എലീന ആട്ടിന്‍തോലിട്ട ചെന്നായ! ഫുക്രു നീര്‍ക്കോലി! ദയ മിണ്ടാപ്പൂച്ച! പഴമൊഴി അന്വര്‍ത്ഥമാക്കുന്നവര്‍

എലിമിനേഷനില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. അതിനിടയിലാണ് മോഹന്‍ലാല്‍ ഞെട്ടിച്ചത്. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍പ്പിച്ചും രസകരമായ ടാസ്‌ക്കുകളുമൊക്കെയാണ് അദ്ദേഹം എത്തിയത്. വിടവാങ്ങലിന്റെ മൂകതയില്‍ നിന്നും മാറി ബിഗ് ഹൗസ് വീണ്ടും സജീവമാവുകയായിരുന്നു. അഞ്ച് പേരാണ് കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് മാറിയത്. അതിനാലാണ് ഇത്തവണ എലിമിനേഷന്‍ നടത്താത്തതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് ശേഷമായിരുന്നു പഴഞ്ചൊല്ല് കൊണ്ടുള്ള ഗെയിം നടത്തിയത്.

താന്‍ പറയുന്ന പഴഞ്ചൊല്ലിന് അനുയോജ്യരായവരുടെ പേരുകള്‍ പറയാനായിരുന്നു അദ്ദേഹം മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായവര്‍ക്കും എതിരാളികള്‍ക്കുമൊക്കെ പണി നല്‍കാനുള്ള മികച്ചൊരു അവസരം കൂടിയായി മാറുകയായിരുന്നു ഇത്. ഷാജിക്കായിരുന്നു ആദ്യം പഴഞ്ചൊല്ല് ലഭിച്ചത്. കുരയ്ക്കും പട്ടി കടിക്കില്ലെന്ന പഴഞ്ചൊലിന് അദ്ദേഹം തിരഞ്ഞെടുത്തത് ജസ്ലയെ ആയിരുന്നു. ഇത് തനിക്കുള്ളതാണെന്ന് പറഞ്ഞ് ജസ്ല എത്തിയിരുന്നു. കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പഴഞ്ചൊല്ല് ഫുക്രു ഷാജിക്ക് നല്‍കിയപ്പോള്‍ താനല്ല ആര്യയാണ് ഇതിന് അര്‍ഹയെന്നായിരുന്നു ഷാജിയുടെ കമന്റ്. ഉറ്റസുഹൃത്തായ വീണയ്ക്കായി ആര്യ നല്ലൊരു പഴഞ്ചൊല്ലായിരുന്നു നല്‍കിയത്. പട്ടിയുടെ വാല്‍ പന്തീരാണ്ട് കാലം കുഴലില്‍ ഇട്ടാലും ശരിയാവില്ല, ഇതിന് അര്‍ഹ വീണയെന്നാണ് ആര്യ പറഞ്ഞത്. അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും എന്നായിരുന്നു വീണ തിരിച്ച് ആര്യയ്ക്ക് നല്‍കിയത്.

Recommended Video

Bigg Boss Malayalam Season 2 Episode 35 & 36 | FilmiBeat Malayalam

Alina, Fukru, Daya

പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ ഇത് മഞ്ജു ദയയ്ക്കായിരുന്നു നല്‍കിയത്. പടിക്കല്‍ കൊണ്ടുപോയി കലമുടയ്ക്കാന്‍ വീണ മിടുക്കിയാണെന്നായിരുന്നു ജസ്ല പറഞ്ഞത്. പുലി പുല്ല് തിന്നുകയില്ലെന്ന പഴഞ്ചൊല്ല് രജിത്തിന് നേരെ തിരിച്ചിടുകയായിരുന്നു സൂരജ്. നീര്‍ക്കോലി കഴിച്ചാലും അത്താഴം മുടങ്ങും ഈ പഴഞ്ചൊല്ല് എലീന ഫുക്രുവിനായിരുന്നു ചാര്‍ത്തി നല്‍കിയത്. ആട്ടിന്‍ തോലിട്ട ചെന്നായ എന്ന വിശേഷണമായിരുന്നു രജിത്ത് എലീനയക്ക് നല്‍കിയത്. അടി തെറ്റിയാല്‍ ആനയും വീഴുമെന്ന ചൊല്ല് ദയ പ്രദീപിനായിരുന്നു ചാര്‍ത്തി നല്‍കിയത്. മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്ന പഴഞ്ചൊല്ലിന് അര്‍ഹ ദയയാണെന്നായിരുന്നു കണ്ടെത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X