ബിഗ് ബോസിലെ ജീവിതമാണ് ഇഷ്ടമെന്ന് അലക്‌സാന്‍ഡ്ര! തിരിച്ചുവരവ് ഉറപ്പിച്ചിരുന്നുവെന്ന് രഘു!

കാത്തിരിപ്പിനൊടുവിലായി ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുജോയും സാന്‍ഡ്രയും രഘുവും. കണ്ണിന് അസുഖം വന്നതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ പുറത്തേക്ക് പോയത്. എന്നാണ് ഇവരുടെ തിരിച്ചുവരവെന്നറിയാനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. 5 പേര്‍ പുറത്തേക്ക് പോയപ്പോള്‍ പവന്‍ മാത്രമായിരുന്നു തിരിച്ചെത്തിയത്. മറ്റുള്ളവര്‍ വരില്ലേയെന്നായിരുന്നു പ്രേക്ഷകരുടെ ചോദ്യം. കാത്തിരിപ്പിനൊടുവിലായി ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നല്‍കിയത്. 50ാം ദിനം ആഘോഷിക്കുന്നതിനിടയിലായിരുന്നു ആര്‍ജെ രഘുവും അലക്‌സാന്‍ഡ്രയും സുജോ മാത്യുവും ബിഗ് ഹൗസിലേക്ക് എത്തിയത്.

ഏതോ ഒരു രഹസ്യസങ്കേതത്തിലായിരുന്നു തങ്ങളെന്നായിരുന്നു മൂന്നുപേരും പറഞ്ഞത്. ബിഗ് ബോസ് ഹൗസ് മിസ്സ് ചെയ്തുവെന്നും ഇതിനകത്തെ ജീവിതമാണ് ഏറെ ഇഷ്ടമെന്നുമായിരുന്നു അലക്‌സാന്‍ഡ്ര പറഞ്ഞത്. തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ഇവരെല്ലാം. ഇത്രയും ദിവസം മാറിനില്‍ക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു രഘു പറഞ്ഞത്. ഒളിവ് ജീവിതം പോലെയായിരുന്നു ആ രണ്ടാഴ്ച താന്‍ ജീവിച്ചതെന്നായിരുന്നു സുജോ മാത്യു പറഞ്ഞത്. ഇവരെല്ലാം ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് മറ്റ് മത്സരാര്‍ത്ഥികള്‍.

Raghu, Sandra

Recommended Video

Bigg Boss Malayalam : അമൃത സുരേഷും അഭിരാമിയും ബിഗ് ബോസിൽ | FIlmiBeat Malayalam

നിങ്ങള്‍ക്കെല്ലാം അറിയാമെന്ന് അവര്‍ വിചാരിക്കും. അവര്‍ക്ക് എല്ലാം അറിയാമെന്ന് നിങ്ങളും വിചാരിക്കും. എന്നാല്‍ ഇത് രണ്ടും സത്യമല്ലെന്ന് ഞങ്ങള്‍ക്കറിയാമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അതീവ സന്തോഷത്തോടെയായിരുന്നു ഇവര്‍ മൂന്നുപേരും ബിഗ് ഹൗസിലേക്ക് തിരിച്ചെത്തിയത്. ഇവരുടെ വരവിന് പിന്നാലെയായാണ് അമൃത സുരേഷും അഭിരാമി സുരേഷും എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ഇവരെത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഒരാളായാണ് ഇവര്‍ മത്സരിക്കുന്നതെന്ന് ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X