ആര്യയും ഫുക്രുവും ക്ലീനടിച്ചു! മോശം ഇമേജാണ്! പുറത്തായേക്കുമെന്ന് ഇരുവരും പറയാതെ പറഞ്ഞുവെന്ന് രഘു!
പുതിയ നോമിനേഷന്‍ പുറത്തുവന്നതിന് പിന്നാലെയായി ചര്‍ച്ചകളും തുടങ്ങിയിരിക്കുകയാണ്. ആര്യയുടെ തീരുമാനത്തെക്കുറിച്ചായിരുന്നു അമൃതയും അഭിരാമിയും രഘുവും സുജോയും സംസാരിച്ചത്. ഷാജിയും ആര്യയും ഒരുമിച്ചായിരുന്നു നോമിനേഷനായി പോയത്. തനിക്ക് അച്ഛായിയെ നോമിനേറ്റ് ചെയ്യാനാവില്ലെന്ന് ആര്യ പറഞ്ഞിരുന്നു.
ഭാര്യയെ കാണണമെന്നും വീട്ടില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ഷാജി പറഞ്ഞത്. ഇവിടെ നിന്നാലും വീട്ടില്‍ പോയാലും സന്തോഷവാനായിരിക്കും താനെന്ന് പറഞ്ഞ് ഷാജിയായിരുന്നു നോമിനേഷനില്‍ താന്‍ പോവുകയാണെന്ന് വ്യക്തമാക്കിയത്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു രഘുവും സംഘവും. രണ്ടുവട്ടം ഷോയില്‍ നിന്നും പോവുകയാണെന്ന് പ്രഖ്യാപിച്ചയാളല്ലേ ആര്യയെന്നായിരുന്നു ഇവരുടെ ചോദ്യം.
ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞയാള്‍ നോമിനേഷനായി ഷാജിയേട്ടനെ കൊടുത്തിരിക്കുകയാണെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു രഘു. ശരിക്കും ആര്യ ക്വിറ്റ് ചെയ്യണമെന്നായിരുന്നു അമൃത പറഞ്ഞത്. രജിത്തേട്ടന്‍ പറയുന്നതില്‍ പലതും ഉണ്ടാവും. മൂപ്പര് പറയുന്നതില്‍ എല്ലാത്തിലും കാര്യമുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല.
Recommended Video
അവര് പോയാലും പോയില്ലേലും നോമിനേഷനിലൂടെ ഒരുകാര്യം വ്യക്തമായിരിക്കുകയാണ്. ഫുക്രുവും ആര്യയും ക്ലീനടിച്ചു. ഞങ്ങള്‍ക്ക് മോശം ഇമേജാണ്, ഞങ്ങള്‍ നിന്നാല്‍ പുറത്താക്കുമെന്ന് അവര്‍ പറയാതെ പറഞ്ഞു. ഫുക്രു ഇനി അത് സ്ട്രാറ്റജിയായി പറഞ്ഞാലും തനിക്കറിയില്ല അത് എത്രത്തോളം വിശ്വസിക്കാമെന്ന്. ക്യാപ്റ്റന്‍സിയില്‍ അവര്‍ ഇനി വരരുത്, അതോടെ എല്ലാം കഴിഞ്ഞു, അതേക്കുറിച്ചായിരുന്നു അഭിരാമി പറഞ്ഞത്. അങ്ങനെ പറയാനാവില്ലെന്നായിരുന്നു രഘു പറഞ്ഞത്.

ആര്യ ക്യാപ്റ്റനാവുമ്പോള്‍ കുതന്ത്രങ്ങളായിരിക്കും ജയിക്കുന്നതെന്നും അഭിരാമി പറഞ്ഞിരുന്നു. അങ്ങനെ വരുമ്പോള്‍ ക്യാപ്റ്റനായാലും നിങ്ങളെ നോമിനേറ്റ് ചെയ്യാമെന്നായിരിക്കും അപ്പോള്‍ ബിഗ് ബോസ് പറയുകയെന്നായിരുന്നു അമൃത പറഞ്ഞത്. ബിഗ് ബോസേ അങ്ങനെയായാല്‍ മതിയെന്നായിരുന്നു അഭിരാമിയുടെ അഭ്യര്‍ത്ഥന. കോടതി ടാസ്‌ക്കിനിടയിലായിരുന്നു ആര്യ ബിഗ് ബോസിനെ പരസ്യമായി വെല്ലുവിളിച്ചത്.
താന്‍ സുജോയുടെ കാലില്‍ പിടിച്ചിരുന്നില്ലെന്നും ഇത് ലാലേട്ടന്‍ വരുമ്പോള്‍ തെളിയിക്കണമെന്നും താരം പറഞ്ഞിരുന്നു. മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെയായി ഈ രംഗങ്ങള്‍ കാണിച്ചിരുന്നു. ആര്യ സുജോയുടെ കാലില്‍ പിടിക്കുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.
ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ രജിത്ത് ജയിച്ചത് നിയമം തെറ്റിച്ചാണെന്നും ആര്യ ആരോപിച്ചിരുന്നു. ഇതുംകൂടി തെളിയിച്ചില്ലെങ്കില്‍ കുഞ്ഞാണേ സത്യം താന്‍ ഈ പരിപാടിയില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്നും താരം പറഞ്ഞിരുന്നു.നോമിനേഷനില്‍ ഇതേക്കുറിച്ച് വിമര്‍ശിക്കാനായി പലരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതിനിടയിലാണ് ബിഗ് ബോസ് പുതിയ ട്വിസ്റ്റ് കൊണ്ടുവന്നത്.


Click it and Unblock the Notifications