സാൻഡ്രയും സുജോയുമല്ല, ആര്യയും രഘുവുമാണ് ബിഗ് ബോസ് ഹൗസിലെ മികച്ച ജോഡികൾ...

ബിഗ് ബോസ് ഹൗസിൽ വഴക്കും ബഹളവും നിത്യ സംഭവമാണെങ്കിലും ചില സന്ദർഭങ്ങളിൽ എല്ലാവരും ഒന്നിച്ചു നിൽക്കാറുണ്ട്. ബിഗ് ബോസ് ഹൗസിൽ ഇരു ഗ്രൂപ്പുകളിലാണെങ്കിലും അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന രണ്ട് മത്സരാർഥികളാണ് ആർജെ രഘുവും ആര്യയും. മത്സരാർഥികൾ തമ്മിൽ വഴക്കുണ്ടാകുന്നത് വീട്ടിൽ നിത്യ സംഭവമാണെങ്കിലും ആര്യയും രഘുവുമായി അധിക പ്രശ്നം വീട്ടിലുണ്ടായിട്ടില്ല.

ഗെയിമിന്റെ ഭാഗമായി പരസ്പരം നോമിനേറ്റ് ചെയ്യാറുണ്ടെങ്കിലും അത് കഴിയുമ്പോൾ പഴയതു പോലെ ഇരുവരും സൗഹൃദത്തിലാകാറുണ്ട്. ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരു രസകരമായ മാട്രിമോണിയൽ ടാസ്ക്ക് നൽകിയിരുന്നു. മികച്ച പങ്കാളിയെ കണ്ടെത്തുന്ന ടാസ്ക്കിൽ രഘുവും ആര്യയുമായിരുന്നു വിജയിച്ചത്.

 സ്പോൺസർ ടാസ്ക്ക്

കേരള മാട്രിമോണിയുടെ സ്പോൺസർ ടാസ്ക്കായിരുന്നു അത്. കേരളമാട്രിമോണിയുടെ കട്ടൗട്ടുകളും ഒരു ബൗളിൽ മത്സരാർഥികളുടെ പേരുകൾ എഴുതിയ ചീട്ടുകളും നൽകിയിരുന്നു. ബസർ ശബ്ദം കേൾക്കുമ്പോൾ മത്സരാർഥികൾ ഓരോ കട്ട്ഔട്ടിന്റെ പിന്നിൽ പോയി നിൽക്കുക. ശേഷം ഓരോരുത്തരായി വന്ന് ബൗളിൽ നിന്ന് ചീട്ട് എടുക്കുക. ലഭിക്കുന്ന ചീട്ടിൽ ആരുടെ പേരാണോ എഴുതിയിരിക്കുന്നത്, ആളുടെ കട്ടൗട്ടിന് താഴെയായി ആയാളെ കുറിച്ചുള്ള ലഘു വിവരണവും ആ വ്യക്തിയ്ക്ക് ഏതു തരത്തിലുള്ള സ്വഭാവ ഗുണങ്ങളുള്ള ജീവിത പങ്കാളിയെയാണ് വേണ്ടതെന്നും ക്രിയാത്മകമായി എഴുതുക. ഇതായിരുന്നു മാഗല്യം തന്തുനാനേന എന്ന ടാസ്ക്കിന്റെ ആദ്യ ഘട്ടം.

തുടക്കം സാൻഡ്ര


ആദ്യം ചീട്ട് എടുത്തത് സാൻഡ്രയായിരുന്നു. അഭിരാമിയുടെ പേരാണ് ലഭിച്ചത്. തൊട്ട് പിന്നാലെ അമൃത എത്തി , സാൻഡ്രയുടെ പേരാണ് ലഭിച്ചത്. സുജോയ്ക്ക് അമൃതയുടെ പേരും രഘുവിന് ഷാജിയുടെ പേരുമാണ് ലഭിച്ചത്. പിന്നീട് ഫുക്രുവായിരുന്നു എത്തിയത്. രഘുവിന്റെ പേര് എഴുതിയ ചീട്ട് ആയിരുന്നു ലഭിച്ചത്. ആര്യയ്ക്ക് ദയയേയും ആര്യയുടെ പേര് എലീനയ്ക്കുമായിരുന്നു ലഭിച്ചത്. എലീനയുടെ പേര് അഭിരാമിയായിരുന്നു എടുത്തത്. പാഷണം ഷാജിയ്ക്ക് ഫുക്രുവിന്റ പേരായിരുന്നു ലഭിച്ചത്. ഏറ്റവും ഒടുവിൽ സുജോയുടെ അവസരമായിരുന്നു-. ദയയായിരുന്നു ആ ചീട്ട് എടുത്തത്.

പങ്കാളിയെ  കണ്ടെത്തുക

മത്സരാർഥികളുടെ കട്ടൗട്ടിലുളള ജീവിത ഗുണങ്ങൾ വായിച്ചതിന് ശേഷം ഹൗസിൽ നിന്ന് പങ്കാളിയെ കണ്ടെത്താൻ ബിഗ് ബോസ് അമൃതയോടും അഭിരാമിയോടും ആവശ്യപ്പെട്ടു. ജോഡികളുടെ മനപ്പൊരുത്തം കണ്ടെത്താനായി നാലു ചോദ്യങ്ങൾ ചോദിക്കാനും ബിഗ് ബോസ് അറിയിച്ചു. പാഷാണം ഷാജി - ദയ അശ്വതി, എലീന -ഫുക്രു, സാൻഡ്ര-സുജോ, ആര്യ-രഘു എന്നിങ്ങനെയായിരുന്നു ജോഡിയെ കണ്ടെത്തിയത്. ഇവരോട് നൽകിയ നാല് ചോദ്യങ്ങൾ ചോദിക്കാനും ബിഗ് ബോസ് സഹോദരിമാരോട് ആവശ്യപ്പെട്ടു. ടാസ്ക്കിനൊടുവിൽ വിജയിയായി തിരഞ്ഞെടുത്തത് ആര്യയേയും രഘുവിനേയും ആയിരുന്നു.

 രസകരമായ  അവതരണം

ഏറെ രസകരമായിട്ടാണ് ഇരുവരും ടാസ്ക്ക് പെർഫോം ചെയ്തത്. "ചേച്ചി ..ആ ബീം ബാഗ് എങ്ങോട്ട് പോകുന്നു എന്ന് ഫുക്രു ചോദിച്ചപ്പോൾ , തങ്ങൾ ഇപ്പോൾ അമേരിക്കയിൽ നിന്നു വന്ന മോഡോൺ ഫാമിലിയാണെന്നുളള മറുപടിയാണ് നൽകിയത്. തുടർന്ന് ബിഗ് ബോസ് നൽകിയ നാല് ചോദ്യത്തിന് കൃത്യമായ ഉത്തരവും ഇവർ നൽകിയിരുന്നു.. ടാസ്ക്കിനൊടുവിൽ എല്ലാ മത്സരാർഥികൾക്കും കേരള മാട്രിമോണിയുടെ വകയായി സ്നേഹ സമ്മാനവും നൽകി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X