സാന്‍ഡ്രയെ ഭീഷണിപ്പെടുത്തി സുജോ! എല്ലാ കഥയും തുറന്നുപറയും! ചോദ്യങ്ങളുമായി രഘുവും രജിത്തും!

ബിഗ് ബോസ് ആദ്യ സീസണില്‍ പങ്കെടുത്തതിന് പിന്നാലെയായാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. ബിഗ് ബോസ് ഹൗസിലുള്ളവരും പുറത്തുള്ളവരും ഒരുപോലെ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും മോഹന്‍ലാലിനോട് പറഞ്ഞത്. വീട്ടുകാരുടെ സമ്മതത്തോടെ ഒരുമിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തി അധികം വൈകാതെ തന്നെ ഇരുവരും ജീവിതത്തിലും ഒരുമിച്ചിരുന്നു. ബിഗ് ബോസ് രണ്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ അടുത്ത പേളിഷ് കപ്പിള്‍സിനെ കണ്ടെക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. സുജോ മാത്യുവും അലക്‌സാന്‍ഡ്രയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പവന്‍ ജിനോ തോമസ് എത്തിയതോടെയാണ് കഥ മാറിയത്.

സുജോയുമായി തനിക്ക് പ്രത്യേകമായൊരു അടുപ്പം തോന്നുന്നുണ്ടെന്ന് അലക്‌സാന്‍ഡ്രയും പറഞ്ഞിരുന്നു. നേരത്തെ സാന്‍ഡ്രയെ ഇഷ്ടമായിരുന്നുവെന്നും ഇപ്പോള്‍ വെറുപ്പാണ് തോന്നുന്നതെന്നുമായിരുന്നു ഇടയ്ക്ക് സുജോ പറഞ്ഞത്. സുജോയുടെ കസിനായ പവന്‍ എത്തിയതോടെയാണ് സഞ്ജനയെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. സഞ്ജന സുജോയുടെ ഗേള്‍ഫ്രണ്ടാണെന്നും തങ്ങളുടെ സുഹൃത്താണെന്നും മഞ്ഞ ജാക്കറ്റ് തന്നത് സഞ്ജനയാണെന്നുമൊക്കെ പവന്‍ പറഞ്ഞിരുന്നു. സഞ്ജന തന്റെ പെണ്‍സുഹൃത്ത് മാത്രമായിരുന്നുവെന്നായിരുന്നു തുടക്കത്തില്‍ സുജോ പറഞ്ഞത്. എന്നാല്‍ പിന്നീട് താരം തന്നെ അത് മാറ്റിപ്പറയുകയായിരുന്നു. മത്സരത്തിലെ നിലനില്‍പ്പിനായി ലവ് ട്രാക്ക് സ്വീകരിക്കുകയായിരുന്നു താനും സാന്‍ഡ്രയുമെന്നും അത് പാളിപ്പോയെന്നുമൊക്കെ പിന്നീട് താരം പറഞ്ഞിരുന്നു. സഞ്ജന-സുജോ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസവും നടന്നിരുന്നു.

സുജോയുടെ കലിപ്പ്

സുജോയുടെ കലിപ്പ്

കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്നും സുജോ മാത്യുവിനേയും മാറ്റിയിരുന്നു. അടുത്തിടെയായിരുന്നു താരം തിരികെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. പൂര്‍വ്വാധികം ശക്തിയോടെ മത്സരത്തിലേക്ക് തിരിച്ചെത്തിയ സുജോയ്ക്ക് സാന്‍ഡ്രയെ കാണുമ്പോള്‍ ദേഷ്യം വരുന്നതായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. സ്‌മോക്കിംഗ് റൂമില്‍ വെച്ച് സുജോ സാന്‍ഡ്രയോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു. സാന്‍ഡ്രയെ കാണുമ്പോള്‍ മാറിനടക്കുന്നതിനെക്കുറിച്ചും മിണ്ടാതിരിക്കുന്നതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു.

