സുജോ ബിഗ് ബോസില്‍ നിന്നും പുറത്ത്! അപ്രതീക്ഷിത ട്വിസ്റ്റില്‍ പകച്ച് താരം! സസ്‌പെന്‍സ് പൊളിച്ച് അമൃത!
അപ്രതീക്ഷിതമായ കാര്യങ്ങളാണ് ബിഗ് ബോസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 11 ആഴ്ച പിന്നിട്ട് മുന്നേറുന്ന പരിപാടിയില്‍ അത്തരത്തിലൊരു കാര്യമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. പ്രാങ്ക് ടാസ്‌ക്ക് നടത്തുന്നതിനെക്കുറിച്ച് മറ്റുള്ളവരെല്ലാം അറിഞ്ഞിരുന്നു. സുജോയായിരുന്നു കഥയറിയാതെ ആടിക്കൊണ്ടിരിക്കുന്നത്. പിടിവിട്ട് പോവുമെന്നായപ്പോള്‍ അമൃത സുരേഷായിരുന്നു താരത്തോട് ടാസ്‌ക്കിനെക്കുറിച്ച് പറഞ്ഞത്. കബളിപ്പിക്കപ്പെട്ടനാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷവും സുജോയുടെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. എല്ലാവരും ഒരുപോലെ തീരുമാനിച്ച് തന്നെ നോമിനേറ്റ് ചെയ്തതിനെക്കുറിച്ചായിരുന്നു സുജോ ചോദിച്ചത്.
കൈയ്യാങ്കളിയും വാക്ക്തര്‍ക്കങ്ങളും വഴക്കുമൊക്കെ ബിഗ് ബോസില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പ്രാങ്ക് ടാസ്‌ക്ക് നടത്തുന്നതിനെക്കുറിച്ച് ബിഗ് ബോസ് അറിയിച്ചത്. രഘുവിനെയായിരുന്നു ബിഗ് ബോസ് ആദ്യം വിളിപ്പിച്ചത്. തലയാട്ടിക്കൊണ്ടായിരുന്നു രഘു കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് പോന്നത്. ഇതിന് പിന്നാലെയായാണ് മറ്റുള്ളവരും പ്രാങ്ക് ടാസ്‌ക്കിനെക്കുറിച്ച് മനസ്സിലാക്കിയത്. തന്നെ എല്ലാവരും ചേര്‍ന്ന് പറ്റിക്കുകയാണെന്നറിയാതെ വികാരധീനനാവുകയായിരുന്നു സുജോ. ദേഷ്യം ആക്രമണത്തിലേക്ക് കടക്കുന്നുവെന്ന് വന്നപ്പോഴാണ് ഷാജിയും അമൃതയും പ്രാങ്കാണ് ഈ ടാസ്‌ക്ക് എന്ന് അറിയിച്ചത്.

മിഡ് വീക്ക് എവിക്ഷന്‍
പതിവില്‍ നിന്നും വ്യത്യസ്തമായി ബിഗ് ബോസില്‍ മിഡ് വീക്ക് എവിക്ഷന്‍ നടത്താനായിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച നിര്‍ദേശം. സുജോ മാത്യുവിനെയാണ് പുറത്തേക്ക് പറഞ്ഞുവിടേണ്ടത്. ഇത് പ്രാങ്ക് ടാസ്‌ക്കാണെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി തനിക്കെതിരെ തിരിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു സുജോ. തുടക്കത്തില്‍ ദേഷ്യപ്പെട്ട താരം താന്‍ എല്ലാവരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടേ ഇവിടെ നിന്ന് പോവുള്ളൂയെന്നും പറഞ്ഞിരുന്നു. തന്നെയാണ് എല്ലാവരും ടാര്‍ജ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഇടയ്ക്കിടയ്ക്ക് സുജോ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സുജോയെ പുറത്താക്കണം
മിഡ് വീക്ക് എവിക്ഷനിലേക്കുള്ള നോമിനേഷനായിരുന്നു പിന്നീട് നടന്നത്. സുജോയെ എല്ലാവരും നോമിനേറ്റ് ചെയ്യണമെന്ന് നേരത്തെ ബിഗ് ബോസ് എല്ലാവരോടും പറഞ്ഞിരുന്നു. ക്യാപ്റ്റനായ ഫുക്രുവായിരുന്നു ആദ്യം സുജോയെ നോമിനേറ്റ് ചെയ്തത്. പിന്നാലെയെത്തിയ ആര്യയും ദയയും എലീനയും ഷാജിയും നോമിനേറ്റ് ചെയ്തത് സുജോയെ ആയിരുന്നു. കൂടുതല്‍ പേരും പറഞ്ഞ പേര് തന്റേതാണെന്ന് സുജോ ഇതിനകം മനസ്സിലാക്കിയിരുന്നു.

