മോശം പ്രകടനം ഇവരുടേത്!രഘുവും അഭിരാമിയും അമൃതയും ജയിലില്‍! ചോദിച്ച് പണി വാങ്ങിച്ച് ദയ അശ്വതി!
ആവേശകരമായ മത്സരമല്ല വഴക്കുകളാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നുകൊണ്ടിരിക്കുന്നത്. രഘുവും സംഘവും ഒരുവശത്തും മറുവശത്ത് ആര്യയും സംഘവുമായാണ് നിലകൊള്ളുന്നത്. നോമിനേഷനിലും ടാസ്‌ക്കുകള്‍ക്കിടയിലുമെല്ലാം വഴക്കിടുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മോശം പ്രകടനത്തിന്റെ പേരില്‍ ജയിലിലേക്ക് പോവേണ്ടയാളെ തിരഞ്ഞെടുക്കാനായി ബിഗ് ബോസ് നിര്‍ദേശിച്ചതിന് ശേഷം മുട്ടന്‍വഴക്ക് നടന്നിരുന്നു.
ദയയായിരുന്നു വഴക്കിന് തുടക്കമിട്ടത്. സുജോയും സംഘവും ഇതേറ്റുപിടിക്കുകയായിരുന്നു രഘുവും സംഘവും ദയയേയും എലീനയേയുമായിരുന്നു നോമിനേറ്റ് ചെയ്തത്.ഇതോടെയാണ് ജയിലിലേക്ക് പോവേണ്ടി വരുന്നത് ഇവരായിരിക്കുമെന്ന് വ്യക്തമായത്.
ആര്യ, ഫുക്രു, ഷാജി, ദയ, എലീന ഇവരെല്ലാം നോമിനേറ്റ് ചെയ്തത് രഘുവിനേയും അഭിരാമി-അമൃതമാരേയുമായിരുന്നു. ഇവരാണ് ജയിലില്‍ പോവുന്നതെന്ന് ക്യാപ്റ്റനായ ഫുക്രുവും ബിഗ് ബോസിനോട് പറയുകയായിരുന്നു. പുറമെ സന്തോഷം നടിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരെ ദയയെ പരിഹസിച്ചും കമന്റുകള്‍ പറഞ്ഞുമൊക്കെയായാണ് ഇവര്‍ പോയത്. ഫുക്രുവായിരുന്നു ഇവരെ ജയിലില്‍ അടച്ചത്. സുജോയും സാന്‍ഡ്രയും ഇവര്‍ക്ക് അരികിലായി പുറത്തിരിക്കുന്നുണ്ടായിരുന്നു.

ജയിലിലേക്കെത്തിയതിന് ശേഷം നോമിനേഷനെക്കുറിച്ച് മൂവര്‍ സംഘം സംസാരിച്ചിരുന്നു. എലീന പറഞ്ഞത് കേട്ടിരുന്നോ, ഞാനും ഇത് കേട്ടിട്ടുണ്ട് അതുകൊണ്ട് ഇവരെ നോമിനേറ്റ് ചെയ്യുന്നുവെന്ന്. അല്ലെങ്കിലും ആ കുട്ടി എന്ത് നിലപാടാണ് സ്വന്തമായി പറഞ്ഞിട്ടുള്ളതെന്നായിരുന്നു അമൃതയുടെ ചോദ്യം. ഇവര്‍ ജയിലിലേക്ക് പോവുന്നത് എലീന നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് മാറാമോയെന്നും കാണാന്‍ താല്‍പര്യമില്ലാത്ത മുഖമാണ് അതെന്നുമായിരുന്നു അമൃത പറഞ്ഞത്.
ഇത്തവണ തങ്ങള്‍ ജയിലിലേക്ക് പോവേണ്ടി വരുമെന്നറിഞ്ഞതിന്റെ ദേഷ്യമാണ് അവര്‍ ഈ കാണിക്കുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. ഞങ്ങളൊക്കെ നിശബ്ദരായി എല്ലാം മനസ്സിലൊതുക്കിയാണ് പോയത്. ഇവര്‍ അത് പുറമെ കാണിക്കുന്നുവന്ന് മാത്രം, ഇതായിരുന്നു ആര്യയുടെ കമന്റ്. റാഗി പൊടിക്കുന്ന ജോലിയായിരുന്നു ഇത്തവണ ഇവര്‍ക്ക് ലഭിച്ചത്. രസകരമായ കാര്യങ്ങള്‍ പറഞ്ഞായിരുന്നു രഘു ഇത് പൊടിച്ചത്.
മറ്റുള്ളവര്‍ പറഞ്ഞ കാരണങ്ങളെക്കുറിച്ചും ജയിലില്‍ പോയാലും തങ്ങള്‍ കരയില്ലെന്നും രഘു പറയുന്നുണ്ടായിരുന്നു. ജയിലില്‍ നിന്നും പുറത്തേക്ക് നോക്കി മറ്റുള്ളവരെ കാണുന്നതിനെക്കുറിച്ചും രഘു പറയുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയായി നടന്ന സ്പോണ്‍സേര്‍ഡ് ടാസ്ക്കില്‍ സാന്‍ഡ്രയ്ക്കും സുജോയ്ക്കുമൊപ്പം ഫുക്രുവും ചേരുകയായിരുന്നു. ഇവരുടെ ടീമായിരുന്നു വിജയിച്ചത്.


Click it and Unblock the Notifications