എല്ലാം പറയുമെന്ന ഭീഷണി

എല്ലാം പറയുമെന്ന ഭീഷണി

താനിരിക്കുന്ന സ്ഥലമാണ് ഇതെന്ന് പറഞ്ഞായിരുന്നു സുജോ സാന്‍ഡ്രയുമായുള്ള വഴക്ക് തുടങ്ങിയത്. താനാണ് ആദ്യമെത്തിയതെന്നായിരുന്നു സാന്‍ഡ്ര പറഞ്ഞത്. നിന്നോട് സംസാരിക്കുന്നില്ലെന്ന് വെച്ച് ഒന്നും പറയാനില്ലെന്ന് കരുതണ്ട, കഥകളൊക്കെ താനും തുറന്നുപറയും. എല്ലാം ഞാനങ്ങ് തുറന്നുപറയുമെന്നും സുജോ പറഞ്ഞിരുന്നു. നീ പറയെടാ, ഇതിനുംമാത്രം നിനക്കെന്താണ് പറയാനുള്ളതെന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു സാന്‍ഡ്ര. ഫുക്രുവും ജസ്ലയും ഇവരുടെ തര്‍ക്കം വീക്ഷിക്കുന്നുണ്ടായിരുന്നു.

ഇപ്പോഴാണ് മനസ്സിലാക്കിയത്

ഇപ്പോഴാണ് മനസ്സിലാക്കിയത്

സഞ്ജനയെക്കുറിച്ചും ആ ബന്ധം സീരിയസാണെന്നും സുജോ രജിത്തിനോട് പറഞ്ഞിരുന്നു. ബെഡ്‌റൂമില്‍ വെച്ചായിരുന്നു ഇരുവരും ഇതേക്കുറിച്ച് സംസാരിച്ചത്. മെല്ലെയായിരുന്നു സുജോ സംസാരിച്ചത്. തനിക്ക് സഞ്ജനയുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു രജിത് പറഞ്ഞത്. അവള്‍ നല്ല കുട്ടിയാണ്, കൂര്‍ഗാണ് സ്വദേശം, അവള്‍ക്ക് ജോലിയുണ്ട് തുടങ്ങി സഞ്ജനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും സുജോ രജിത്തുമായി പങ്കുവെച്ചിരുന്നു.

നേരത്തെ പറയാമായിരുന്നു

നേരത്തെ പറയാമായിരുന്നു

സുജോയ്ക്ക് പെണ്‍സുഹൃത്തുള്ള കാര്യത്തെക്കുറിച്ച് തനിക്ക് നേരത്തെ അറിയുമായിരുന്നില്ലെന്നായിരുന്നു സാന്‍ഡ്ര രജിത്തിനോട് പറഞ്ഞത്. സുജോയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച് രജിത് സാന്‍ഡ്രയ്ക്ക് അരികിലേക്ക് എത്തിയിരുന്നു. തനിക്കും സഞ്ജനയെക്കുറിച്ച് അറിയില്ലായിരുന്നു. സുജോ നല്ല പയ്യനാണ്, സാന്‍ഡ്രയും നല്ല കുട്ടിയാണെന്നും രജിത്ത് പറഞ്ഞിരുന്നു. സുജോയുമായി സംസാരിച്ചതിന് ശേഷമായാണ് സാന്‍ഡ്രയുമായും രജിത് സംസാരിച്ചത്.

രഘുവും രജിത്തും ചോദിച്ചത്

രഘുവും രജിത്തും ചോദിച്ചത്

സാന്‍ഡ്രയുമായി സംസാരിക്കാനായി രജിത്തും എത്തിയിരുന്നു. സുജോയുമായി എന്താണ് പ്രശ്‌നമെന്നായിരുന്നു രഘു ചോദിച്ചത്. ഇവരുടെ ബന്ധത്തെക്കുറിച്ചും ചോദിച്ചിരുന്നു. നിന്നെയോ അവനെയോ മോശമാക്കുന്ന ഒരു കാര്യത്തിനും താന്‍ നില്‍ക്കില്ലെന്നും രഘു പറഞ്ഞിരുന്നു. ആ ലവ് ട്രാക്ക് വിട്ടേക്കെന്നായിരുന്നു ജസ്ല സാന്‍ഡ്രയോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X