ദേഷ്യത്തോടെ
ആര്യയും സംഘവും തന്നെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയായി സുജോ ദേഷ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതിനിടയിലായിരുന്നു രഘുവും അമൃതയും ഫുക്രുവിനെ നോമിനേറ്റ് ചെയ്തത്. ആര്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. സുജോയുടെ പേരായിരുന്നു എല്ലാവരും പറഞ്ഞത്. താനായിരിക്കും പുറത്തേക്ക് പോവേണ്ടത് എന്നറിഞ്ഞതോടെ സുജോയുടെ ദേഷ്യം കൂടുകയായിരുന്നു. തനിക്കൊപ്പമുള്ളവരോടായിരുന്നു സുജോ മറ്റുള്ളവരുടെ നോമിനേഷനെക്കുറിച്ച് പറഞ്ഞത്.

രഘുവിന്റെ ഇടപെടല്‍
കരുത്തനായ മത്സരാര്‍ത്ഥിയാണ് താനെന്ന് മനസ്സിലാക്കിയതിന്റെ റിസല്‍ട്ടാണ് ഇത്. അവര്‍ ഗ്യാങ് കളിക്കുകയാണ്. ഫേക്കായാണ് അവരെല്ലാം പെരുമാറുന്നതെന്നും സുജോ പറയുന്നുണ്ടായിരുന്നു. ദേഷ്യം കാരണം നിന്ന് വിറയ്ക്കുന്ന സുജോയെ പിടിച്ചുമാറ്റിയത് രഘുവായിരുന്നു. അഭിരാമിയും അമൃതയും വന്നാണ് സുജോയെ മറ്റുള്ളവരില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയത്. അവന്റെ മനസ്സിലിരുപ്പ് പുറത്തേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ബിഗ് ബോസ് ഇങ്ങനെയൊരു ടാസ്‌ക്ക് നല്‍കിയതെന്നായിരുന്നു ആര്യ പറഞ്ഞത്.

അമൃതയും ഷാജിയും
സുജോയെന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു മിക്കവരും ചോദിച്ചത്. അവന്റെ മനസ്സിലിരുപ്പാണ് ഈ സംഭവത്തില്‍ നിന്നും പുറത്തേക്ക് വരുന്നതെന്നായിരുന്നു എലീന പറഞ്ഞത്. ഇത് പ്രാങ്ക് ടാസ്‌ക്കാണ് എന്ന് അറിയിക്കാനായി അമൃത സുരേഷ് ശ്രമിക്കുന്നുണ്ടായിരുന്നു. പ്രാങ്ക് എന്ന് അമൃത എഴുതിയതും സുജോ വായിച്ചിരുന്നു. എന്നിട്ടും താരത്തിന്റെ ദേഷ്യം മാറുന്നുണ്ടായിരുന്നില്ല. രഘുവാണ് സുജോയെ ആര്യയ്ക്കും സംഘത്തിനും അടുത്തേക്ക് കൊണ്ടുപോയത്. പ്രാങ്കാണ് ഇതെന്ന് ഷാജിയായിരുന്നു പറഞ്ഞത്. ഇതിന് ശേഷം സുജോ എല്ലാവരോടും സംസാരിച്ചിരുന്നു.
Recommended Video

മനസ്സിലുള്ളത് തന്നെ
എന്റെ ബിഗ് ബോസ ഇത് വലിയ പണിയായിപ്പോയെന്നായിരുന്നു സുജോ പറഞ്ഞത്. തന്റെ മനസ്സിലുള്ളത് തന്നെയാണ് പറഞ്ഞത്. ഒന്നും പെരുപ്പിച്ച് പറഞ്ഞിട്ടില്ല. ഇതും പറഞ്ഞ് ചിരിക്കുകയായിരുന്നു സുജോ. സുജോയുടെ അടുത്ത സുഹൃത്തായ രഘുവിനായിരുന്നു ഈ ടാസ്‌ക്കില്‍ വലിയ വെല്ലുവിളി. പ്രാങ്കാണെന്ന് സുജോയോട് പറയാതെ ടാസ്‌ക്ക് ചെയ്യുകയായിരുന്നു രഘു.


Click it and Unblock the Notifications