തീര്‍ച്ചയായും രജിത് സാർ ഉണ്ടാകും! കാരണം വെളിപ്പെടുത്തി പ്രദീപ്, ഫൈനലിസ്റ്റുകള്‍ ഇവരൊക്കെ

ബിഗ് ബോസ് അതിന്റെ ഏഴാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. 16 പേരുമായി ആരംഭിച്ച ഷോയിൽ അപ്രതീക്ഷിത പിരിഞ്ഞു പോകലും സംഭവിച്ചിട്ടുണ്ട്. പിരിഞ്ഞു പോക്കലും കൂടിച്ചേരലും നടക്കുന്നുണ്ടെങ്കിലും ഷോ അതിന്റെ നൂറ് ദിവസത്തിലേയ്ക്ക് നടന്ന് അടുക്കുകയാണ്. ദിവസങ്ങൾ കൂടുന്തോറും ടാസ്ക്കും ഗെയിമും കഠിനമായി മാറുകയാണ്.

ഷോയിൽ നിന്ന് ഏറ്റവും ഒടുവിൽ പുറത്തു പോയത് നടൻ പ്രദീപ് ചന്ദ്രൻ ആയിരുന്നു. ഷോ പകുതി ദിവസം പിന്നിടുമ്പോൾ ബിഗ് ബോസ് ഹൗസിൽ അവസാനം വരെ ശേഷിക്കുന്നവരെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഷോയിൽ നിന്ന് പുറത്തു പോയതിനു ശേഷം ബിഗ് ബോസ് ഹൗസിലെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തവെയാണ് ഫൈനലിസ്റ്റുകളെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

 ബിഗ് ബോസ്   ഹൗസ്

അപ്രതീക്ഷിതമായിട്ടായിരുന്നു ബിഗ് ബോസിൽ നിന്ന് പ്രദീപിന്റെ പുറത്തു പോക്ക്. കൂടുതൽ ആളുകൾക്ക് കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയതിനെ തുടർന്ന് ഇത്തവണയും എലിമിനേഷൻ ഉണ്ടായിരിക്കില്ലെന്ന് കരുതവെയായിരുന്നു പ്രദീപിന്റെപുറത്ത് പോക്ക്. പ്രേക്ഷകരുടെ വോട്ടിങ് മാനിക്കുന്നു എന്നാണ് ഷോയിൽ നിന്ന് പുറത്തു പോയ ശേഷവും പ്രദീപ് പറഞ്ഞത്. കൂടാതെ വീട്ടിൽ നടക്കുന്ന ഗെയിം പ്ലാനിങ്ങിനെ കുറിച്ചും അത്തരത്തിൽ ചിലർ കളിക്കുന്നതായും പ്രദീപ് പറഞ്ഞിരുന്നു

Recommended Video

Bigg Boss Malayalam : കള്ളത്തരം പൊളിച്ചടുക്കിയ 3 കാര്യങ്ങൾ | FilmiBeat Malayalam
  ബിഗ് ബോസ്    ഫൈനലിൽ എത്തുന്നവർ

ഇപ്പോഴിത ഷോയിലെ ഫൈനലിൽ എത്തുന്നവരുടെ പേരുകൾ വെളിപ്പെടുത്തുകയാണ് താരം. നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഫൈനലിസ്റ്റുകളുടെ പേരുകൾ നിർദ്ദേശിച്ചത്. ആദ്യം നിർദ്ദേശിച്ചത് ആര്യയുടെ പേരായിരുന്നു. ആര്യയ്ക്ക് കൃത്യമായ നിലപാടുമായി മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ അവരുടെ മറ്റ് കാര്യങ്ങൾ കൂടി വെച്ചു നോക്കുമ്പോൾ ഫൈനലിൽ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രദീപ് പറയുന്നത്.

 പിന്നെയുള്ളത്

ഫുക്രുവിന്റേയും പാഷാണം ഷാജിയുടേയും പേരുകൾ താരം പറഞ്ഞിരുന്നു. പാഷാണം ഷാജി ജനപ്രിയനാണ്. അതു കൊണ്ട് തന്നെ അദ്ദേഹം ഫൈനലിൽ എത്താൻ സാധ്യതയുണ്ട്. ഫുക്രവിന്റെ ബാലിശമായ ചില കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തെ എങ്ങനെയാണ് പ്രേക്ഷകർ കാണുന്നതെന്ന് അറിയില്ല. ചില ചെയ്ത്തുകൾക്ക് അപ്പുറം എനിയ്ക്ക് തോന്നുന്നത് ഫുക്രുവും കാണുമെന്നാണ് തോന്നുന്നതെന്നും പ്രദീപ് പറഞ്ഞു.

തീർച്ചയായും ഉണ്ടാകുന്നത്

തീർച്ചയായും ഉണ്ടാകുന്നത് ഡോക്ടർ രജിത് കുമാറാണ്. അദ്ദേഹം ചെയ്യുന്നത് ഗെയിമാണോ, സ്ട്രാറ്റജിയാണോ എന്നത് അറിയില്ല. അവിടെ നടക്കുന്ന കാര്യങ്ങളും , എല്ലാവരും ചേർന്ന് രജിത് സാറിനെ എതിർക്കുന്നതും, വ്യക്തിപരമായ വിദ്വേഷങ്ങളും അദ്ദേഹത്തിന് പോസിറ്റീവായാണ് വന്നിരിക്കുന്നത്. അത് ഞാൻ മത്സരാർഥികളോടെല്ലാം പറയുകയും ചെയ്തിരുന്നു എന്നും പ്രദീപ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X