ബിഗ് ബോസ് ഹൗസിൽ പ്രതിസന്ധി തുടങ്ങിയത് ആദ്യ ആഴ്ചകളിൽ, രാശിയില്ലാതെ സീസൺ 2....

ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്റർ നാഷണൽ ഷോയായ ബിഗ് ബ്രദറിനെ മാത്യകയാക്കി ആരംഭിച്ച ഷോയുടെ ആദ്യ പരീക്ഷണം ഹിന്ദിയിലായിരുന്നു. സൽമാൻ ഖാൻ അവതാരകനായി എത്തിയ ഷോയ്ക്ക് മികച്ച സ്വീകാര്യതായായിരുന്നു ലഭിച്ചിരുന്നത്. ഇതിനെ തുടർന്ന് മറ്റ് ഭാഷകളിലും ബിഗ് ബോസ് ആരംഭിക്കുകയായിരുന്നു. മലയാളി പ്രേക്ഷകർക്ക് ബിഗ് ബോസ് ഒരു പുതിയ അനുഭവമായിരുന്നു.

ബിഗ് ബോസ് സീസൺ 1 ന്റെ തുടക്കത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഷോയ്ക്ക് ലഭിച്ചത്. ഷോ അവസാനിക്കുമ്പോഴേയ്ക്കും നല്ല പ്രേക്ഷകരെ നേടാൻ ഴിഞ്ഞിരുന്നു. ആദ്യ സീസൺ അവസാനിച്ച് ഒരു വർഷത്തിന് ശേഷമാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെയായിരുന്നു സീസൺ 2 നായി പ്രേക്ഷകർ കാത്തിരുന്നത്. ആദ്യ സീസണിൽ നിന്ന് ഏറെ വ്യത്യസ്തമായി ആരംഭിച്ച ഷോയിൽ അപ്രതീക്ഷിത സംഭവ വികാസങ്ങളായിരുന്നു നടന്നത്.

 ഘടനയിൽ‌ മാറ്റം

ആദ്യ സീസണിനെക്കാലും ഏറെ വ്യത്യസ്തത്തൊടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ബിഗ് ബോസ് ഹൗസിന്റെ ഘടനയിലും മത്സരാർഥികളുടെ തിരഞ്ഞെടുപ്പിലും ഏറെ വ്യത്യസ്ത പുലർത്തിയിരുന്നു. പ്രേക്ഷകരെ ചിരിപ്പിച്ച താരങ്ങളായിരുന്നു ഈ സീസണിൽ വീട്ടിലെത്തിയത്. കഴിഞ്ഞ സീസണിനെക്കാലും വ്യത്യസ്തമായ ടാസ്ക്കുകളായിരുന്നു രണ്ടാം ഭാഗത്തിൽ ഒരുക്കിയിരുന്നത്. ആദ്യ സീസണിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിച്ചിരുന്നു. കൂടാതെ പുതിയ പ്രേക്ഷകരെ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

     കണ്ണിന് അസുഖം

സീസൺ 2 ന്റെ ആദ്യ ആഴ്ചയിൽ തന്നെ മികച്ച പ്രേക്ഷകരെ നേടാൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഷോ അതിന്റെ മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോഴായിരുന്നു മത്സരാർഥികൾക്ക് കണ്ണിന് അസുഖം ബാധിക്കുന്നത്. പരിക്കുട്ടിയ്ക്ക് ആയിരുന്നു ആദ്യമായി കണ്ണിന് അസുഖം ബാധിക്കുന്നത്. ഇതി്ന തൊട്ട പിന്നാലെ തന്നെ രഘു, അലസാൻഡ്ര, സുജോ, രേഷ് മ എന്നിവർ അസുഖം ബാധിച്ച് പുറത്തു പോയി. ഒരു ഗ്രൂപ്പ് ആളുകൾ പുറത്തു പോയി ആഴ്ചകൾ കഴിയുമ്പോൾ എലീന, ദയ എന്നിവർക്കും അസുഖം ബാധിക്കുകയായിരുന്നു. ഇവരെ ചികതിത്സയ്ക്കായി ബിഗ് ബോസ് ഹൗസിൽ നിന്ന് മാറ്റുകയായിരുന്നു.പിന്നീട് 50 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ തിരികെ വീട്ടിൽ എത്തുന്നത്.

പുറത്തു പോയവർ മടങ്ങി എത്തി

ഷോ ആരംഭിച്ച് ആഴ്ചകൾ കഴിയുമ്പോഴായിരുന്നു ഇവർ വീട് വിട്ട് പുറത്തു പോകുന്നത്. എന്നാൽ വീട്ടിനുള്ളിൽ തിരികെ എത്തിയപ്പോൾ ഇവർക്ക് പലർക്കും പല വ്യത്യാസങ്ങളുമുണ്ടായിരുന്നു. ഗെയിമിന്റെ രീതി തന്നെ മാറുകയായിരുന്നു. ഷോയിൽ നിന്ന് ഔട്ട് ആകുമ്പോൾ മാത്രമേ വീട് വിട്ട് പുറത്തു പോകാൻ സാധിക്കുകയുളളു. പുറത്തു പോയവർക്ക് വീട്ടിനുള്ളിൽ മടങ്ങി വരാൻ സാധിക്കുകയില്ല. എന്നാൽ ഇതിൽ നിന്ന് ഏറെ വ്യത്യസ്തമായി, കണ്ണിന് അസുഖം ബാധിച്ച് പുറത്തു പോയവർ വീട്ടിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. ഷോയുടെ 50ാം ദിവസമായിരുന്നു ഇവർ മടങ്ങി എത്തിയത്.

 രജിത് കുമാറിന്റെ  പുറത്തു പോക്ക്

ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യതയുളള മത്സരാർഥിയായിരുന്നു രജിത് കുമാർ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്ത് പോക്ക് ഷോയെ ബാധിച്ചിരുന്നു. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് ഒരു മത്സരാർഥിയെ മോശമായ പെരുമാറ്റത്തിന് വീട്ടിൽ നിന്ന് പുറത്താക്കുന്നത്. സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നായിരുന്നു രജിത് കുമാറിനെ പുറത്താക്കിയത്. ഷേയ്ക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു.

  ഷോ നിർത്തിവെച്ചു

ബിഗ് ബോസ് ഷോ അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ശേഷിക്കുന്നത്. ഷോ അവസാനിക്കാൻ ദിവസങ്ങൾ അവശേഷിക്കെ മത്സരം നിർത്തി വയ്ക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നാണ് ഷോ നിർത്തി വയ്ക്കുന്നത്. താൽക്കാലികമായി ഷോ നിർത്തി വയ്ക്കുന്ന വിവരം നിർമ്മാതാക്കൾ തന്നെയാണ് അറിയിച്ചിരിക്കുന്നത്. മത്സരാർഥികൾ വീട് വിട്ട് പുറത്ത് എത്തിയിരിക്കുകയാണ്. ബിഗ്ബോസ് ഷോയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പകുതിയിൽ ഷോ നിർത്തി വയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X