുക്കളായി മാറിയത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്ന് വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹനിശ്ചയവും വിവാഹവും നടന്നത്. ബിഗ് ബോസ് സീസണ്‍ 2 എത്തിയപ്പോള്‍ അടുത്ത പേളിഷ് ആരാണെന്നായിരുന്നു എല്ലാവരുടേയും ചോദ്യം.

കഴിഞ്ഞതിലെ അധോലോകവും പ്രണയവുമൊക്കെ ഇത്തവണ മിസ്സ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ ഇതിനകം തന്നെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായാണ് വ്യത്യസ്തമായ സംഭവങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അവിവാഹിതരായവരും വിവാഹമോചനം നേടിയവരുമൊക്കെ ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്. സുജോ മാത്യുവും അലക്‌സാന്‍ഡ്രയും പ്രണയത്തിലാണോയെന്ന സംശയമായിരുന്നു നേരത്തെ പലരും ഉന്നയിച്ചത്. ബിഗ് ഹൗസിലുള്ളവരും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. പ്രദീപിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

Recommended Video

Bigg Boss Malayalam Season 2 Day 19 Review | FilmiBeat Malayalam
 ബിഗ് ബോസിലെ പ്രണയം

ബിഗ് ബോസിലെ പ്രണയം

വഴക്കും തര്‍ക്കങ്ങളും മാത്രമല്ല പ്രണയവും ബിഗ് ബോസില്‍ പൂത്തുലയാറുണ്ട്. ആരൊക്കെയായിരിക്കും ഇത്തവണ ജീവിതപങ്കാളിയെ സ്വന്തമാക്കുന്നതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അടുത്ത പേളിഷാവുന്നത് ആരൊക്കെയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം സജീവമാണ്. ട്വിസ്റ്റുകളുടെ അകമ്പടിയോടെ പുതിയ പ്രണയം പൂവിടുകയാണെന്ന സൂചനയുമായാണ് പുതിയ പ്രമോ എത്തിയിട്ടുള്ളത്. ഇതിനകം തന്നെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കല്യാണം ആലോചിച്ച് സുരേഷ്

കല്യാണം ആലോചിച്ച് സുരേഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങളാണ് പ്രദീപിന്റേയും എലീനയുടേയും. വില്ലത്തിയും നായകനുമായി വ്യത്യസ്ത പരമ്പരകളുമായാണ് ഇവരെത്തിയത്. പ്രദീപിനായി എലീനയെ വിവാഹം ആലോചിക്കുകയാണ് സുരേഷ്. പാഷാണം ഷാജിയും സുരേഷും പ്രദീപും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു ഈ ചര്‍ച്ച. നിങ്ങള്‍ സീരിയസായിട്ട് ചോദിച്ച് നോക്കൂയെന്ന മറുപടി നല്‍കി നടന്നുപോവുന്ന പ്രദീപിനേയും വീഡിയോയില്‍ കാണുന്നുണ്ട്.

അച്ഛനോട് സംസാരിക്കാം

അച്ഛനോട് സംസാരിക്കാം

പ്രദീപ് എഴുന്നേറ്റ് പോയതിന് പിന്നാലെയായാണ് ഇവര്‍ക്കരികിലേക്ക് എലീന വന്നിരുന്നത്. സുരേഷായിരുന്നു എലീനയോട് വിവാഹ ആലോചനയെക്കുറിച്ച് ചോദിച്ചത്. നിന്നെ ആലോചിക്കട്ടെ, നിന്റെ അച്ഛനോട് ഞാന്‍ സംസാരിച്ചോളാമെന്നായിരുന്നു അദ്ദേഹം എലീനയോട് പറഞ്ഞത്. ഇതിന് എലീന നല്‍കുന്ന മറുപടിയെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ ഇതിനിടയില്‍ എലീന സംസാരിച്ചിരുന്നു.

നോമിനേഷനിലുണ്ട്

നോമിനേഷനിലുണ്ട്

പതിവ് പോലെ തന്നെ ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനിലും എലീന ഇടം പിടിച്ചിട്ടുണ്ട്. താരം ഫേക്കാണെന്നും പെരുമാറുന്നത് അങ്ങനെയാണെന്നും മത്സരത്തിന്റെ ഭാഗമായാണ് ഇങ്ങനെയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ തന്നെ എലീനയെക്കുറിച്ച് പരസ്പരം സംസാരിച്ചിരുന്നു. നേരത്തെ അറിയാമെന്നും ഇങ്ങനെയല്ല പെരുമാറ്റമെന്നും ഇതൊക്കെ ഷോയാണെന്നുമൊക്കെയായിരുന്നു ആര്യ പറഞ്ഞത്.

എലീനയുടെ ചോദ്യം

എലീനയുടെ ചോദ്യം

പ്രദീപുമായി എലീന നേരിട്ട് ഇതേക്കുറിച്ച് സംസാരിക്കുന്നതും പ്രമോ വീഡിയോയിലുണ്ട്. കിടപ്പുമുറിയിലേക്ക് പ്രദീപിനെ മാര്‌റിനിര്‍ത്തിയായിരുന്നു എലീന സംസാരിച്ചത്. എന്നെ ഭയങ്കര പാവമായി തോന്നുന്നുവെന്നും ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞുവോയെന്നുമായിരുന്നു എലീന ചോദിച്ചത്. ആ ഞാനങ്ങനെ പറഞ്ഞുവെന്ന് പ്രദീപ് ചിരിയോടെ സമ്മതിക്കുന്നുണ്ട്. എന്താണ് ചിരിക്കുന്നതെന്നായിരുന്നു പിന്നീട് എലീന ചോദിച്ചത്. ഇതിന് പിന്നാലെയായാണ് വെല്‍ക്കം ബോയ് പ്രണ്ട് എന്നായിരുന്നു പിന്നീട് എലീന പറഞ്ഞത്. കമോണ്‍ ഡാ എന്ന് പറഞ്ഞ് എലീനയുടെ കൈപിടിച്ച് നടക്കുകയായിരുന്നു പ്രദീപ് പിന്നീട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X